Entertainment
ഒപ്പം അഭിനയിക്കണമെന്ന് ആഗ്രഹിച്ച നടന്‍; അദ്ദേഹത്തിന്റെ നായികയാകണമെന്ന ആഗ്രഹം മാത്രം നടന്നില്ല: മീന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 31, 10:28 am
Friday, 31st January 2025, 3:58 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീന. ബാലതാരമായി സിനിമയിലേക്കെത്തിയ നടി ഇതുവരെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1982ല്‍ പുറത്തിറങ്ങിയ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയായിരുന്നു മീനയുടെ ആദ്യ ചിത്രം.

1984ല്‍ പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ ഒപ്പം അഭിനയിക്കണമെന്ന് ആഗ്രഹിച്ച നടന്മാര്‍ ആരാണെന്ന് പറയുകയാണ് മീന.

തമിഴില്‍ രജിനികാന്ത്, കമല്‍ ഹാസന്‍, വിജയകാന്ത്, സത്യരാജ്, ശരത്കുമാര്‍, അര്‍ജുന്‍, കാര്‍ത്തിക്, പ്രഭു, ഭാഗ്യരാജ്, പാര്‍ത്ഥിപന്‍, അജിത്ത്, വിജയ് എന്നിവര്‍ക്കൊപ്പം അഭിനയിച്ചെങ്കിലും അരവിന്ദ് സ്വാമിക്കൊപ്പം അഭിനയിക്കണമെന്ന തന്റെ ആഗ്രഹം മാത്രം സഫലമായില്ലെന്നാണ് നടി പറയുന്നത്.

‘രാജ് കിരണ്‍ സാറിന്റെ ജോഡിയായി എന്‍ രാസാവിന്‍ മനസിലെ എന്ന സിനിമയിലൂടെയാണ് ഞാന്‍ നായികയാവുന്നത്. അതിലെ കഥാപാത്രം ഇന്നും മനസില്‍ മായാതെ കിടക്കുന്നു. ആ നായികാ കഥാപാത്രം എനിക്ക് സ്ത്രീകള്‍ക്കിടയില്‍ വലിയ പേരുണ്ടാക്കിത്തന്നു.

അന്ന് തമിഴിലെ മുന്‍നിരക്കാരായ രജിനികാന്ത്, കമല്‍ ഹാസന്‍, വിജയകാന്ത്, സത്യരാജ്, ശരത്കുമാര്‍, അര്‍ജുന്‍, കാര്‍ത്തിക്, പ്രഭു, ഭാഗ്യരാജ്, പാര്‍ത്ഥിപന്‍ എന്നിവര്‍ക്കൊപ്പമൊക്കെ ഞാന്‍ അഭിനയിച്ചിരുന്നു. അജിത്തിനൊപ്പം ഒരു സിനിമയിലും വിജയ്‌ക്കൊപ്പം ഒരു സിനിമയില്‍ നൃത്തരംഗത്തിലും അഭിനയിച്ചിട്ടുണ്ട്.

എന്നാല്‍ അരവിന്ദ് സ്വാമിക്കൊപ്പം അഭിനയിക്കണം എന്ന എന്റെ ആഗ്രഹം മാത്രം സഫലമായില്ല. മലയാള ത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, തെലുങ്കില്‍ ചിരഞ്ജീവി എന്നിങ്ങനെ നാലു തെന്നിന്ത്യന്‍ ഭാഷാ സിനിമകളിലേയും സൂപ്പര്‍സ്റ്റാര്‍ ജോഡിയായി അഭിനയിച്ചിട്ടുണ്ട്,’ മീന പറഞ്ഞു.

Content Highlight: Meena Talks About Aravind Swami