Film News
മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; ഒപ്പം ഫഹദും?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 May 07, 08:19 am
Saturday, 7th May 2022, 1:49 pm

മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചേക്കും.

ആമേന്‍ എന്ന സിനിമയുടെ തിരക്കഥാകൃത്ത് പി.എസ് റഫീഖ് ആണ് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം ജൂണില്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഒരുങ്ങുന്ന മൂന്നാമത്തെ സിനിമയായിരിക്കുമിത്. കഴിഞ്ഞ ദിവസം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന റോഷോക്ക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. കെട്ട്യോളാണെന്റെ മാലാഖക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന നന്‍ പകല്‍ നേരത്ത് മയക്കമാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. എന്നാല്‍ ലിജോ ജോസ് പെല്ലിശ്ശേരിയില്‍ നിന്നോ മമ്മൂട്ടിയുടെ അടുത്ത വൃത്തങ്ങളില്‍ നിന്നോ പുതിയ സിനിമയെക്കുറിച്ച് ഔദ്യോഗിക സ്ഥരീകരണങ്ങളൊന്നും വന്നിട്ടില്ല.

റത്തീനയുടെ സംവിധാനത്തിലൊരുങ്ങുന്ന പുഴുവാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രം. പാര്‍വതി തിരുവോത്ത് നായികയാവുന്ന ചിത്രം മെയ് 13 ന് സോണി ലിവില്‍ റിലീസ് ചെയ്യും.

Content Highlight: Mammootty-Lijo Jose Pellissery reunite, And Fahad may include