കൊല്‍ക്കത്ത: ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വന്‍വിജയം. 58,389 വോട്ടിന്റെ ഭൂരിപക്ഷമാണ് മമത നേടിയത്. ഭവാനിപൂര്‍ മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് മമതയ്ക്ക് ലഭിച്ചിരിക്കുന്നത്.
21 റൗണ്ട് പൂര്‍ത്തിയായപ്പോഴാണ് മമതയ്ക്ക് 58,389 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരിക്കുന്നത്. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുമ്പോള്‍ ഭൂരിപക്ഷം ഇനിയും വര്‍ധിക്കാനാണ് സാധ്യത.
വോട്ടെണ്ണലിന്റെ ആദ്യ നിമിഷം മുതല്‍ മമതയായിരുന്നു ലീഡ് നിലനിര്‍ത്തിയിരുന്നത്. വോട്ടെണ്ണല്‍ 10 റൗണ്ട് പൂര്‍ത്തിയായപ്പോഴേക്കും 31,645 വോട്ടിന്റെ ലീഡായിരുന്നു മമതയ്ക്ക് ഉണ്ടായിരുന്നത്.
ये जो ‘ममता दीदी जी’ की जीत है
वही तो ‘सत्यमेव जयते’ की रीत है@MamataOfficial @AITCofficial— Akhilesh Yadav (@yadavakhilesh) October 3, 2021
നന്ദിഗ്രാമില്‍ മമത ബി.ജെ.പിയുടെ സുവേന്തു അധികാരിയോട് തോറ്റെങ്കിലും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുകയായിരുന്നു. മമതയ്ക്ക് മത്സരക്കാനായി തൃണമൂലിലെ ഷോഭന്‍ ദേവ് ഛതോപാധ്യ രാജി വെച്ചിരുന്നു. മുഖ്യമന്ത്രിസ്ഥാനം നിലനിര്‍ത്തുന്നതിനായി ഭവാനിപൂരില്‍ മമതയ്ക്ക് വിജയം അനിവാര്യമായിരുന്നു.