Film News
കാര്‍ട്ടൂണ്‍ കഥാപാത്രമായി അര്‍ജുന്‍ അശോകന്‍; പുതുമയായി മെമ്പര്‍ രമേശന്‍ 9-ാംവാര്‍ഡിലെ ഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 24, 07:00 am
Thursday, 24th February 2022, 12:30 pm

അര്‍ജ്ജുന്‍ അശോകന്‍ നായകനായി എത്തുന്ന ”മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ് ” എന്ന ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം റിലീസ് ചെയ്തു. ”താരം ഇറങ്ങുന്നിതാ” എന്ന് തുടങ്ങുന്ന ഗാനം കാര്‍ട്ടൂണ്‍ രൂപത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

അര്‍ജുന്‍ അശോകന്‍ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശബരീഷിന്റെ വരികള്‍ക്ക് കൈലാസാണ് ഈണം നല്‍കിയിരിക്കുന്നത്.

നേരത്തെ പുറത്ത് വന്ന മൂന്ന് ഗാനങ്ങള്‍ ശ്രദ്ധേ നേടിയിരുന്നു. അയ്‌റാനും നിത്യ മാമനും ആലപിച്ച അലരേ എന്ന ഗാനം വണ്‍ മില്യണ്‍ കാഴ്ചക്കാരെയാണ് നേടിയിരിക്കുന്നത്. ഹ്യൂമറിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ബോബന്‍&മോളി എന്റര്‍റ്റൈന്‍മെന്‌സിന്റെ ബാനറില്‍ ബോബനും മോളിയും നിര്‍മ്മിക്കുന്ന ചിത്രം കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്തത് നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്നാണ്.

ചെമ്പന്‍ വിനോദ് ,ശബരീഷ് വര്‍മ്മ ജോണി ആന്റണി, സാബുമോന്‍, മാമുക്കോയ, ഇന്ദ്രന്‍സ്, ഗായത്രി അശോക് എന്നിവരും എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മെമ്പര്‍ രമേശന്‍ ഫെബ്രുവരി ഇരുപത്തിയഞ്ചിന് ആണ് റിലീസ് ചെയ്യക. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് കേരളത്തില്‍ ആരംഭിച്ചിട്ടുണ്ട്.


Content Highlight: member rameshan new song out