എന്നാല്‍, തൃണമൂലില്‍ ചേരുന്ന കാര്യം സംസാരിക്കാന്‍ ഒരും ബി.ജെ.പി നേതാവും കൊല്‍ക്കത്തയില്‍ പോയിട്ടില്ലെന്ന് ബി.ജെ.പി നേതൃത്വം പ്രതികരിച്ചു. ഒരു പക്ഷേ മറ്റ് സംസ്ഥാനത്തെ നേതാക്കളായിരിക്കുമെന്നും നേതൃത്വം പ്രതികരിച്ചു.
ബംഗാളിന് പുറത്തേക്ക് തൃണമൂലിന്റെ പ്രവര്‍ത്തനം വ്യാപിക്കാനുള്ള ശ്രമം തൃണമൂല്‍ നേതാവ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടക്കുന്ന സാഹചര്യത്തിലാണ് നാഗാലാന്‍ഡില്‍ നിന്നും ഇത്തരം ഒരു വാര്‍ത്ത പുറത്തുവന്നത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
അതേസമയം, നാഗാലാന്‍ഡ് ബി.ജെ.പിയില്‍ ചില അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് 12 ബി.ജെ.പി എം.എല്‍.എമാര്‍ പാര്‍ട്ടി വിടുന്നെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.
60 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 12 എം.എല്‍.എമാരാണുള്ളത്.