പോര്‍ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബ്രസീല്‍ താരം മാര്‍സെലോയും തമ്മിലുള്ള സൗഹൃദ ബന്ധം ഫുട്‌ബോള്‍ ലോകത്ത് ശ്രദ്ധപിടിച്ചുപറ്റിയ ഒന്നാണ്. ഇരുവരും റയല്‍ മാഡ്രഡില്‍ ആയിരുന്ന സമയത്താണ് കൂടുതല്‍ അടുക്കുന്നത്. സഹതാരങ്ങള്‍ എന്ന നിലയില്‍ 332 മത്സരങ്ങളില്‍ മാര്‍സെലോയും റോണോയും ഒരുമിച്ച് കളിച്ചിട്ടുണ്ട്. 33 ഗോള്‍ കോണ്‍ഡ്രബ്യൂഷനാണ് ഇരുവരും ഭാഗമായി പിറന്നിട്ടുള്ളത്.
മാര്‍സെലോയുടെ ക്രോസുകളില്‍ നിന്ന് റൊണാള്‍ഡോയുടെ ഐക്കോണിക്ക് ഹെഡ്ഡര്‍ ഗോളുകള്‍ നിരവധി തവണയുണ്ടായിട്ടുണ്ട്. ടീമംഗങ്ങള്‍ എന്ന നിലയില്‍ ഇരുവരും ചേര്‍ന്ന് 17 ട്രോഫികള്‍ നേടിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രശസ്തമായ ഗോള്‍ സെലിബ്രേഷനായ Siuuu-യില്‍ മാര്‍സെലോ പങ്കാളിയാകുന്നത് പതിവ് കാഴ്ചയായിരുന്നു.
Marcelo’s son, Enzo, really hit the ‘SIUUU’ at his graduation ceremony 😂🐐
ഇപ്പോഴിത മാര്‍സെലോയുടെ മകന്‍ എന്‍സോ ആല്‍വ്സ് തന്റെ ബിരുദദാനച്ചടങ്ങില്‍ വേദിയിലെത്തിയപ്പോള്‍ Siuuu-സെലിബ്രഷന്‍ നടത്തിയിരിക്കുകയാണ്. ആല്‍വ്സ് തന്നെയാണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ഇതിന്റെ വീഡിയോ പങ്കുവെച്ചത്. എന്‍സോ ആല്‍വ്സ് ഇപ്പോള്‍ ലോസ് ബ്ലാങ്കോസിന്റെ യൂത്ത് അക്കാദമിയുടെ ഭാഗമാണ്. വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധനേടുന്നുണ്ട്.
അതേസമയം, റൊണാള്‍ഡോയുടെ Siuuu സെലിബ്രേഷന്‍ ഫുട്ബോള്‍ ലോകത്ത് മാത്രമല്ല കായിക ലോകത്താകെ പരിചിതമായ ഒന്നാണ്. റോണോയുടെ ട്രേഡ് മാര്‍ക്കായ ഈ ആഘോഷം പിന്നീട് പല താരങ്ങളും ഏറ്റെടുത്തിരുന്നു. 2014ല്‍ ബാലണ്‍ ഡി ഓര്‍ നേടിയതിന് ശേഷമാണ് റോണോ ആദ്യമായി ‘സിയു’ സെലിബ്രേഷന്‍ തുടങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതെ എന്നാണ് ‘സിയു’ സ്പാനിഷ് വാക്കിന്റെ അര്‍ത്ഥം. ഗോളടിച്ചതിന് ശേഷം വേഗതയില്‍ ഓടി പ്രത്യേക ശൈലിയിലുള്ള ഒരു ചാട്ടത്തിലൂടെയാണ് റോണോ ‘സിയു’ സെലിബ്രേഷന്‍ പുറത്തെടുക്കാറുള്ളത്. സിയു ആഘോഷം മറ്റുള്ളവര്‍ അനുകരിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും ചെറിയ കുട്ടികളൊക്കെ ഇത് ചെയ്യുന്ന വീഡിയോ കണുന്നത് ഇഷ്ടമാണെന്നും റോണോ ഈ അടുത്ത് പ്രതകരിച്ചിരുന്നു.