Movie Day
മമ്മൂക്കയോട് നിങ്ങള്‍ എനിക്കൊപ്പമുള്ള എക്‌സ്പീരിയന്‍സ് ചോദിക്കുമോ; നിഖില വിമലിന്റെ ചോദ്യം മമ്മൂട്ടിയോട് പറഞ്ഞ് മാധ്യമപ്രവര്‍ത്തകന്‍, മറുപടി ഇങ്ങനെ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Oct 05, 09:04 am
Wednesday, 5th October 2022, 2:34 pm

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി താരങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരു ചോദ്യമാണ് സഹതാരങ്ങള്‍ക്കൊപ്പം അഭിനയിച്ചപ്പോഴുള്ള എക്‌സ്പീരിയന്‍സ് എന്തായിരുന്നു എന്ന്.

നേരത്തെ നടി നിഖില വിമലിനോടും ഒരു സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ ഈ ചോദ്യം ആവര്‍ത്തിച്ചിരുന്നു. നടന്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോഴുള്ള എക്‌സീപിരിയന്‍സ് എന്തായിരുന്നു എന്നായിരുന്നു ചോദ്യം.

എന്നാല്‍ ഈ ചോദ്യത്തിന് നിഖിലയുടെ മറുപടി ഒരു മറു ചോദ്യമായിരുന്നു. ഏത് അഭിമുഖത്തില്‍ ഇരുന്നാലും ഈ ചോദ്യം താന്‍ കേള്‍ക്കാറുണ്ടെന്നും എന്നാല്‍ നിങ്ങള്‍ എന്തുകൊണ്ടാണ് മമ്മൂക്കയോട് സഹതാരങ്ങള്‍ക്കൊപ്പം അഭിനയിച്ചപ്പോഴുള്ള എക്‌സ്പീരിയന്‍സ് ചോദിക്കാത്തത് എന്നുമായിരുന്നു നിഖിലയുടെ ചോദ്യം.

നിഖില വിമലിന്റെ ഈ ചോദ്യം നടന്‍ മമ്മൂക്കയോട് തന്നെ നേരിട്ടു ചോദിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍. റൊഷാക് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെയായിരുന്നു നിഖിലയുടെ ചോദ്യം പരാമര്‍ശിക്കപ്പെട്ടത്.

നിഖില പറഞ്ഞതുപോലെ ആ ചോദ്യം തിരിച്ചു ചോദിക്കാവുന്നതാണെന്നായിരുന്നു ഇതിനുള്ള മമ്മൂട്ടിയുടെ മറുപടി.

നിഖില പറഞ്ഞതുപോലെ ഗ്രേസ് ആന്റണിയ്‌ക്കൊപ്പവും ജഗദീഷിനൊപ്പവും കോട്ടയം നസീറിനൊപ്പവുമൊക്കെ അഭിനയിച്ചപ്പോഴുള്ള എക്‌സ്പീരിയന്‍സ് എന്തായിരുന്നെന്ന ചോദ്യത്തിനും മമ്മൂക്ക മറുപടി നല്‍കി.

ഇവര്‍ക്കൊപ്പമുള്ള എക്‌സ്പീരിയന്‍സൊക്കെ പറയുന്നതിരിക്കുന്നതാ ഭേദം എന്ന് പറഞ്ഞ് ചിരിക്കുകയായിരുന്നു മമ്മൂക്ക. മമ്മൂക്കയുടെ മറുപടി കേട്ട് ഗ്രേസ് ഉള്‍പ്പെടെ താരങ്ങളും ചിരിക്കുന്നുണ്ട്.

‘ഞാന്‍ സഞ്ജു ശിവരാമന്റെ കൂടെ നിന്നിട്ട് പല കാര്യങ്ങളും പഠിച്ചിട്ടുണ്ട്. അത് പക്ഷേ പുറത്തുപറയാവുന്ന കാര്യങ്ങളല്ല. (ചിരി). പിന്നെ ഗ്രേസ്. നമ്മള്‍ എന്ത് ചോദിച്ചാലും ഗ്രേസ് ഫുള്ളായിട്ടുള്ള മറുപടി പറയും. കൃത്യമായ ഒരു മറുപടി ഗ്രേസിന്റ് അടുത്തുണ്ടാകും.

പിന്നെ ജഗദീഷ്, അറിയാമല്ലോ ബോക്‌സ് ഓഫ് നോളജ് ആണ്. നസീര്‍ പിന്നെ അനുകരണ കലയുടെ തമ്പുരാനാണ്. അങ്ങനെ ഈ തമ്പുരാക്കന്‍മാരുടേയും തമ്പുരാട്ടിയുടേയും ഇടയില്‍ നമ്മളെന്ത്. നമ്മള്‍ ഇങ്ങനെ പോകുന്നു (ചിരി) എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

Content Highlight: Mammoottys Reply for Nikhila Vimal Question