Entertainment
എവിടെ പോകുമ്പോഴും മമ്മൂക്കയുടെ ട്രാവല്‍ ബാഗില്‍ അതുണ്ടാവും, ഹോട്ടലിലാണ് താമസമെങ്കിലും ഒന്നും മുടക്കില്ല; മമ്മൂട്ടിയുടെ ട്രെയിനര്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jul 08, 10:47 am
Thursday, 8th July 2021, 4:17 pm

നടന്‍ മമ്മൂട്ടിയുടെ ഫിറ്റ്‌നസ് ട്രെയിനറാണ് വിബിന്‍ സേവ്യര്‍. ട്രെയിനിങ്ങിന്റെ കാര്യത്തില്‍ മമ്മൂട്ടി ശ്രദ്ധിക്കുന്ന കാര്യങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ വിബിന്‍.

ജിമ്മില്‍ ജോയിന്‍ ചെയ്ത കാലത്തെ അതേ എനര്‍ജിയിലും അതേ ഫിറ്റ്‌നസിലുമാണ് മമ്മൂക്കയിപ്പോഴും ഉള്ളതെന്ന് വിബിന്‍ സേവ്യര്‍ പറയുന്നു. എവിടെ പോകുമ്പോഴും മമ്മൂക്കയുടെ ട്രാവല്‍ ബാഗില്‍ ചെറിയ ഡംബല്‍സ് കാണുമെന്നും റെഡിമെയ്ഡ് ഡംബല്‍സ് കിട്ടാത്ത കാലത്താണ് മമ്മൂക്ക ഇതൊക്കെ ചെയ്തിരുന്നതെന്നും വിബിന്‍ പറയുന്നു.

‘ഇപ്പോഴെല്ലാം കാരവാനില്‍ ജിം ഉണ്ട് എന്നത് പോലും വലിയ വാര്‍ത്തയല്ല. മമ്മൂക്ക ഒരു കഥാപാത്രത്തെ ഏറ്റെടുത്ത് കഴിഞ്ഞാല്‍ അതെങ്ങനെ കൂടുതല്‍ പെര്‍ഫെക്ട് ആക്കാം എന്ത ചിന്തയിലായിരിക്കും. അതിനനുസിച്ചുള്ള വെയിറ്റ് ട്രെയിനിങ് കൊടുക്കാന്‍ എനിക്ക് കഴിയുന്നുണ്ടോ എന്ന് അദ്ദേഹം നോക്കും.

അത് സാധ്യമാകണമെങ്കില്‍ കഥാപാത്രത്തിനനുസരിച്ച് ശരീരം എങ്ങനെ മാറ്റിയെടുക്കാമെന്ന് നല്ല ധാരണ വേണം. ഞായറാഴ്ച പലരും വര്‍ക്കൗട്ടിന് അവധി കൊടുക്കുന്നവരാണ്. എന്നാല്‍ ഞായറാഴ്ചയായാലും വിശേഷദിവസമായാലും മമ്മൂക്ക വര്‍ക്കൗട്ട് മുടക്കില്ല,’ വിബിന്‍ പറഞ്ഞു.

ഷൂട്ടിനെല്ലാം പോയി ഹോട്ടലുകളിലാണ് താമസമെങ്കില്‍ പോലും അവിടുത്തെ ജിം മമ്മൂക്ക അന്വേഷിക്കുമെന്നും ആവശ്യമുള്ള എക്വിപ്‌മെന്റ്‌സ് ഇല്ലെങ്കില്‍ അറേഞ്ച് ചെയ്യുമെന്നും വിബിന്‍ പറയുന്നു.

നോമ്പ് സമയത്ത് പോലും വര്‍ക്കൗട്ട് മുടക്കാത്തയാളാണ് മമ്മൂട്ടിയെന്നും നോമ്പ് തുറന്ന് എന്തെങ്കിലും ചെറുതായി കഴിച്ച ശേഷം വര്‍ക്കൗട്ട് കഴിഞ്ഞിട്ടേ പ്രധാന ഭക്ഷണം കഴിക്കൂവെന്നും വിബിന്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Mammoottys fitness trainer says about his training