Kerala News
കെ.ടി. ജലീലിനെ വാഹനമിടിച്ച് കൊലപ്പെടുത്തുമെന്ന ഭീഷണിപ്പെടുത്തിയ സംഭവം; വാട്‌സാപ്പ് സന്ദേശമയച്ചയാള്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Aug 13, 03:32 pm
Friday, 13th August 2021, 9:02 pm

മലപ്പുറം: കെ.ടി. ജലീല്‍ എം.എല്‍.എയെ വാഹനമിടിച്ച് കൊലപ്പെടുത്തുമെന്ന് വാട്‌സാപ്പിലൂടെ ഭീഷണി മുഴക്കിയ വ്യക്തിയെ പൊലീസ് പിടികൂടി. തേഞ്ഞിപ്പലം പെരുവള്ളൂര്‍ സ്വദേശി ഹംസയാണ് പൊലീസ് പിടിയിലായത്.

ചോദ്യം ചെയ്യലിന് ശേഷം ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ പിന്നീട് വിട്ടു. കഴിഞ്ഞ ദിവസമാണ്  ഹംസ കൊലപ്പെടുത്തുമെന്ന് വാട്സാപ്പിലൂടെ ഭീഷണിപ്പെടുത്തിയത്.

പെട്ടെന്ന് ഉണ്ടായ പ്രകോപനമാണ് കൂലിപ്പണിക്കാരനായ ഹംസയെ ഭീഷണി സന്ദേശമയക്കാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് വാഹനം ഓടിക്കാന്‍ അറിയില്ലെന്നും മറ്റ് ഉദ്ദേശങ്ങള്‍ ഒന്നും ഇല്ലായെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് വളാഞ്ചേരി സി.ഐ അഷ്റഫ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ലീഗിനെതിരെയും പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയും കടുത്ത ആരോപണങ്ങള്‍ കെ.ടി. ജലീല്‍ നടത്തിയിരുന്നു.

പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മലപ്പുറം എ.ആര്‍ നഗര്‍ ബാങ്കില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നും ഇത് 600 കോടിയോളം രൂപ വരുമെന്നും കെ.ടി. ജലീല്‍ ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Man arrested for threatening to kill KT Jaleel