കൊല്‍ക്കത്ത: ഒളിംപിക്സ് പുരുഷ ഹോക്കിയിലെ ഇന്ത്യന്‍ വെങ്കല മെഡല്‍ നേട്ടത്തെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനോടും രാമക്ഷേത്ര നിര്‍മാണത്തോടും ബന്ധപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.
ആര്യവംശത്തെ മാത്രം അംഗീകരിച്ച ഹിറ്റ്‌റിന് സാക്ഷിയാക്കി ബെര്‍ലിന്‍ ഒളിംപിക്‌സില്‍ മെഡലുകള്‍ വാരിക്കൂട്ടിയ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജെസ്സി ഓവന്‍സിനെ പരാമര്‍ശിച്ചുകൊണ്ടാണ് മഹുവ മോദിയെ വിമര്‍ശിച്ചത്.
ആഗസ്റ്റ് 5 എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോ രാമക്ഷേത്ര നിര്‍മാണമോ അല്ല. ആഗസ്റ്റ് 5 നാണ് 1936 ഒളിമ്പിക്‌സില്‍ ആര്യന്‍ മേധാവിത്വത്തെക്കുറിച്ചുള്ള ഹിറ്റ്‌ലറുടെ വികലമായ ആശയങ്ങള്‍ തകര്‍ത്തുകൊണ്ട് ജെസ്സി ഓവന്‍സ് 200 മീറ്റര്‍ സ്പ്രിന്റ് നേടിയത് എന്നാണ് മഹുവ മോദിയെ ഓര്‍പ്പിച്ചത്.
ഒളിംപിക്‌സിലെ ഇന്ത്യയുടെ നേട്ടത്തെ മോദി താരതമ്യം ചെയ്ത രീതിക്കെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.