national news
മണിപ്പൂര്‍ മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു; അടുത്തിടപഴകിയവരോട് കൊവിഡ് ടെസ്റ്റ് ചെയ്യാന്‍ നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 15, 10:16 am
Sunday, 15th November 2020, 3:46 pm

ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ബൈറന്‍ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്.

‘എനിക്ക് ചില കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അടുത്ത ദിവസങ്ങളില്‍ ഞാനുമായി അടുപ്പം പുലര്‍ത്തിയവര്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്,’ അദ്ദേഹം ഫേസ്ബുക്കിലെഴുതി.

ഈ വര്‍ഷം സെപ്തംബറില്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ടുവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

 

നരിവധി കേന്ദ്ര മന്ത്രിമാര്‍ക്കും സംസ്ഥാനമന്ത്രിമാര്‍ക്കും ഇതിനിടയില്‍ കൊവിഡ് ബാധിച്ചിരുന്നു.

കൊവിഡ് ബാധിച്ച കോണ്‍ഗ്രസ്മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അദ്ദേഹത്തെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റിയതായി ദ ഹിന്ദു റിപ്പോര്‍ട്ടു ചെയ്തു.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Manipur CM confirms covid and Ahmed Patel in critical situation