Daily News
സൗദിയില്‍ അശ്ലീല സൈറ്റ് സന്ദര്‍ശിച്ച മലയാളി അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Aug 10, 05:39 pm
Monday, 10th August 2015, 11:09 pm

PORN-03ദമാം: അശ്ലീല വെബ് സൈറ്റുകള്‍ സന്ദര്‍ശിച്ചതിന് ദമാമില്‍ മലയാളി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  പ്രത്യേക സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുകയും വീഡിയോ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തതിനാണ് മലയാളിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കണ്ണൂര്‍ സ്വദേശിയാണ് അറസ്റ്റിലായിരിക്കുന്നത്. സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തില്‍ ഇയാള്‍ അശ്ലീല വീഡിയോ ഡൗണ്‍ലോഡ് ചെയ്തതായും കണ്ടെത്തി. അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് നിരോധനമുളള രാജ്യമാണ് സൗദി. താന്‍ നിരപരാധിയാണെന്നും തന്റെ പേരിലെടുത്ത ഇന്റര്‍നെറ്റ് കണക്ഷന്‍ റൂമിലുളള മറ്റ് നാലു പേരും ഉപയോഗിക്കാറുണ്ടെന്നുമാണ് യുവാവ് പറയുന്നത്.

നിരോധിത അശ്ലീല സൈറ്റുകള്‍ പതിവായി സന്ദര്‍ശിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. ഇയാളെ ഹാജരാക്കാന്‍ പോലീസ് സ്‌പോണ്‍സറോട് ആവശ്യപ്പെടുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ സൗദിയിലെത്തിയത്.