Kerala News
ഡൂള്‍ന്യൂസ് കോര്‍ഡിനേറ്റിങ് എഡിറ്ററായി മനില സി മോഹന്‍ ചുമതലയേറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 01, 11:43 am
Tuesday, 1st January 2019, 5:13 pm

കോഴിക്കോട്: ഡൂള്‍ന്യൂസ്.കോമിന്റെ കോര്‍ഡിനേറ്റിങ് എഡിറ്ററായി മനില സി മോഹന്‍ ചുമതലയേറ്റു. മാധ്യമരംഗത്ത് 19 വര്‍ഷത്തെ പരിചയസമ്പത്തുള്ള മനില കൈരളി ചാനല്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2002 മുതല്‍ 2006 വരെ കൈരളിയിലും 2008 മുതല്‍ 2018 വരെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലും പ്രവര്‍ത്തിച്ചു. മാതൃഭൂമി ആഴച്ചപ്പതിപ്പില്‍ കോപ്പി എഡിറ്ററായിരുന്ന മനില സംഘപരിവാര്‍ രാഷ്ട്രീയത്തോട് വഴങ്ങികൊടുക്കുന്ന മാതൃഭൂമിയുടെ രാഷ്ട്രീയ നിലപാടില്‍ പ്രതിഷേധിച്ച് രാജിവെക്കുകയായിരുന്നു.


തൃശൂര്‍ കേരള വര്‍മ കോളജില്‍ നിന്നും ബിരുദവും ഇഗ്‌നോ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ജേര്‍ണലിസത്തില്‍ ഡിപ്ലോമയുണ്ട്.

പശ്ചിമഘട്ട സംരക്ഷണവും മാധവ് ഗാഡ്ഗിലും എന്ന പുസ്തകം എഡിറ്റ് ചെയ്തു. കൂടാതെ കൂടംകുളം ആണവ നിലയത്തിനെതിരായ സമരത്തെ കുറിച്ചുള്ള അണുഗുണ്ട് (The atom bomb) എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്തു.