Kerala News
തൃശ്ശൂരില്‍ നാലംഗ സംഘം കൊലക്കേസ് പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 10, 07:48 am
Saturday, 10th October 2020, 1:18 pm

തൃശ്ശൂര്‍: തൃശ്ശൂരില്‍ കൊലക്കേസ് പ്രതിയെ നടുറോഡില്‍ വെച്ച് വെട്ടിക്കൊന്നു. തൃശ്ശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി നിധില്‍ ആണ് കൊല്ലപ്പെട്ടത്.

അന്തിക്കാട് ആദര്‍ശ് കൊലക്കേസിലെ പ്രതിയാണ് നിധില്‍. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു ഇയാള്‍.

നാലംഗ സംഘമാണ് നിധിലിനെ കൊലപ്പെടുത്തിയത്. കാരമുക്ക് അഞ്ചങ്ങാടി റോഡിലൂടെ കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു നിധിലിന് നേരേ ആക്രമണമുണ്ടായത്.

നിധിലിന്റെ കാറിനെ പിന്തുടര്‍ന്ന് മറ്റൊരു കാറിലെത്തിയ സംഘം നിധിലിന്റെ കാറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാറില്‍ നിന്ന് പുറത്തേക്ക് വീണ നിധിലിനെ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കടന്നുകളഞ്ഞു.

ഗുരുതരമായി പരിക്കേറ്റ നിധിലിനെ ആശുപത്രിയിലെത്തിച്ചപ്പോഴെക്കും മരണം സംഭവിക്കുകയായിരുന്നു.

ആദര്‍ശ് കൊലപാതകത്തിന്റെ തുടര്‍ച്ചയാണ് നിധിലിന്റെ കൊലപാതകമെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ ജൂലൈയിലാണ് അന്തിക്കാട് സ്വദേശിയായ ആദര്‍ശിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസിലെ മുഖ്യ പ്രതിയായിരുന്നു നിധില്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights:  Man Murdered In Thrissur