മുഹമ്മദ് നബിയുടെ മുടി പ്രതിഷ്ഠിക്കുന്ന പള്ളി എന്നു പറയുന്നത് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിന്റെ ഒരു പ്രമേയമാണ്…. കാരണം ആ പള്ളി കാരണം അതിനപ്പുറവും ഇപ്പുറവുമുള്ള സ്ഥലങ്ങള്‍ക്കൊക്കെ വില കേറും. അപ്പോള്‍ അത് വ്യാപാരമാണ്… ഇനി അവിടെ വ്യവസായവും തുടങ്ങും… പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ എം.എന്‍ കാരശ്ശേരിയുമായി ഇടതുപക്ഷ പ്രവര്‍ത്തകന്‍ അജയ്‌ഘോഷ് സംസാരിക്കുന്നു.
| ഫേസ് ടു ഫേസ് | എം.എന്‍ കാരശ്ശേരി |
അജയ്‌ഘോഷ് : ഇന്ത്യയില്‍ ഉദാരവല്‍ക്കരണത്തിന് പ്രായം കാല്‍നൂറ്റാണ്ടാവുന്നു… നമ്മള്‍ എവിടെ എത്തി മാഷേ?
എം.എന്‍ കാരശ്ശേരി: ഇപ്പോള്‍ എന്താണ് സംഭവിച്ചത്…. രാഷ്ട്രീയം മതം… വ്യാപാരം… വ്യവസായം ഇതെല്ലാംകൂടി ഒന്നാണ്… ഇതിനകത്ത് എവിടെയാണ് മതം… എവിടെയാണ് കച്ചവടം… എവിടെയാണ് രാഷ്ട്രീയം… എന്നു നിങ്ങള്‍ക്ക് വകതിരിയ്ക്കാന്‍ സാധിക്കില്ല. മലബാറിലെ ഒരു ഉദാഹരണം പറഞ്ഞാല്‍… എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ കേന്ദ്രം… അത് പ്രത്യക്ഷത്തില്‍ മതമല്ല…. അതിനകത്ത് ധാരാളം വ്യാപാരങ്ങളുണ്ട്…
മുഹമ്മദ് നബിയുടെ മുടി പ്രതിഷ്ഠിക്കുന്ന പള്ളി എന്നു പറയുന്നത് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിന്റെ ഒരു പ്രമേയമാണ്…. കാരണം ആ പള്ളി കാരണം അതിനപ്പുറവും ഇപ്പുറവുമുള്ള സ്ഥലങ്ങള്‍ക്കൊക്കെ വില കേറും. അപ്പോള്‍ അത് വ്യാപാരമാണ്… ഇനി അവിടെ വ്യവസായവും തുടങ്ങും…
പിന്നെ കാന്തപുരത്തിന്റെ അനുയായികള്‍ എന്നു പറയുന്നത് ഒരു വോട്ട്ബാങ്കാണ്. അത് എല്‍.ഡി.എഫും യു.ഡി.എഫും മാറിമാറി ഉപയോഗിക്കും. ഇത് കോഴിക്കോട്ട് നമുക്ക് നേരിട്ട് കാണാവുന്ന കാര്യമാണ്. ഈ മാനങ്ങള്‍ മുഴുവന്‍ നിങ്ങള്‍ക്ക് എന്‍.എസ്.എസില്‍ കാണാം. എസ്.എന്‍.ഡി.പിയില്‍ കാണാം. എം.ഇ.എസില്‍ കാണാം. അമൃതാനന്ദമയിയില്‍ കാണാം…
അപ്പോള്‍ കേരളത്തിലെ എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ, ഈ തരത്തില്‍ മതവും വ്യാപാരവും വ്യവസായവും ഒന്നായി തീരുന്ന ഇന്നത്തെ ഈ അവസ്ഥ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ പിറകില്‍ ഉള്ളത് സാമ്രാജ്യത്വമാണ്. ഇതിന്റെ പിറകിലുള്ളത് അമേരിക്കയാണ്. ഇതിന്റെ പിറകിലുള്ളത് ഇസ്രഈലാണ്!
എം.കെ. ഗ്രൂപ്പിന്റെ പാര്‍ട്ട്ണര്‍ ആയ എം.എ യൂസഫലി കേരള മുഖ്യമന്ത്രിയാവുക എന്നു പറഞ്ഞാല്‍ എല്‍.ഡി.എഫും യു.ഡി.എഫും പിന്തുണ കൊടുക്കും. ഉപമുഖ്യമന്ത്രിയായിട്ട് ഉമ്മന്‍ചാണ്ടിയെയും വേറെ ഒരു ഉപമുഖ്യമന്ത്രിയായിട്ട് വി.എസ്സിനെയും വെച്ചാല്‍ മതി. പ്രശ്‌നമൊന്നുമില്ല.
ഇപ്പോള്‍ അമേരിക്കന്‍ സന്ദര്‍ശനത്തോടുകൂടി ഒബാമാ ചക്രവര്‍ത്തിയുടെ സാമന്തരാജാവായിട്ട് നരേന്ദ്രമോദി എന്നു പറയുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി മാറി. ചേരിചേരാനയം എന്നു പറയുന്നതില്‍; ഇനി അര്‍ത്ഥമില്ല! രാഷ്ട്രീയത്തേക്കാള്‍ വലുതാണ് കച്ചവടം… പണമാണ് ഇതിന്റെ അടിസ്ഥാനം.
അപ്പോള്‍ കോര്‍പ്പറേറ്റുകളാണ് ഇവിടെ ഭരിയ്ക്കുന്നത്. അദാനിയ്ക്ക് ഒരു തുറമുഖം തന്നെ ഗുജറാത്തില്‍ വിട്ടുകൊടുത്തു എന്ന് നമുക്കറിയാം. അംബാനി, അദാനി, ബിര്‍ള, ടാറ്റ തുടങ്ങിയിട്ടുള്ള പണക്കാരാണ് ഇന്ത്യ ഭരിക്കുന്നത്.
