തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിര്‍വഹണത്തില്‍ കേരളം രാജ്യത്തിന് മാതൃകയാവുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കഴിഞ്ഞ രണ്ട് സാമ്പത്തികവര്‍ഷത്തിലും കേരളം 10 കോടിയിലധികം തൊഴില്‍ ദിനം സൃഷ്ടിച്ചെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറക്കുകയാണെന്നും തൊഴിലുറപ്പ് പദ്ധതി കേന്ദ്രം അട്ടിമറിക്കുന്നുവെന്നും മന്ത്രി വമര്‍ശിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ 416.36 കോടി രൂപ കേന്ദ്ര കുടിശികയുണ്ടെന്നും മന്ത്രി രാജേഷ് പറഞ്ഞു.
കൊവിഡ് പ്രതിസന്ധിയില്‍ ഉഴലുകയായിരുന്ന ഗ്രാമീണ ജനതയ്ക്ക് ആശ്വാസമേകാന്‍ തൊഴിലുറപ്പ് പദ്ധിതിയിലൂടെ സാധിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം കുടുംബത്തിന് ലഭിച്ച തൊഴില്‍ ദിനത്തിന്റെ ദേശീയ ശരാശരി അമ്പതായിരുന്നു. കേരളത്തില്‍ ഇത് 64.41 ശതമാനവും. ദേശീയ തലത്തില്‍ 100 ദിവസം തൊഴില്‍ ലഭിച്ച കുടുംബങ്ങളുടെ ശരാശരി എട്ട് ശതമാനം. കേരളത്തില്‍ ഇത് 31 ശതമാനമാണ്. പട്ടികവര്‍ഗ കുടുംബളുടെ തൊഴില്‍ദിനത്തില്‍ ദേശീയ ശരാശരി 57.52 ശതമാനവും കേരളത്തില്‍ 86.2 ശതമാനവുമാണ്.
സ്വന്തം ഫണ്ടില്‍ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 100 അധികദിന തൊഴിലുറപ്പാക്കുന്ന ഏക സംസ്ഥാനവും കേരളമാണ്. ഇവിടെ സൃഷ്ടിക്കുന്ന തൊഴിലിന്റെ 90 ശതമാനവും സ്തീകള്‍ക്കാണ് ലഭ്യമാകുന്നത്. ദേശീയ തലത്തില്‍ ഇത് 55 ശതമാനത്തില്‍ താഴെയും. സംസ്ഥാനത്ത് 21.86 ലക്ഷം സജീവകടുംബങ്ങളിലായി 26.82 ലക്ഷം തൊഴിലാളികള്‍ പദ്ധതിയെ ആശ്രയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.