Film News
ഗസല്‍ ഗായകര്‍ റാസാബീഗം ആദ്യമായി സിനിമയില്‍ പാടുന്നു; ടു മെനിലെ ആദ്യഗാനം മമ്മൂട്ടി പുറത്തിറക്കി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 10, 11:40 am
Sunday, 10th July 2022, 5:10 pm

എം.എ. നിഷാദ്, ഇര്‍ഷാദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ടു മെന്‍ എന്ന ചിത്രത്തിലെ ആദ്യഗാനം റിലീസായി. ‘സലാം ചൊല്ലി പിരിയും മുന്‍പേ’ എന്ന ഗാനം മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തിറക്കിയത്.

പ്രശസ്ത ഗസല്‍ ഗായകരായ ഇംതിയാസ് ബീഗവും റാസ റസാഖും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്.

റാസാബീഗം ആദ്യമായാണ് സിനിമക്ക് വേണ്ടി പാടുന്നത്. അവരുടെ ‘സലാം ചൊല്ലി പിരിയും മുന്‍പേ’ എന്ന ഹിറ്റ് ഗാനമാണ് സിനിമക്ക് വേണ്ടി വീണ്ടും ഒരുക്കിയത്. ഇരുവരും ഗാനരംഗങ്ങളില്‍ പാടി അഭിനയിക്കുകയും ചെയ്തു.

ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ നിര്‍മിക്കുന്ന ചിത്രം കെ. സതീഷാണ് സംവിധാനം ചെയ്യുന്നത്.

രണ്‍ജി പണിക്കര്‍, ബിനു പപ്പു, ലെന, സോഹന്‍ സീനുലാല്‍, അനുമോള്‍, ഡോണി ഡാര്‍വിന്‍, ആര്യ, കൈലാഷ്, സുധീര്‍ കരമന, മിഥുന്‍ രമേഷ്, അര്‍ഫാസ്, സുനില്‍ സുഗത, സാദിഖ് തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ഏറെക്കുറെ പൂര്‍ണമായും യു.എ.ഇയില്‍ ചിത്രീകരിച്ച സിനിമയുടെ തിരക്കഥ മുഹാദ് വെമ്പായത്തിന്റേതാണ്. തമിഴിലെ പ്രശസ്ത ക്യാമറാമാനായ സിദ്ധാര്‍ത്ഥ് രാമസ്വാമിയാണ് സിനിമാറ്റോഗ്രഫി നിര്‍വഹിച്ചത്.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം നല്‍കുന്നു. വി. ഷാജന്‍ എഡിറ്റിംഗ് നിര്‍വഹിച്ചു. ഡാനി ഡാര്‍വിനും ഡോണി ഡാര്‍വിനുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും.

Content Highlight: MA Nishad and Irshad starrer Two Men’s first song released