ഞാന്‍ നല്ലൊരു ഉദാഹരണം പറയാം. എം.കെ. ഗ്രൂപ്പിന്റെ പാര്‍ട്ട്ണര്‍ ആയ എം.എ യൂസഫലി കേരള മുഖ്യമന്ത്രിയാവുക എന്നു പറഞ്ഞാല്‍ എല്‍.ഡി.എഫും യു.ഡി.എഫും പിന്തുണ കൊടുക്കും. ഉപമുഖ്യമന്ത്രിയായിട്ട് ഉമ്മന്‍ചാണ്ടിയെയും വേറെ ഒരു ഉപമുഖ്യമന്ത്രിയായിട്ട് വി.എസ്സിനെയും വെച്ചാല്‍ മതി. പ്രശ്‌നമൊന്നുമില്ല.
ധനാധിപത്യമാണ് ഇവിടെ നടക്കുന്നത്. അതിന് മതം എന്നൊരു പേരുണ്ടാവും, കൊടികള്‍ പലതുണ്ടാവും. മുദ്രകള്‍ പലതുണ്ടാകും- എന്നല്ലാതെയെന്താണ്? അതായത് വികസനം എന്നു പറയുന്നത്… പണത്തിന് തരാന്‍ കഴിയുന്ന സ്വസ്ഥതയാണ്, അതിന്റെ സൗകര്യങ്ങളാണ് എന്ന് ഇവിടത്തെ എല്ലാ മതത്തിന്റെയും പുരോഹിതന്‍മാര്‍ക്ക് അറിയാം. എല്ലാ സാമുദായിക നേതാക്കന്മാര്‍ക്കും അറിയാം. എല്ലാ പാര്‍ട്ടിക്കാര്‍ക്കും അറിയാം! എല്ലാ മാദ്ധ്യമങ്ങള്‍ക്കും അറിയാം.
അപ്പോള്‍ അതിന് അനാചാരം വേണം. അതാവാം. അന്ധവിശ്വാസം വേണം. അതാവാം. ദുരാചാരം വേണം. അതാവാം. കുട്ടിച്ചാത്തന്‍ സേവകൊണ്ട് സുഖക്കേട് മാറുമെന്ന് പരസ്യം കൊടുക്കാന്‍ ഇവിടത്തെ പത്രങ്ങള്‍ക്ക് ഒരു മടിയുമില്ലല്ലോ! അവര്‍ക്കറിയാം; കുട്ടിച്ചാത്തന്‍ സേവകൊണ്ട് അത് മാറില്ലെന്ന്!
ടെലിവിഷന്‍ വന്നപ്പോള്‍ എന്തുണ്ടായി? ടെലിവിഷന്‍ വഴി ജ്യോതിഷം ഉണ്ടാക്കാന്‍ തുടങ്ങി. ജ്യോതിഷത്തിന്റെ പരസ്യം കൊടുക്കണ്ടയെന്ന് ഒരു മാധ്യമവും വിചാരിയ്ക്കുന്നില്ല. ഒരു ഇലക്‌ട്രോണിക് മാധ്യമവും വിചാരിയ്ക്കുന്നില്ല. ഞാന്‍ പറയുന്നത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മടങ്ങിവരുന്നുവെന്നാണ്.
ഇവര്‍ക്കൊക്കെ സമ്പത്ത് കിട്ടും. കൊടുക്കാന്‍ ഇവരുടെ കയ്യില്‍ പണമുണ്ട്. അതുകൊണ്ട് ഇന്നത്തെ അവസ്ഥ എന്നു പറയുന്നത്-ഞാന്‍ ഒന്നുകൂടി ആവര്‍ത്തിക്കുകയാണ്, ഇതില്‍ എവിടെയാണ് മതം, എവിടെയാണ് വ്യാപാരം, എവിടെയാണ് വ്യവസായം, എവിടെയാണ് രാഷ്ട്രീയം, എന്ന് തിരിയാത്ത ഒരു മിശ്രിതമാണ്. അതായി നമ്മുടെ സാമൂഹികാവസ്ഥ!
അടുത്ത പേജില്‍ തുടരുന്നു
അങ്ങനെ മാത്രമായി കണ്ടാല്‍ പോര. ഇത് തൊണ്ണൂറില്‍ തുടങ്ങിയതാണ്. നരസിംഹറാവുവില്‍ നിന്നാണ് തുടക്കം. വികസനമെന്നാല്‍ നഗരവത്ക്കരണമാണ്, സ്വകാര്യവത്ക്കരണമാണ്, ഉദാരവത്ക്കരണമാണ്. രാഷ്ട്രീയം എന്നു പറയുന്നത്-ജീവിതം എന്നു പറയുന്നത്-കച്ചവടമാണ്. ഇന്ത്യ എന്നു പറയുന്നത് നിങ്ങള്‍ക്കൊരു ചന്തയാണ്.
അങ്ങനെ മാത്രമായി കണ്ടാല്‍ പോര. ഇത് തൊണ്ണൂറില്‍ തുടങ്ങിയതാണ്. നരസിംഹറാവുവില്‍ നിന്നാണ് തുടക്കം. വികസനമെന്നാല്‍ നഗരവത്ക്കരണമാണ്, സ്വകാര്യവത്ക്കരണമാണ്, ഉദാരവത്ക്കരണമാണ്. രാഷ്ട്രീയം എന്നു പറയുന്നത്-ജീവിതം എന്നു പറയുന്നത്-കച്ചവടമാണ്. ഇന്ത്യ എന്നു പറയുന്നത് നിങ്ങള്‍ക്കൊരു ചന്തയാണ്.
അവിടെ, എന്തിന്റെ പേരിലായാലും തങ്ങളുടെ മൂലധന താത്പര്യങ്ങള്‍ സംരക്ഷിയ്ക്കുന്നതാണ് ദേശീയത. അതിനെയാണ് സാംസ്‌കാരിക പ്രവര്‍ത്തനം എന്നു പറയുക, അതിനെയാണ് മതം എന്നു പറയുക, അതിനെയാണ് ജീവിതം എന്നു പറയുക, എന്നാണ് ആഗോളവത്ക്കരണവാദികള്‍ പഠിച്ചത്. പഠിപ്പിച്ചുകൊണ്ടിരിയ്ക്കുന്നത്! അതാണ് കാല്‍ നൂറ്റാണ്ടു കാലത്തെ അനുഭവം.
മൂലധനവും വര്‍ഗ്ഗീയതയും ഒരുമിച്ചാണിപ്പോള്‍.. പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണോ?
അതിപ്പോള്‍ വന്നതല്ല, നേരത്തെ തന്നെ വര്‍ഗ്ഗീയതയുണ്ട്. വളരെ വ്യക്തമാണത്. തൊണ്ണൂറുകളില്‍ ആഗോളവത്ക്കരണത്തിന്റെയും സ്വകാര്യവത്ക്കരണത്തിന്റെയും, നഗരവത്ക്കരണത്തിന്റെയും അപകടം ഇന്ത്യന്‍ മാധ്യമങ്ങളോ ബഹുജനങ്ങളോ രാഷ്ട്രീയപ്രവര്‍ത്തകരോ തിരിച്ചറിഞ്ഞില്ല.
ഇതിനിടയ്ക്ക് അയോധ്യാപ്രശ്‌നം വന്നില്ലേ? രാമജന്മഭൂമി രക്ഷിക്കുകയല്ലേ നിങ്ങളുടെ പണി? അപ്പോള്‍ രാമജന്മഭൂമി പ്രസ്ഥാനം വന്നു! അയോധ്യാപ്രസ്ഥാനം വന്നു. അദ്വാനി നയിക്കുന്ന രഥയാത്ര വന്നു. പള്ളി പൊളിച്ചു. പിന്നെ അതായല്ലോ പ്രശ്‌നം.
ഇതിനെല്ലാം ഇടയ്ക്ക് മറ്റു പലതരത്തിലുള്ള നയരൂപീകരണ പരിപാടികള്‍ കാണാതെ പോയി. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ജനങ്ങളെ പോക്കറ്റടിച്ചത് അറിഞ്ഞില്ല. അറിവ് ഒരു പള്ളിയും അമ്പലവുമായി പോയി. നിങ്ങള്‍ക്ക് രാമനെ രക്ഷിക്കേണ്ടേ? റഹീമിനെ രക്ഷിക്കേണ്ടേ? അങ്ങനെ ജനങ്ങളുടെ പോക്കറ്റടിക്കാന്‍ ഈ മൂലധനതാത്പര്യങ്ങള്‍ക്ക് കഴിഞ്ഞു.
അപ്പോള്‍ എന്താണ് സംഭവിക്കുന്നത്? വലിയ കുത്തകഭീമന്മാര്‍ വരുകയാണ്. എന്നിട്ട് ഇവിടത്തെ പാവപ്പെട്ടവരായ കൃഷിക്കാരും സാധാരണക്കാരും അവനവന്‍ പാര്‍ക്കുന്ന പറമ്പ്…അവനവന്റെ വിളനിലങ്ങള്‍…കൃഷിയിടങ്ങള്‍ ഒഴിഞ്ഞുപോകണം… നിങ്ങള്‍ക്ക് 10 ഉറുപ്പിക വിലയുള്ളതിന് 10,000 ഉറുപ്പിക വില കിട്ടും. ആ 10,000 ഉറുപ്പിക കൊണ്ട് പക്ഷേ ജീവിതം കിട്ടില്ല…! അപ്പോള്‍ ഈ പണത്തിന് ഒരു മൂല്യവുമില്ല.
അതായത് പണം കൊണ്ട് നിങ്ങള്‍ സ്വന്തം ആവാസവ്യവസ്ഥയില്‍ നിന്ന് പറിച്ചെറിയപ്പെടുകയാണ്! ഞാന്‍ വിചാരിയ്ക്കുന്നത് മരങ്ങള്‍ക്ക് മാത്രമല്ല…മനുഷ്യനും വേരുണ്ട് എന്നാണ്! എവിടെയാണ് പിറന്നത്? ഏതാണ് നിങ്ങളുടെ പ്രദേശം? ഏത് കാറ്റാണ് നിങ്ങള്‍ കൊണ്ടത്? ഏതു കുളത്തിലാണ് നിങ്ങള്‍ കുളിച്ചത്? ഏത് നദിയിലാണ് മുങ്ങിയത്? ഏത് സ്‌കൂളിലാണ് പഠിച്ചത്? ഏത് പാട്ട് കേട്ടാണ് വളര്‍ന്നത്? ഏതു ഭക്ഷണമാണ് കഴിച്ചത്…! മനുഷ്യന്‍ എന്നു പറയുന്നത് ഇതൊക്കെയാണ്! ഈ ഓര്‍മ്മകളെയാണ്, ഈ സംസ്‌കാരത്തെയാണ് മനുഷ്യന്‍ എന്നു പറയുന്നത്!
അല്ലാതെ ഊണു കഴിയ്ക്കലല്ല! ഊണു കഴിയ്ക്കണ്ടാ എന്നല്ല! ഇതില്‍ നിന്നെല്ലാം നിങ്ങളെ ഇറക്കി വിടുകയാണ്. അതിനുവേണ്ടി നിങ്ങളെ എങ്ങനെ വെടിവെയ്ക്കും എന്ന് ബംഗാളിലെ സി.പി.എം. ഗവണ്‍മെന്റ് കാണിച്ചു തന്നു! വെസ്റ്റ് ബംഗാളില്‍! ചെറിയ ഒരു കാര്യമല്ല അത്. ടാറ്റയുടെ ഒരു കമ്പനി ഉണ്ടാക്കാന്‍ വേണ്ടി അവിടുത്തെ ദരിദ്രന്മാരെയും തൊഴിലാളികളെയും സാധാരണക്കാരെയും വെടിവെച്ച് കൊല്ലാനും ഇറക്കിവിടാനും ഒരു ഇടതുപക്ഷ ഗവണ്‍മെന്റിന് സാധിയ്ക്കും! ഇതാണ് രാജ്യത്തിന്റെ സ്ഥിതി!
