song video
'കേട്ടതിനേക്കാള്‍ മനോഹരം കേള്‍ക്കാതിരുന്നത്';മഹേഷിന്റെ പ്രതികാരത്തില്‍ ഒഴിവാക്കിയ ഗാനം പുറത്തുവിട്ട് പോത്തേട്ടന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Aug 26, 05:44 pm
Wednesday, 26th August 2020, 11:14 pm

കൊച്ചി: മലയാളികള്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. 2016 ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ദിലീഷ് പോത്തന്‍ ആയിരുന്നു.

മഹേഷും വിന്‍സെന്റ് ഭാവനയും ജിംസിയും ബേബിചേട്ടനും ക്രിസ്പിനുമെല്ലാം ഇപ്പോള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. പോത്തേട്ടന്‍ ബ്രില്ല്യന്‍സ് എന്ന പേരില്‍ സിനിമയുടെ ഓരോ സീനുകള്‍ പോലും സിനിമാ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ സിനിമയില്‍ ഉപയോഗിക്കാന്‍ കഴിയാതിരുന്ന ഒരു പാട്ട് പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ദിലീഷ് പോത്തന്‍. ‘ഏതേതോ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സംഗീത സംവിധായകനായ ബിജിപാല്‍ തന്നെയാണ്.

മഹേഷിന്റെ പ്രതികാരത്തിനായി ബിജിയേട്ടന്‍ ഒരുക്കിയ പാട്ട്, സിനിമയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല. കുറച്ചു വൈകിയിട്ടാണെങ്കിലും ഒരുപാട് സന്തോഷത്തോടെ റിലീസ് ചെയ്യുന്നു എന്നാണ് ഗാനം പുറത്തുവിട്ട് ദിലീഷ് പോത്തന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം ഈ പാട്ട് വെങ്കിടേഷ് മഹ ഒരുക്കിയ മഹേഷിന്റെ തെലുങ്ക് റീ മേക്ക് ആയ ‘ഉമാ മഹേശ്വര ഉഗ്ര രൂപസ്യ’യില്‍ ഇതേ ട്യൂണ്‍ ഉപയോഗിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Maheshinte Prathikaram Ethetho song out bijibal dileesh pothen