2023 ത്രില്ലര്‍ ക്ലൈമാക്‌സാക്കാന്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഇന്ന് കത്തും
Football
2023 ത്രില്ലര്‍ ക്ലൈമാക്‌സാക്കാന്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഇന്ന് കത്തും
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 30th December 2023, 10:01 am

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഈ വര്‍ഷത്തെ അവസാനത്തെ പോരാട്ടങ്ങള്‍ക്ക് കളമൊരുങ്ങിയിരിക്കുകയാണ്. 2023ലെ അവസാന പോരാട്ടത്തിന് വമ്പന്‍മാരാണ് ഇന്ന് കളത്തില്‍ ഇറങ്ങുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും ആണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പോരാട്ടത്തിന് ഇറങ്ങുന്ന പ്രമുഖ ടീമുകള്‍.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നോട്ടിങ് ഹാം ഫോറസ്റ്റ് ആണ് എതിരാളികള്‍. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ടെന്‍ ഹാഗിന്റെ കീഴില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 19 മത്സരങ്ങളില്‍ നിന്നും പത്ത് വിജയവും ഒരു സമനിലയും എട്ടു തോല്‍വിയും അടക്കം 31 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.

അതേസമയം ചാമ്പ്യന്‍സ് ലീഗില്‍ റെഡ് ഡെവിള്‍സ് നിരാശാജനകമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഗ്രൂപ്പ് എയില്‍ നാലാം സ്ഥാനത്താണ് യുണൈറ്റഡ് ഫിനിഷ് ചെയ്തത്. ആറു മത്സരങ്ങളില്‍ നിന്നും ഒരു വിജയവും ഒരു സമനിലയും നാലു തോല്‍വിയുമടക്കം നാല് പോയിന്റോടെ അവസാനസ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

അതേസമയം മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരാളികള്‍ ഷെഫീല്‍ഡ് യുണൈറ്റഡ് ആണ്. പ്രീമിയര്‍ ലീഗില്‍ 18 മത്സരങ്ങളില്‍ നിന്നും 11 വിജയവും നാല് സമനിലയും മൂന്ന് തോല്‍വിയും അടക്കം 37 പോയിന്റുമായി നാലാം സ്ഥാനത്താണ് സിറ്റി.

പെപ്പ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ ചാമ്പ്യന്‍സ് ലീഗിലും മികച്ച മുന്നേറ്റമാണ് സിറ്റി നടത്തുന്നത്. ഗ്രൂപ്പ് സിയില്‍ ആറില്‍ ആറും ജയിച്ചുകൊണ്ട് 18 പോയിന്റുമായി ഒന്നാം സ്ഥാനത്തിന്റെ തലയെടുപ്പുമായാണ് പെപ്പും കൂട്ടരും അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. ഈ വര്‍ഷത്തെ അവസാന മത്സരം മാഞ്ചസ്റ്റര്‍ ടീമുകള്‍ വിജയിച്ചുകൊണ്ട് അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഇവർക്ക് പുറമെ പ്രീമിയർ ലീഗിൽ മറ്റ് മത്സരങ്ങളും ഉണ്ട്. ചെൽസി ലുട്ടോൺ ടൗണിനെയും ആസ്റ്റൺ വില്ല ബേൺലിയെയും നേരിടും.

Contrent Highlight: Manchester united and Manchester city playing their last games in 2023.