പിന്നെയെന്താണ് ബാക്കിയുള്ളത്! എന്താണ് പ്രതീക്ഷിക്കാനുള്ളത്! എന്താണ് നിങ്ങള്‍ക്ക് വേണ്ടത്? കാറുകമ്പനിയാണോ, വാച്ച് കമ്പനിയാണോ… അതോ ജനങ്ങളുടെ വേരുകളാണോ? മണ്ണില്‍…കൃഷിയില്‍…സംസ്‌കാരത്തില്‍…ഭാഷയില്‍..ഇതിലെല്ലാം ഉള്ളതാണ് “വേര്” എന്നു പറയുന്നത്. മനുഷ്യന് “വേര്” ഉണ്ട് എന്ന് തിരിച്ചറിയാത്ത ഒരു രാഷ്ട്രീയപ്രസ്ഥാനം എന്തു പ്രസ്ഥാനമാണ്? അതില്‍ എന്തു ജനാധിപത്യമാണുള്ളത്? അതിനകത്ത് എന്തു സ്വാതന്ത്യമാണുള്ളത്?
അതുകൊണ്ട് ഈ ഹിന്ദുക്കളും മുസ്‌ലീങ്ങളും സിക്കുകാരും ഒക്കെ പറയുന്ന വര്‍ഗ്ഗീയത ജനങ്ങളെ പറ്റിക്കാനുള്ള ഒരു പര്‍ദ്ദയാണ്. മുഖപടമാണത്. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് രാഷ്ട്രീയക്കാരും മാദ്ധ്യമങ്ങളും ജനങ്ങളും മാറിപ്പോകും. ഈ രാജ്യം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നു…
ഇവിടത്തെ പാടങ്ങള്‍… ഇവിടത്തെ വിളനിലങ്ങള്‍… ഇവിടത്തെ പൊയ്കകള്‍… ഇവിടത്തെ നദികള്‍… എല്ലാം വില്‍പ്പനയ്ക്ക് വെച്ചിരിയ്ക്കയാണ്. ഇവിടത്തെ വെള്ളം… മണ്ണ്… പാറ… കല്ലുകള്‍ എല്ലാം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നു. നിങ്ങള്‍ അറിയാത്ത മട്ടില്‍ ജാതിയും മതവുമൊക്കെ ഇതിനിടയിലേക്ക് വരികയാണ്.
അടുത്ത പേജില്‍ തുടരുന്നു
ഇതിനെല്ലാം ഇടയ്ക്ക് മറ്റു പലതരത്തിലുള്ള നയരൂപീകരണ പരിപാടികള്‍ കാണാതെ പോയി. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ജനങ്ങളെ പോക്കറ്റടിച്ചത് അറിഞ്ഞില്ല. അറിവ് ഒരു പള്ളിയും അമ്പലവുമായി പോയി. നിങ്ങള്‍ക്ക് രാമനെ രക്ഷിക്കേണ്ടേ? റഹീമിനെ രക്ഷിക്കേണ്ടേ? അങ്ങനെ ജനങ്ങളുടെ പോക്കറ്റടിക്കാന്‍ ഈ മൂലധനതാത്പര്യങ്ങള്‍ക്ക് കഴിഞ്ഞു.
വലിയ പ്രശ്‌നമല്ലേ? ഒരു പള്ളി… ഒരു അമ്പലം അല്ലെങ്കില്‍ ഒരു ഗുരുദ്വാരയാണ് ഇതിനിടയിലെ ഏറ്റവും വലിയ പ്രശ്‌നം! ജനവിരുദ്ധമാണിത്! ജനങ്ങള്‍ക്ക് “ആവശ്യമുള്ള” സാധനം എന്നത് നിങ്ങള്‍ ഉണ്ടാക്കുകയാണ്. യഥാര്‍ത്ഥ ആവശ്യങ്ങളല്ല! മാദ്ധ്യമങ്ങള്‍ വഴി, പ്രസ്ഥാനങ്ങള്‍ വഴി, പ്രസംഗങ്ങള്‍ വഴി നിങ്ങള്‍ ഉണ്ടാക്കിയെടുക്കുകയാണ്. പ്രകടനങ്ങള്‍ വഴി നിങ്ങള്‍ ഉണ്ടാക്കുകയാണ്. എത്ര ഭീകരമാണീ അവസ്ഥ? ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഭീകരമായ ഒരു സംഭവമല്ലേ അദ്വാനിയുടെ രഥയാത്ര! എന്തായിരുന്നു സ്ഥിതി അന്ന്! അതാണ് രാഷ്ട്രീയവും വര്‍ഗ്ഗീയതും ഒരുമിച്ചാല്‍ സംഭവിക്കുന്നത്.
സംഘപരിവാറിന് ഒറ്റക്ക് ഭരിക്കാം… 3 ദശാബ്ദത്തിനുശേഷം ഒരു ഏകകക്ഷിഭരണം?
ഞാന്‍ ജനങ്ങളുടെ വിവേകത്തെപ്പറ്റി വളരെയധികം മതിപ്പുള്ള ഒരാളാണ്. ഇപ്പോള്‍ 31% ആണ് ബി.ജെ.പിക്ക് വോട്ടു കിട്ടിയത്. നമ്മുടെ ജനാധിപത്യത്തിന്റെ ഒരു പ്രത്യേകതകൊണ്ട് ഒറ്റയ്ക്ക് ഭരിക്കാവുന്ന ഭൂരിപക്ഷം മോദിയ്ക്കുണ്ട്. മോദി എന്റെ പ്രധാനമന്ത്രിയാണ്… ഞാന്‍ അത് അംഗീകരിക്കും.
