കൊല്‍ക്കത്ത: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തെ പരിഹസിച്ച് തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര. കൊവിഡ് രണ്ടാം തരംഗത്തിന് കാരണം നെഹ്‌റുവാണെന്ന് ഇത്തവണ മോദി പറഞ്ഞില്ലെന്നാണ് മഹുവ ട്വിറ്ററിലെഴുതിയത്.
‘ആ 20 മിനിറ്റ് പ്രസംഗത്തില്‍, കൊവിഡ് രണ്ടാം തരംഗത്തിന് കാരണം നെഹ്‌റുവാണെന്ന് പറഞ്ഞില്ല. വൗ ശരിക്കും ഭയങ്കരമായിരിക്കുന്നു’, മഹുവ മൊയ്ത്ര ട്വിറ്ററിലെഴുതി.
കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ ഏപ്രില്‍ 20നാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയത്. നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
20 mins & you didn’t once blame Nehru for Covid 2nd wave.
കൊവിഡിന്റെ രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെയാണ് വീശിയടിച്ചത്. പക്ഷെ എല്ലാവരും ഒന്നിച്ചു നിന്നാല്‍ അതിനെ തരണം ചെയ്യാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
നമ്മുടെ ചുറ്റും നോക്കിയാല്‍ പലരും ആവശ്യമുള്ളവര്‍ക്ക് മരുന്നും ഭക്ഷണവും എല്ലാം എത്തിച്ചു നില്‍ക്കുന്നത് കാണുന്നുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ പേര്‍ മുന്നോട്ടു വരണമെന്നും യുവജനങ്ങള്‍ തങ്ങളുടെ താമസസ്ഥലങ്ങളില്‍ ചെറിയ കമ്മിറ്റികള്‍ രൂപീകരിച്ച് എല്ലാവര്‍ക്കും കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാനുള്ള ബോധവത്കരണം നടത്തണമെന്നും മോദി പറഞ്ഞു.
ഇങ്ങനെയൊക്കെ ചെയ്താല്‍ സര്‍ക്കാരുകള്‍ക്ക് കണ്ടയ്ന്‍മെന്റ് സോണും കര്‍ഫ്യൂവും ഒന്നും നടപ്പിലാക്കേണ്ടി വരില്ല. അപ്പോള്‍ പിന്നെ ലോക്ക്ഡൗണ്‍ എന്നൊരു ചോദ്യമേ ഉണ്ടാകില്ല. അതിന്റെ ആവശ്യമേയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക