Advertisement
Daily News
കിസ്മത്തിലെ അനിതയും ഇര്‍ഫാനും ജീവിച്ചിരിപ്പുണ്ട്; അവര്‍ സിനിമ കാണണം: സംവിധായകന്‍ പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Aug 02, 05:33 am
Tuesday, 2nd August 2016, 11:03 am

kismath1“കിസ്മത്ത്” എന്ന ചിത്രം പ്രേക്ഷക പ്രീതി നേടി മുന്നോട്ടു പോകുന്നതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ ഷാനവാസ് കെ. ബാവക്കുട്ടി. പൊന്നാനിയില്‍ നടന്ന യഥാര്‍ത്ഥ സംഭവമാണ് ഈ സിനിമയില്‍ പറയുന്നത്.

സിനിമ വിജയം നേടി മുന്നോട്ടു പോകുമ്പോള്‍ തന്റെ ഏറ്റവും വലിയ ആഗ്രഹം ഈ കഥയ്ക്കു പിന്നിലെ യഥാര്‍ത്ഥ ജീവിതം അറിഞ്ഞ അനിത ഈ ചിത്രം കാണണമെന്നുള്ളതാണ് എന്നാണ് സംവിധായകന്‍ പറയുന്നത്.

“സിനിമ കണ്ട് ഒട്ടേറെപ്പോര്‍ വിളിച്ചെങ്കിലും അനിതയുടെ വിളിക്കായി ഞാന്‍ കാത്തിരിക്കുകയാണ്. അവളോട് നീതി പുലര്‍ത്തിയോ എന്നു മാത്രമാണ് എനിക്ക് അറിയേണ്ടത്.” മനോരമയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

പുറം ലോകത്തില്‍ നിന്നെല്ലാം അകന്നു നില്‍ക്കുകയാണ് അനിത. സിനിമ കാണണമെന്നു പറഞ്ഞപ്പോള്‍ ആലിചിക്കാം എന്നുമാത്രമാണ് അവര്‍ പറഞ്ഞതെന്നും സംവിധായകന്‍ പറയുന്നു.

“ഈ ചിത്രത്തിലെ അനിതയും ഇര്‍ഫാനും ജീവിപ്പിരുപ്പുണ്ട്. പക്ഷേ എവിടെയാണെന്നറിയില്ല. സിനിമ കാണണമെന്നും തിരശീലമാറ്റി മുന്നിലേക്കു വരണമെന്നും പറഞ്ഞപ്പോള്‍ പത്തുവട്ടം ആലോചിക്കണമെന്നാണവള്‍ പറഞ്ഞത്.” അദ്ദേഹം വ്യക്തമാക്കി.