വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്താല്‍ നടപടിയെടുക്കുമെന്ന് കാണിച്ച് രാജസ്ഥാന്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആറ് എം.എല്‍.എമാര്‍ക്ക് ബി.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര വിപ്പ് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഗെലോട്ടിന്റെ പ്രതികരണം.
നോട്ടീസ് നല്‍കിയത് പ്രകാരം ആറ് എം.എല്‍.എമാരും വിപ്പ് ലംഘിച്ചാല്‍ അയോഗ്യരാകും. ബി.എസ്.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ആറ് എം.എല്‍.എമാര്‍ക്കും രാജസ്ഥാന്‍ നിയമസഭാ സ്പീക്കര്‍ക്കും ഹൈക്കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ബി.എസ്.പിയുടെ ഹരജിയിലാണ് കോടതി നടപടി.
ആഗസ്റ്റ് 11 ന് നോട്ടീസില്‍ ഇരുകക്ഷികളും മറുപടി പറയണമെന്നാണ് കോടതി അറിയിച്ചത്. രാജസ്ഥാനില്‍ ഗെലോട്ട് സര്‍ക്കാര്‍ താഴെ വീണേക്കുമെന്ന ഘട്ടത്തിലാണ് ബി.എസ്.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
അതേസമയം ബി.ജെ.പിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മായാവതി ആറ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ കോണ്‍ഗ്രസിനെ ഉന്നം വെക്കുന്നതെന്ന് ഗെലോട്ട് നേരത്തെ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക