Daily News
ചലച്ചിത്ര അവാര്‍ഡ്: ജൂറിയുടെ ഭാഷയ്‌ക്കെതിരെ മധുപാലും ഡോ. ബിജുവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Aug 12, 02:07 pm
Wednesday, 12th August 2015, 7:37 pm

madhupal-01സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ ഭാഷയ്‌ക്കെതിരെ വിമര്‍ശനവുമായ സംവിധായകരായ മധുപാലും ഡോ. ബിജിവും രംഗത്ത്. മലയാളിക്ക് മനസിലാകാത്ത മലയാള ഭാഷ ഉപയോഗിച്ചതിനാണ് ഇവര്‍ ജൂറിക്കെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്

“ജൂറിയിലുള്ള ആളുകളെല്ലാം പ്രതിഫലം കൈപ്പറ്റിയാണ് ജോലി ചെയ്യുന്നത്. ഇതുപോലുള്ള വാക്കുകള്‍ എഴുതിപ്പിടിക്കുമ്പോള്‍ അത് സാധാരണക്കാര്‍ക്ക് വ്യക്തമാക്കി കൊടുക്കേണ്ട കടമകൂടി കാശ് വാങ്ങുന്ന ആളുകള്‍ക്കുണ്ട്. ഇതില്‍ എനിക്ക് ശക്തമായ അതൃപ്തി ഉണ്ട്.” മധുപാല്‍ പറയുന്നു.

“മലയാളഭാഷ അത്യാവശ്യമൊക്കെ മനസിലാകുന്ന ഭാഷയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കഴിഞ്ഞ അന്‍പത് വര്‍ഷത്തിലെ ജീവിതത്തിനിടെ കുറച്ച് കഥകളും തിരക്കഥയുമൊക്കെ എഴുതിയിട്ടുണ്ട്. സത്യം പറയട്ടെ ജൂറി എഴുതിയിരിക്കുന്നതെന്താണെന്ന് എനിക്ക് മനസ്സിലായിട്ടില്ല.” മധുപാല്‍ കൂട്ടിച്ചേര്‍ത്തു. മലയാള സിനിമ ഇപ്പോള്‍ സാധാരണമാകുകയാണ്, ഭാഷ സാധാരണമാകുകയാണ്, മനുഷ്യരുടെ ഇടപെടലുകള്‍ സാധാരണമായി മാറുകയാണ്. പിന്നെ എന്തിനാണ് മലയാളികള്‍ക്ക് പോലും മനസിലാകാത്തതരത്തിലുള്ള ഭാഷപ്രകടനങ്ങള്‍ നടത്തുന്നതെന്നും മധുപാല്‍ ചോദിക്കുന്നു.

award-01

എന്റെ അവസ്ഥ തന്നെ ആയിരിക്കും ഇതുവായിച്ച ഓരോ മലയാളിക്കും ഉണ്ടാവുക. മലയാളഭാഷ പണ്ഡിതനെ കൊണ്ടുവന്ന് വായിച്ച് മനസ്സിലാക്കണമെന്നാണോ ഇവര്‍ ഉദ്ദേശിക്കുന്നത്. സിനിമയെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രേക്ഷകര്‍ക്ക് ഇത് അറിയുവാനുള്ള അധികാരം കൂടിയുണ്ട്. മലയാളത്തെ ശ്രേഷ്ഠഭാഷയായി കരുതുമ്പോഴും മലയാളത്തെ സ്‌നേഹിക്കുമ്പോഴും ഇത്തരം മണ്ടത്തരങ്ങള്‍ കൊണ്ടുവരുന്നത് ആ ഭാഷയെ കൊല്ലുന്നതിന് തുല്യമാണ്.” മധുപാല്‍ പറഞ്ഞു.

“എന്തൊക്കെ സഹിച്ചാലും ഇതിച്ചിരി കട്ടിയായി പോയി, അപാരമാന ജൂറി സാഹിത്യം.” എന്നാണ് ഡോ. ബിജു ഫേസ്ബുക്കില്‍ കുറച്ചിരിക്കുന്നത്. സംസ്ഥാന ചലച്ചത്ര അവാര്‍ഡിനെതിരെ വിമര്‍ശനവുമായി നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു.

എന്തൊക്കെ സഹിച്ചാലും ഇതിച്ചിരി കട്ടിയായി പോയി … അപാരമാന ജൂറി സാഹിത്യം …..

Posted by Dr.Biju on Wednesday, August 12, 2015