ചെന്നൈ: തമിഴ്‌നാട്ടില്‍ ഡി.എം.കെ നയിക്കുന്ന സഖ്യം അധികാരത്തിലെത്തിയാല്‍ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് എം കെ സ്റ്റാലിന്റെ ഉറപ്പ്. തമിഴ്‌നാട്ടിലെ ജോളര്‍പേട്ടില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലാണ് സ്റ്റാലിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പൗരത്വ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എ.ഐ.എ.ഡി.എം.കെ നാടകം കളിക്കുകയാണെന്നും ഡി.എം.കെ നേരത്തെ തന്നെ പൗരത്വ നിയമം വിരുദ്ധ സമരത്തിന്റെ ഭാഗമായി സമരം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ ഉറപ്പിച്ച് പറയുന്നു, നമ്മള്‍ അധികാരത്തില്‍ വരും. അധികാരത്തില്‍ വന്നാലും തമിഴ്‌നാട്ടില്‍ പൗരത്വ നിയമം നടപ്പാക്കാന്‍ അനുവദിക്കില്ല. ഇത് നിങ്ങള്‍ക്ക് സ്റ്റാലിന്‍ തരുന്ന ഉറപ്പാണ്,’ അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റില്‍ പൗരത്വഭേദഗതി നിയമത്തെ എതിര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളം, പശ്ചിമ ബംഗാള്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം തന്നെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ ബില്‍ പാസാക്കിയപ്പോള്‍ പളനി സ്വാമി എന്തുകൊണ്ട് അതിന് വിസമ്മതിച്ചുവെന്നും സ്റ്റാലിന്‍ ചോദിച്ചു.
ഡി.എം.കെ നയിക്കുന്ന സഖ്യം അധികാരത്തിലെത്തിയാല്‍ കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ തമിഴ്‌നാട് നിയമസഭയില്‍ ബില്‍ പാസാക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
അധികാരത്തിലെത്തിയാല്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുമെന്നതടക്കമുള്ള വാഗ്ദാനങ്ങളുമായാണ് ഡി.എം.കെയുടെ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.
500 തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് ഡി.എം.കെ പ്രകടന പത്രികയിലൂടെ മുന്നോട്ട് വെക്കുന്നത്. എം. കെ സ്റ്റാലിനായിരുന്നു പ്രകടന പത്രിക പുറത്തിറക്കിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക