യഥാർത്ഥ കഥയെ ആസ്പദമാക്കി മലയാളത്തിലെ യുവതാരനിരയെ പ്രധാന കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കൊടൈക്കനാലിലേക്കുള്ള യാത്രയെ ആസ്പദമാക്കി സുഷിന് ശ്യാം കംപോസ് ചെയ്ത ആദ്യ സോങ് റിലീസ് ചെയ്തിരിക്കുകയാണ്. അൻവർ അലിയുടെ വരികൾക്ക് പ്രദീപ് കുമാറാണ് ശബ്ദം നൽകിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി 22ന് തിയേറ്ററുകളിൽ എത്തും.
ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ച ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഓള്‍ ഇന്ത്യ ഡിസ്ട്രിബ്യുഷന്‍ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിര്‍വഹിക്കുന്നത്. ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് മുതല്‍ തന്നെ ഏറെ ശ്രദ്ധ നേടിയ ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് ചിത്രികരണം പൂര്‍ത്തിയാക്കിയത്.
കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്തുനിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് ഒരു യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഇതിവൃത്തം.
സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.
നടന്‍ സലിം കുമാറിന്റെ മകന്‍ ചന്തു ചിത്രത്തിലൊരു വേഷം ചെയ്യുന്നു. റാപ്പര്‍ വേടന്‍, സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം എന്നിവര്‍ അണിനിരന്ന ‘കുതന്ത്രം’ എന്ന പ്രൊമോഷണല്‍ സോങ് ഇപ്പോഴും യുട്യൂബില്‍ ട്രെന്‍ഡിങ് നമ്പര്‍ വണ്‍ ആണ്. ഷൈജു ഖാലിദാണ് ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി, എഡിറ്റര്‍ – വിവേക് ഹര്‍ഷന്‍, മ്യൂസിക്ക് & ബി.ജി.എം – സുഷിന്‍ ശ്യാം, പ്രൊഡക്ഷന്‍ ഡിസൈനര്‍ – അജയന്‍ ചാലിശേരി, കോസ്റ്റ്യൂം ഡിസൈനര്‍ – മഹ്‌സര്‍ ഹംസ, മേക്കപ്പ് – റോണക്‌സ് സേവ്യര്‍.