'ചേച്ചിയേ മാപ്പ് തരൂ ഈ പാപികള്‍ക്ക്'; ശ്രീനിധി ഷെട്ടിയുടെ ഫേസ്ബുക്കില്‍ കമന്റുമായി മലയാളികള്‍
കഴിഞ്ഞ ദിവസമായിരുന്നു കെ.ജി.എഫ് ചാപ്റ്റര്‍ ടുവുമായി ബന്ധപ്പെട്ട് നടന് യഷും നടി ശ്രീനിധി ഷെട്ടിയും കൊച്ചിയിലെത്തിയത്. എന്നാല്‍ പ്രമോഷനിടയില്‍ വേദിയിലെത്തിയ സുപ്രിയ ശ്രിനിധിയെ അവഗണിച്ച് യഷിനെ മാത്രം ശ്രദ്ധിച്ചത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
വേദിയിലേക്ക് കയറിയ സുപ്രിയ നടന് യഷിന് കൈകൊടുത്ത് അദ്ദേഹത്തെ ഹഗ് ചെയ്ത ശേഷം സ്വന്തം ഇരിപ്പിടത്തിലേക്ക് പോകുകയായിരുന്നു.
സുപ്രിയയെ കണ്ട് സീറ്റില്‍ നിന്നും എഴുന്നേറ്റ ശ്രീനിധിയെ ഒന്ന് നോക്കാന്‍ പോലും സുപ്രിയ തയ്യാറായില്ലെന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയര്‍ന്നത്. ശങ്കര്‍ രാമകൃഷ്ണനും ശ്രീനിതിയെ അവഗണിച്ചുകൊണ്ട് യഷിന് മാത്രം കൈകൊടുക്കുകയായിരുന്നു.
ഇതിനു പിന്നാലെ ശ്രീനിധിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ മലയാളികളുടെ കമന്റുകള്‍ കൊണ്ട് നിറയുകയാണ്.
കൊച്ചിയില്‍ നടന്ന സംഭവത്തില്‍ മാപ്പ് ചോദിച്ചാണ് കമന്റ് മുഴുവന്‍. പൃഥ്വിരാജിന്റെ ചിത്രങ്ങളും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. ലജ്ജിക്കൂ കേരളമേ എന്ന് കമന്റ് ചെയ്തവരും നിരവധിയാണ്.
എന്നാല്‍ പ്രമോഷന് വേദിയിലേക്ക് നേരത്തെ എത്തിയ ശ്രീനിധി സുപ്രിയയ്ക്കൊപ്പമായിരുന്നു താമസിച്ചിരുന്നതെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പറയുന്നു.
വേദിയിലേക്ക് ഇരുവരും ഒന്നിച്ചാണ് വന്നതും. പരിപാടിയിലേക്ക് വൈകിയെത്തിയ യഷിനെ സുപ്രിയ വേദിയില്‍ വെച്ചാണ് കണ്ടത്. തുടര്‍ന്നാണ് സുപ്രിയ യഷിന് ഹസ്തദാനം നല്‍കിയത് എന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പറയുന്നു. ഇന്‍സ്റ്റാഗ്രാമില്‍ യഷിനും ശ്രീനിധിയ്ക്കുമൊപ്പമുള്ള ചിത്രവും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്.
Content Highlight: Malayalees comment on Sreenidhi Shetty’s Facebook seeking apology for the incident that took place in Kochi