Cricket
എനിക്ക് ക്രിക്കറ്റിന് വേണ്ടി കമന്ററി പറയാനാണിഷ്ടം; എന്തുകൊണ്ട് ഐ.പി.എല്ലില്‍ കമന്റേറ്ററാകുന്നില്ലെന്ന് തുറന്നുപറഞ്ഞ് ഹോള്‍ഡിംഗ്
സ്പോര്‍ട്സ് ഡെസ്‌ക്
2021 Jun 28, 03:43 pm
Monday, 28th June 2021, 9:13 pm

ജമൈക്ക: ക്രിക്കറ്റ് കമന്റേറ്റര്‍മാരില്‍ വളരെ ആരാധകരുള്ള ഒരാളാണ് വെസ്റ്റ് ഇന്‍ഡീസ് മുന്‍താരം മൈക്കേല്‍ ഹോള്‍ഡിംഗ്. കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടയില്‍ സ്‌കൈ സ്‌പോര്‍ട്‌സിന്റെ സംപ്രേഷണത്തിനിടയിലെ വംശീയതയ്‌ക്കെതിരായ ഹോള്‍ഡിംഗിന്റെ പ്രസംഗം ശ്രദ്ധേയമായിരുന്നു.

ഇപ്പോഴിതാ എന്തുകൊണ്ടാണ് താന്‍ ഐ.പി.എല്ലില്‍ കമന്റേറ്ററാകാത്തത് എന്ന് തുറന്നുപറയുകയാണ് ഹോള്‍ഡിംഗ്. താന്‍ ക്രിക്കറ്റിന് വേണ്ടി കമന്ററി പറയാന്‍ മാത്രമാണ് ആഗ്രഹിക്കുന്നതെന്ന് ഹോള്‍ഡിംഗ് പറയുന്നു.

ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലോകത്തിലെ ഏറ്റവും വലിയ ടി-20 ക്രിക്കറ്റ് ലീഗാണ് ഐ.പി.എല്‍.

ടി-20, ക്രിക്കറ്റിനെ നശിപ്പിക്കുകയാണെന്നും ഹോള്‍ഡിംഗ് പറഞ്ഞു. ടി-20യെ ക്രിക്കറ്റിന്റെ കുഞ്ഞന്‍ പതിപ്പായി താന്‍ പരിഗണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെസ്റ്റ് ഇന്‍ഡീസിനായി 1979 ലോകകപ്പ് നേടിയ ടീമിലും 1983 ല്‍ റണ്ണേഴ്‌സ് അപ്പായ ടീമിലും ഹോള്‍ഡിംഗ് കളിച്ചിട്ടുണ്ട്. 60 ടെസ്റ്റില്‍ നിന്ന് 249 വിക്കറ്റും 102 ഏകദിനങ്ങളില്‍ നിന്ന് 142 വിക്കറ്റും നേടിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Michael Holding on not doing commentary in IPL