ഞാനൊരു ജനാധിപത്യവിശ്വാസിയാണ്. നരസിംഹറാവു എന്റെ പ്രധാനമന്ത്രിയായിരുന്നു. ജവഹര്‍ലാല്‍ നെഹ്രുവിനെ പോലെതന്നെ. പക്ഷേ, നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല ഇതു കഴിഞ്ഞു തൊട്ട് വന്ന ഉപതിരഞ്ഞെടുപ്പില്‍ ഇതേ നേട്ടം ബി.ജെ.പിയ്ക്ക് ഉണ്ടാക്കാന്‍ പറ്റുന്നില്ല. ആളുകള്‍ പറഞ്ഞത്, മാധ്യമങ്ങള്‍ പറഞ്ഞത്, രാഷ്ട്രീയക്കാര്‍ പറഞ്ഞത് എല്ലാം തെറ്റായിരുന്നുവെന്നാണല്ലോ അത് തെളിയിക്കുന്നത്. മോദിതരംഗം ഉണ്ടായിട്ടേയില്ല. മോദി തരംഗമുണ്ട് എന്നു പറഞ്ഞു. യഥാര്‍ത്ഥത്തില്‍ അങ്ങനെ ഒരു തരംഗം ഉണ്ടായിട്ടേയില്ല!
നാട്ടുകാര്‍ കോണ്‍ഗ്രസ്സിന് രണ്ട് അവസരം കൊടുത്തു. എന്താണ് മന്‍മോഹന്‍സിംഗ് ചെയ്തത്… ഇവിടെ ചെറുകിട വ്യാപാരരംഗത്തേയ്ക്കുപോലും വിദേശകുത്തകകളുടെ മൂലധനം ഇറക്കുകയാണ് ചെയ്തത്! ഈ രാജ്യം വില്‍പ്പനയ്ക്കു വെച്ചു എന്നത് അനിഷേധ്യമാണ്.
കേരളം വില്ക്കാത്തത് എം.എ. യൂസഫലിക്ക് വേണ്ടാത്തതുകൊണ്ടാണ്. യൂസഫലി എന്നൊരു പേര് ഞാന്‍ പറയുകയാണ്. അത്തരത്തില്‍ അനേകം സമ്പന്നന്മാരുടെ ഒരു പ്രതിരൂപമായിട്ടാണ് യൂസഫലി എന്ന് ഞാന്‍ പറയുന്നത്. ആ പേര് പറഞ്ഞാല്‍ ഒരുപക്ഷേ നിങ്ങള്‍ കൊടുത്തേക്കില്ല. കാരണം അദ്ദേഹത്തിന്റെ പരസ്യം നിങ്ങള്‍ക്ക് കിട്ടാത്തതുകൊണ്ട്… ഞാനത് പറഞ്ഞാല്‍ വേറൊരു മാധ്യമത്തിലും വരില്ല… അവര്‍ക്ക് പരസ്യം വേണം.
എം.എ. യൂസഫലിയോട് എന്തെങ്കിലും വിരോധമുണ്ടായിട്ടൊന്നുമല്ല ഇത് പറയുന്നത്. സമ്പന്നനാണ് ശരി, സമ്പന്നനാണ് നായകന്‍, സമ്പന്നനാണ് നേതാവ് എന്നാണ് ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെ പഠിച്ചുവെച്ചത്…! ഇവിടെ ജനങ്ങളാണ് യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷത്ത്! ഇവരൊക്കെ ഒരു പക്ഷമാണ്… എനിക്ക് ഇവരാരെപ്പറ്റിയും മതിപ്പില്ല. പക്ഷേ, ബഹുജനങ്ങളില്‍ എനിയ്ക്ക് വിശ്വാസമുണ്ട്. അതുകൊണ്ട് ഇന്നല്ലെങ്കില്‍ നാളെ ജനങ്ങള്‍ നേര് തിരിച്ചറിയും!
ഈ കേസിനോട് ബന്ധപ്പെട്ട് കോഴിക്കോട് മേയറായിരുന്ന ടി.പി. ദാസനെ സി.പി.ഐ.എമ്മും മേയറായിരുന്ന ഒ. രാജഗോപാലിനെ സി.പി.ഐ.യും ശിക്ഷിച്ചു. അപ്പോള്‍ മുസ്‌ലിംലീഗുകാര്‍ ഞങ്ങളോട് ചോദിച്ചു – അത്രയധികം മെനക്കെട്ട സി.പി.ഐ.എം… മെനക്കെട്ട സി.പി.ഐ… മെനക്കെട്ട എല്‍.ഡി.എഫ് എന്തെങ്കിലും കുറ്റം ഉണ്ടെങ്കില്‍ കുഞ്ഞാലിക്കുട്ടിയെ വെറുതെ വിടുമോ?
ബാബറി പള്ളി പൊളിച്ചിട്ട് അടുത്ത തവണ കല്യാണ്‍സിംഗ് തോല്‍ക്കുകയാണ് ചെയ്തത്… നീ ബാബറി പൊളിച്ചിട്ടുണ്ടല്ലോ നിനക്ക് ഞങ്ങള്‍ ആജീവനാന്തം ജനസമ്മതി തരാം, എന്ന് യു.പി.യിലെ ജനങ്ങള്‍ പറഞ്ഞില്ല.
നരേന്ദ്രമോദിയേക്കാളും എന്തുകൊണ്ടും യോഗ്യനായ നേതാവാണ് വാജ്‌പേയി. ആ വാജ്‌പേയിക്ക് കൊടുക്കുന്ന പിന്തുണ മോദിക്ക് കൊടുത്തതില്‍ ഞാനൊരു അര്‍ത്ഥമേ കാണുന്നുള്ളൂ. കോണ്‍ഗ്രസ്സ് അത്രയധികം ജനങ്ങളെ നിരാശപ്പെടുത്തി. ഒരു നേതാവില്ല അതിനകത്ത്! ആരാ നേതാവ്? രാഹുല്‍ഗാന്ധിയെന്നു പറയുന്ന മന്ദബുദ്ധിയായ ഒരു ചെറുപ്പക്കാരന്‍…!
