ദര്‍ശനയെ പ്രൊപ്പോസ് ചെയ്ത് ലാലേട്ടന്‍; ഒരു മാസമെടുത്ത് 'പ്രണവ്' നിര്‍മിച്ച വീഡിയോ
Entertainment news
ദര്‍ശനയെ പ്രൊപ്പോസ് ചെയ്ത് ലാലേട്ടന്‍; ഒരു മാസമെടുത്ത് 'പ്രണവ്' നിര്‍മിച്ച വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 18th January 2022, 12:44 pm

മിന്നല്‍ മുരളി, ബാഹുബലി, പ്രേതം 2 തുടങ്ങിയ സിനിമകളുടെ കലാസംവിധാനം ചെയ്ത് മലയാളികള്‍ക്ക് സുപരിചിതനായ കലാകാരനാണ് ആണ് മനു ജഗദ്. സമൂഹമാധ്യമങ്ങളില്‍ സജീവമായ അദ്ദേഹം വ്യത്യസ്തമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇത്തരത്തില്‍ പങ്കുവച്ച ഒരു വീഡിയോ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

ഹൃദയത്തില്‍ പ്രണവ് മോഹന്‍ലാലിന്റെ കഥാപാത്രം ദര്‍ശനയെ പ്രൊപ്പോസ് ചെയ്തിരിക്കുന്ന വീഡിയോ ആണ് എഡിറ്റ് ചെയ്തിരിക്കുന്നത്.പ്രണവിന്റെ മുഖത്ത് മോഹന്‍ലാലിനെ എഡിറ്റ് ചെയ്ത്  പ്രണവ് പ്രദി എന്ന യുവാവാണ് പ്രണവ് പ്രദി എന്ന തന്റെ യുട്യൂബ് ചാനലില്‍ വീഡിയോ അപ്പലോഡ് ചെയ്തത്.

മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡേറ്റാബേസ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ വന്ന ഈ വീഡിയോ ആണ് മനു പങ്കുവെച്ചത്.

ഒരു മാസക്കാലമാണ് പ്രണവ് ഇതിന്റെ പിന്നില്‍ വര്‍ക്ക് ചെയ്തിരിക്കുന്നതെന്ന് യൂട്യൂബില്‍ എഴുതുന്നു. ദശരഥം, ചിത്രം മുതലായ സിനിമകളില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രമാണ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്.

പ്രണവ് മോഹന്‍ലാലിനേയും കല്യാണി പ്രിയദര്‍ശനേയും ദര്‍ശന രാജേന്ദ്രനേയും പ്രധാനകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് റിലീസ് ചെയ്യുന്നത്.

അതേസമയം, കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുമെന്ന തരത്തില്‍ ചില അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത്തരം പ്രചരണങ്ങള്‍ തെറ്റാണെന്നും ചിത്രം 21ാം തിയതി തന്നെ തിയേറ്ററില്‍ എത്തുമെന്നും സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മെറിലാന്റ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍.’

ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: manu jagath shares hridayam edited video