ഒരു പ്രമുഖ നടിയുടെ വീഡിയോ ഞാൻ കണ്ടു; അതിൽ അവരുടെ ഹെഡ് കട്ട് ആണ്: മീനാക്ഷി
Entertainment news
ഒരു പ്രമുഖ നടിയുടെ വീഡിയോ ഞാൻ കണ്ടു; അതിൽ അവരുടെ ഹെഡ് കട്ട് ആണ്: മീനാക്ഷി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th February 2024, 3:27 pm

താൻ ഒരു ഡ്രസ്സ് ഇട്ടു പോകുമ്പോൾ എയ്സ്തെറ്റിക്കലി ഷൂട്ട് ചെയ്തോയെന്ന് മീനാക്ഷി. ഷൂട്ട് ചെയ്യാൻ പാടില്ലെന്ന് പറയാൻ പാടില്ലെന്നും അങ്ങനെ പറയുന്നത് തെറ്റാണെന്നും മീനാക്ഷി പറഞ്ഞു. പക്ഷെ അത് മാത്രം ഒരു കണ്ടെന്റ് ആക്കുമ്പോഴാണ് പ്രശ്‌നമെന്നും ആ വീഡിയോ കാണുമ്പോൾ തന്നെ എന്താണ് ഷൂട്ട് ചെയ്യുന്നതെന്ന് മനസിലാകുമെന്നും മീനാക്ഷി പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം താൻ ഒരു പ്രമുഖ നടിയുടെ വീഡിയോ കണ്ടെന്നും അതിൽ അവരുടെ ഹെഡ് കട്ട് ആണെന്നും മീനാക്ഷി കൂട്ടിച്ചേർത്തു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘നമ്മൾ ഒരു ഡ്രസ്സ് ഇട്ടു പോകുമ്പോൾ എയ്സ്തെറ്റിക്കലി ഷൂട്ട് ചെയ്തോ. എന്നെ ഷൂട്ട് ചെയ്യാൻ പാടില്ല എന്ന് പറയാൻ പറ്റില്ലല്ലോ. അത് റോങ്ങ് ആണ്. പക്ഷേ ഇത് മാത്രം ഒരു കണ്ടന്റ് ആകുമ്പോഴാണ് പ്രശ്നം. ആ വീഡിയോ കാണുമ്പോൾ അറിയാം എന്താണ് അവർ ഷൂട്ട് ചെയ്തു വെച്ചിരിക്കുന്നത് എന്ന്. കഴിഞ്ഞ ദിവസം ഒരു പ്രമുഖ ആക്ട്രസ്സിന്റെ വീഡിയോ ഞാൻ കണ്ടു.

അത് ഞാനെന്റെ ഫ്രണ്ട്സിന് കാണിച്ചു കൊടുത്തു. അവരുടെ ഹെഡ് കട്ട് ആണ്. തലയുടെ മുകൾഭാഗം ഇല്ല. ഹെഡ് റൂം ക്യാമറ പരിപാടിയൊക്കെ ഉണ്ടല്ലോ. ഹെഡ് കട്ട് ആണ്. എന്താണ് അത് ഷൂട്ട് ചെയ്തു വെച്ചതെന്ന് നമുക്ക് കാണാം. അതേ ഞാൻ ഉദ്ദേശിച്ചുള്ളൂ. എന്റെയൊരു വീഡിയോ ഉണ്ട്.

അതിൽ ഞാൻ കാറിലേക്ക് കയറുന്ന വീഡിയോയാണ്. അത് സ്ലോമോഷനാണ്. അത് ഷൂട്ട് ചെയ്ത ആളല്ല അതിൽ വേറൊരു കൈ പെട്ടിട്ടുണ്ട്m അയാളുടെ ഫോൺ മുകളിലാണ് നിൽക്കുന്നത്. ഒരാളുടെ ഐ ലെവലിൽ അല്ലെ ഷൂട്ട് ചെയ്യുക,’മീനാക്ഷി പറഞ്ഞു.

അതേസമയം നവാഗതനായ സജിൽ മമ്പാട് കഥയും സംവിധാനവും ചെയ്ത് ഹക്കിം ഷാജഹാൻ പ്രധാന കഥാപാത്രത്തിൽ എത്തുന്ന കടകനാണ് മീനാക്ഷിയുടെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.

Content Highlight: Meenakshi about the how camera focus on a actress