എന്താണ് അദ്ദേഹത്തിന് അറിയുന്നത്? “ദാരിദ്ര്യം എന്നുപറയുന്നത് ഒരു മാനസികാവസ്ഥയാണ്” എന്നു പറയാന്‍ മാത്രം ചരിത്രബോധമില്ലായ്മ, വിവേകമില്ലായ്മ ആ യുവാവ് കാണിച്ചു. 80% ജനങ്ങള്‍ ഒരു ദിവസം 20 രൂപയില്‍ താഴെ മാത്രം വരുമാനമുള്ള ഒരു രാജ്യത്ത് ജീവിച്ചുകൊണ്ടാണിത് പറയുന്നത്!
അത് കണ്ടിട്ടില്ല! കൊട്ടാരത്തില്‍ ജനിച്ച ആളാണ്! അത്തരം സ്‌കൂളുകളില്‍ പഠിച്ച ആളാണ്…! അത്തരം കൂട്ടുകെട്ടുകളില്‍ വളര്‍ന്നയാളാണ്…! ഒന്ന് ആലോചിച്ച് നോക്കൂ. കോഴിക്കോട്ട് വന്നാല്‍ രാഹുല്‍ സന്ദര്‍ശിക്കുമെന്ന് ഉറപ്പുള്ളത് വലിയ ഹോട്ടലുകളാണ്! അവിടുത്തെ ചിക്കന്റെയും വെള്ളപ്പത്തിന്റെയും രുചി മാത്രമേ അറിയൂ!
അടുത്ത പേജില്‍ തുടരുന്നു
എല്ലാ ജാതിഘടനയിലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയാണ്. അതില്‍ ഏറ്റവും അധികം പീഡിപ്പിക്കപ്പെടുന്നത് മേല്‍ജാതി എന്ന് സ്വയം വിളിക്കുന്ന കൂട്ടത്തിലെ സ്ത്രീകളാണ്. ഒരു ചെറുമിക്ക് കിട്ടിയ സ്വാതന്ത്ര്യം ഒരു അന്തര്‍ജ്ജനത്തിന് കിട്ടിയിട്ടില്ല. ഒരു ചെറുമിക്ക് പുറത്തിറങ്ങി നടക്കാം, കാറ്റു കൊള്ളാം! എന്റെ കുട്ടിക്കാലത്ത് സ്ത്രീകള്‍ക്കിടയില്‍ ആര്‍ക്കെങ്കിലും സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ അത് ചെറുമികള്‍ക്കാണ്…
കുതിരവട്ടത്ത് ഒരു ഭ്രാന്താശുപത്രിയുണ്ടെന്ന് കേട്ടിട്ടുണ്ടോ ഇദ്ദേഹം? ഇവടുത്തെ ചേരികളെ പറ്റി? വയനാട്ടിലെ ആദിവാസികളെ പറ്റി? വയറ് നിറച്ചുണ്ണാന്‍ നിവൃത്തിയില്ലാത്ത കോടികളുള്ള ഒരു രാജ്യത്ത്, അതിന്റെ പ്രധാനപ്പെട്ട ഒരു പാര്‍ട്ടിയുടെ നേതാവ് കോഴിക്കോട്ട് വരുമ്പോള്‍ നന്നായിട്ട് “സ്റ്റ്യൂ” കിട്ടുന്നത് എവിടെയാണ്, വെള്ളപ്പവും പൊറോട്ടയും കിട്ടുന്നത് എവിടെയാണ്… അതൊക്കെയാണ് അന്വേഷിക്കുന്നത്.
രാഹുല്‍ ഒന്ന് പോകട്ടെ വയനാട്ടില്…! അവിടെ ആദിവാസികളുണ്ട്. അല്ലെങ്കില്‍ ഇവിടെ അനവധി ദളിതന്മാരുണ്ട്…! അക്രമിക്കപ്പെട്ട സ്ത്രീകളുണ്ട്! രാഷ്ട്രീയം എന്ന സാധനമെന്താണ്? സുഖാസക്തിയുടെ ഇരിപ്പിടം! ഇവര്‍ക്ക് അറിയുന്ന രാഷ്ട്രീയം ഇതാണ്. നന്നായിട്ട് എങ്ങനെ ഊണു കഴിക്കാം…! നന്നായിട്ട് എങ്ങനെ ബിരിയാണി കഴിക്കാം.
ഇതൊന്നും നമ്മളുണ്ടാക്കി പറയുന്നതല്ല! ഇവിടെ വന്നപ്പോള്‍ നമ്മള്‍ കണ്ടതല്ലേ…? ഇവിടത്തെ എന്തെങ്കിലും ഒരു പാവപ്പെട്ടവന്റെ, ദളിതന്റെ ഒരു ആദിവാസിയുടെ, ഒരു ദരിദ്രസ്ത്രീയുടെ, ഒരു ദരിദ്രന്റെ പ്രശ്‌നം, അദ്ദേഹത്തിന്റേതായില്ലല്ലോ! ഇങ്ങനെയുള്ള നേതാവിനെ എങ്ങനെയാണ് ജനങ്ങള്‍ തെരഞ്ഞെടുക്കുന്നത്? എന്നിട്ടും ജനങ്ങള്‍ ജയിപ്പിച്ചു അമേഠിയില്‍. റായിബറേലിയില്‍ അദ്ദേഹത്തിന്റെ അമ്മ ജയിച്ചു.
അതൊക്കെ നമ്മുടെ നേര്‍ബുദ്ധികൊണ്ട്, പൊട്ടത്തരംകൊണ്ട് വരുന്നതാണ്. ആ നിരാശയില്‍ നിന്നാണ്, മോദിയെങ്കില്‍ മോദി എന്നൊരു “ജനസമ്മിതി” വരുന്നത്…
അയുക്തിയിലേക്ക്… അന്ധവിശ്വാസത്തിലേക്ക്, വലതുപക്ഷത്തേക്ക്… നമ്മള്‍ അതിവേഗം നയിക്കപ്പെടുകയാണോ?
