ശ്രീലങ്കയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ രണ്ടാം ഏകദിനത്തില്‍ ചരിത്രം കുറിച്ച് രാജസ്ഥാന്‍ റോയസിന്റെ ശ്രീലങ്കന്‍ സൂപ്പര്‍ സ്പിന്നര്‍ മഹീഷ് തീക്ഷണ. ഹാമില്‍ട്ടണില്‍ നടന്ന മത്സരത്തില്‍ ഹാട്രിക് സ്വന്തമാക്കിയാണ് തീക്ഷണ തിളങ്ങിയത്.
ഏകദിന ഫോര്‍മാറ്റില്‍ ഹാട്രിക് നേടുന്ന എട്ടാമത് ശ്രീലങ്കന്‍ താരവും രണ്ടാമത് സ്പിന്നറുമാണ് തീക്ഷണ.
അതേസമയം, തീക്ഷണയുടെ ഹാട്രിക്കും ശ്രീലങ്കയെ തുണച്ചില്ല. മഴ കളിച്ച മത്സരത്തില്‍ 113 റണ്‍സിന് ശ്രീലങ്ക പരാജയപ്പെട്ടു.
മഴ മൂലം 37 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ കിവികള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സ് നേടി. രചിന്‍ രവീന്ദ്രയുടെയും ഡാരില്‍ മിച്ചലിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ആതിഥേയര്‍ മികച്ച സ്‌കോറിലെത്തിയത്.
അര്‍ധ സെഞ്ച്വറിയുമായി മെന്‍ഡിസ് തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും മറുവശത്ത് നിന്ന് ആരുടെയും പിന്തുണ താരത്തിന് ലഭിച്ചില്ല. ഒടുവില്‍ ലങ്ക 142 റണ്‍സിന് പുറത്തായി. 66 പന്തില്‍ 64 റണ്‍സെടുത്ത മെന്‍ഡിസിന്റെ അര്‍ധ സെഞ്ച്വറി പാഴാവുകയും ചെയ്തു.
ജനുവരി 11നാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. ഒക്‌ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കാണ് വേദി.
Content Highlight: Maheesh Theekshana becomes 8th Sri Lankan bowler pick a hattrick in ODI format