national news
മഹുവയുടെ ഒറ്റ ചോദ്യത്തില്‍ തകര്‍ന്നടിഞ്ഞ് മോദിയുടെ സ്വാതന്ത്ര്യ ദിന 'പ്രസംഗം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Aug 15, 03:24 pm
Sunday, 15th August 2021, 8:54 pm

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.

പൗരന്മാരുടെ ജീവിതത്തില്‍ സര്‍ക്കാര്‍ ഇടപെടാത്ത ഇന്ത്യയെ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന പ്രധാനമന്ത്രിയുടെ വാക്കുകളെയാണ് മഹുവ പരിഹസിച്ചത്. ഇത് ഏപ്രില്‍ ഫൂള്‍ ദിനമാണോ അതോ സ്വാതന്ത്ര്യ ദിനമാണോ എന്ന് മഹുവ ചോദിച്ചു.

സ്വാതന്ത്രദിനാഘോഷത്തിനോട് അനുബന്ധിച്ച് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മോദിയുടെ പരാമര്‍ശം.

അടുത്ത 25 വര്‍ഷം ഇന്ത്യയുടെ ‘അമൃത് കാല്‍’ (ശുഭ സമയം) ആണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

‘അമൃത് കാലത്തിന്റെ ഉദ്ദേശ്യം പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുക, ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വികസന ഭിന്നത കുറയ്ക്കുക, ജനങ്ങളുടെ ജീവിതത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ കുറയ്ക്കുക, കൂടാതെ ഇന്ത്യ ലോകത്തിലെ ഒരു രാജ്യത്തിനും പിന്നിലാകാതിരിക്കാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുക’ എന്നാണ് മോദി പറഞ്ഞത്.

‘ഇവിടെ നിന്ന് ആരംഭിച്ച്, അടുത്ത 25 വര്‍ഷത്തെ യാത്ര ഒരു പുതിയ ഇന്ത്യയുടെ അമൃത് കാലമാണ്, ഈ അമൃത് കാലത്തിലെ തീരുമാനങ്ങളുടെ പൂര്‍ത്തീകരണം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം വരെ ഞങ്ങളെ കൊണ്ടുപോകും,’ എന്നും മോദി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Mahua Moitra against Modi