അഹമ്മദാബാദിലും വരാണസിയിലും ദല്‍ഹിയിലും ബോംബെയിലും ഒക്കെ ഇവര് കാണിയ്ക്കുന്ന റോഡ് ഷോ അവിടെ മാഡിസണ്‍ സ്‌ക്വറില്‍ നടത്തുകയാണ്. എന്നിട്ടിവിടത്തെ പത്രങ്ങള്‍ എഴുതുകയാണ്. അത് മോഡിസണ്‍ സ്‌ക്വയര്‍ ആയി എന്ന്!
അവിടെ ധാരാളം ഗുജറാത്തികള്‍ ഉണ്ട്… അവരൊക്കെ പണക്കാരാണ്. അവര്‍ക്ക് സ്വന്തം നാട്ടുകാരന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി എന്ന് അഭിമാനമുണ്ട്. മോദി ഒരു “ലോകനേതാവായി”… ലോകനേതാവ് എന്നൊരു വാക്കുണ്ടാക്കുകയാണ്! മറ്റൊന്ന്, ഷിക്കാഗോയില്‍ ചെന്നിട്ട് വിവേകാനന്ദന്‍ പ്രസംഗിച്ചു.. അതിനോടാണ് ഇതിനെ താരതമ്യപ്പെടുത്തുന്നത്. മഹാത്മാഗാന്ധിയോടാണ് താരതമ്യപ്പെടുത്തുന്നത്…!
എന്നിട്ട് നമ്മുടെ പത്രങ്ങള്‍ എഴുതുകയാണ് അമേരിക്കയിലും മോദിതരംഗം എന്ന്! ഇന്ത്യയിലില്ലായെന്ന് പറഞ്ഞതിന്റെ പിറ്റേന്നാണ് “അമേരിക്കയിലും” എന്ന സമുച്ചയം ചേര്‍ത്തിട്ട് വരുന്നത്! നമ്മുടെ മാദ്ധ്യമങ്ങളുടെ സ്ഥിതി പരമദയനീയമാണ്… അവര്‍ സ്ഥിരം എഴുതുന്നത്, “വ്യാജസിദ്ധനെ” പിടിച്ചു എന്നാണ്. അപ്പോള്‍ വ്യാജനല്ലാത്ത “സിദ്ധന്‍” ഉണ്ടെന്നാണല്ലോ അര്‍ത്ഥം!
ദുര്‍മന്ത്രവാദം… ഇതാണ്; മന്ത്രവാദം നായരോ നമ്പൂരിയോ നടത്തും. ദുര്‍മന്ത്രവാദമോ? അത് മാപ്പളമാരോ ചെറുമക്കളോ നടത്തും. മറ്റേത് മന്ത്രവാദമാണ്, ഇത് ദുര്‍മന്ത്രവാദമാണ്! ഇവിടുത്തെ പത്രമാധ്യമങ്ങളും ഇലക്‌ട്രോണിക് മാധ്യമങ്ങളും നമ്മുടെ സോഷ്യല്‍മീഡിയയടക്കം ഉപയോഗിക്കുന്ന പദങ്ങളെ പറ്റിയാണ് പറഞ്ഞുവരുന്നത്… ആ പദങ്ങളൊക്കെ വരുന്നത് ഒരു ബോധത്തില്‍ നിന്നാണ്… ആ ബോധം എന്നു പറഞ്ഞാല്‍ അങ്ങേയറ്റം അശാസ്ത്രീയമാണ്. ഇവിടെ യുക്തിയാണ് നഷ്ടപ്പെട്ടുപോകുന്നത്.
ഇവിടെ യുക്തി എന്നുപറയുന്ന സാധനമില്ല. എനിക്ക് വലിയ തമാശ തോന്നുന്ന ഒരു കാര്യമുണ്ട്… കേരളത്തില്‍ ഏറ്റവും അധികം പെരുകുന്ന സാധനമെന്താണെന്ന് അറിയുമോ? ആശുപത്രികളാണ്… എന്നിട്ട് എല്ലാ മതക്കാരും വിശ്വാസികളും, പ്രചരിപ്പിക്കുന്നത് ചികിത്സിക്കേണ്ട, പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ്! ചികിത്സിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക!
ടി.വി. ചാനലുകളില്‍ ക്രിസ്ത്യന്‍ ധ്യാന കേന്ദ്രങ്ങളില്‍ നിന്നും വരുന്ന സാക്ഷ്യം എന്നു പറഞ്ഞാല്‍ എന്താണ്? ഓ… അത് ക്രിസ്തു മാറ്റി… പിന്നെ നിങ്ങള്‍ക്കെന്തിനാണ് ആശുപത്രി? മുഹമ്മദ് നബിയുടെ തലമുടിയിട്ട വെള്ളം കുടിച്ചാല്‍ നിങ്ങളുടെ പള്ളവദേന മാറും! പിന്നെ എന്തിനാണ് ആശുപത്രി?
പിന്നെ നിങ്ങള്‍ക്ക് കുട്ടിച്ചാത്തന്‍ സേവയുണ്ട്… എന്നിട്ട് മന്ത്രവാദികള്‍ നിങ്ങളുടെ പെണ്ണുങ്ങളെ ചവിട്ടിക്കൊല്ലുന്നു! എന്തൊരു വിഡ്ഢിത്തമാണിത്… നിങ്ങളുടെ വീട്ടിലെ നിധിയെടുത്തു തരാന്‍ വേണ്ടിയിട്ട് നിങ്ങളൊരാള്‍ക്ക് അഞ്ച് ലക്ഷം കൊടുത്തു! ഈ നിധിയെടുക്കാന്‍ അയാള്‍ക്ക് സാധിക്കുമെങ്കില്‍ നിങ്ങളോട് അഞ്ച് ലക്ഷം വാങ്ങണോയെന്ന് ആലോചിച്ചാല്‍ പോരെ?
അടുത്ത പേജില്‍ തുടരുന്നു
നായനാര്‍ ഭരിക്കുമ്പോഴാണ് ആ കേസ് പൊങ്ങുന്നത്. ഏഴു കൊല്ലം കുഞ്ഞാലിക്കുട്ടിയുടെ പേര് പത്രങ്ങളില്‍ വന്നിട്ടില്ല. ആ റജീന ദീപയോട് പറഞ്ഞിട്ട്.. അവര്‍ക്ക് അത് കൊടുക്കാന്‍ പറ്റാതെ ഇന്ത്യാവിഷന്‍ കൊടുത്തപ്പോഴാണ് അത് വരുന്നത്…
കേരളത്തില്‍ വിഡ്ഢികള്‍ വളരെ കൂടുതലാണ്! പഠിച്ച ആളായിരിക്കും! ക്ഷമിക്കുക, ഞാന്‍ തെളിവ് തരാം… നോട്ടിരട്ടിപ്പ് സംഘം ആന്ധ്രയില്‍ നിന്ന് വരിക ഇവിടെയാണ്! കാരണം അതിന്റെ ഇരകള്‍ ഉള്ളത് ഇവിടെയാണ്. 10,000 ഉറുപ്പിക കൊടുത്താല്‍ 20,000 ഉറുപ്പിക കിട്ടും! അതെനിയ്ക്ക് തരുന്ന നേരം കൊണ്ട് ആ ചങ്ങാതിക്ക് അതെടുത്താല്‍ മതിയെന്ന് ആലോചിച്ചാല്‍ പോരെ? ഒരു പി.എച്ച്.ഡിക്കാരനും ആലോചിക്കൂല ഇത്! സാമാന്യബുദ്ധിയില്ല.
1400 കൊല്ലമായി മുഹമ്മദ് നബി മരിച്ചുപോയിട്ട്.. ഇപ്പോഴാണോ അദ്ദേഹത്തിന്റെ തലമുടി ഇവിടെ വരാന്‍ കണ്ടത്! ഇപ്പോള്‍ ചെലവാകും! എല്ലാ കൊള്ളരുതായ്മയ്ക്കും അന്ധവിശ്വാസത്തിനും പിന്തുണയാണല്ലോ! ശബരിമലയില്‍ എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്തത് എന്ന് അവര് ചോദിക്കൂല…! സ്ത്രീകള്‍ക്ക് അവിടെ വിലക്ക് വന്നു. മുസ്‌ലീങ്ങളുടെ സുന്നി പള്ളികളില്‍ എന്താണ് പെണ്ണുങ്ങളെ കയറ്റാത്തത് എന്ന് ആരും ചോദിക്കൂല!
മകരജ്യോതി.. അവിടെ കര്‍പ്പൂരം കത്തിച്ച് കാണിയ്ക്കുന്നതാണ്…! ഇലക്ട്രിസിറ്റിക്കാരും ആദിവാസികളും പോലീസുകാരും ഒക്കെ ചേര്‍ന്ന്! അത് എല്ലാവര്‍ക്കും അറിയാം. അത് പണ്ട് കാണിക്കാന്‍ പോയിട്ട് പവനനൊക്കെ അടി കിട്ടി. ഇപ്പോള്‍ യുക്തി എന്നൊരു സാധനം വേണ്ട!
രാഷ്ട്രീയത്തിലോ മതത്തിലോ സാമൂഹ്യജീവിതത്തിലോ, കുടുംബജീവിതത്തിലോ വ്യക്തിജീവിതത്തിലോ യുക്തി എന്ന സാധനമില്ല…! ഇപ്പോള്‍ നമ്മള്‍ അനുഭവിയ്ക്കുന്ന ദുരിതങ്ങളില്‍ പ്രധാനം യുക്തിയില്ലാത്തതാണ്. അയുക്തിക്കെതിരെ സംസാരിയ്ക്കുന്നതിന്റെ ഉത്തരവാദിത്വമാണ് രാഷ്ട്രീയക്കാരനുണ്ടായിരുന്നത്. അവരത് ചെയ്യുന്നില്ല. ഇതാണ് ഈ അരാഷ്ട്രീയതയ്ക്ക് കാരണം. എല്ലാം അയുക്തിയായി തീര്‍ക്കുന്നത് അവരാണ്!
ഇതിനെ വലതുപക്ഷവല്‍ക്കരണം എന്നുവിളിക്കാമോ… ഇടതുപക്ഷം എന്തു ചെയ്യുകയാണ്?
ഞാന്‍ ഇതിനെ വലതുപക്ഷവത്ക്കരണം എന്നല്ല പറയുക. ഇത് അരാഷ്ട്രീയവത്ക്കരണമാണ്. ഏതാണ് ഇടത് ഏതാണ് വലത് എന്ന് തിരിയാത്ത സ്ഥിതിയായി! സോഷ്യലിസം, ജനാധിപത്യം, തൊഴിലാളിവര്‍ഗ്ഗരാഷ്ട്രീയം തുടങ്ങിയ കാര്യങ്ങളുടെ കൂടെ നില്‍ക്കുന്ന ആളുകളെയാണല്ലോ ഇടതുപക്ഷം എന്നു പറയുന്നത്. അങ്ങനെ ആരാണിപ്പോള്‍ ഉള്ളത്? അങ്ങനെയുള്ള വാദഗതി ഉയര്‍ത്താന്‍ ആരാണ് ഇന്ത്യയിലുളളത്?
ഗാന്ധിയെ വെടിവെച്ചു കൊന്ന കേസില് മുന്‍ ആര്‍.എസ്.എസ്.കാരനാണ് ഒന്നാം പ്രതി. അതില്‍ ആര്‍.എസ്.എസിന് കയ്യുണ്ട് എന്ന് കണ്ട് ആര്‍.എസ്.എസിനെ അന്ന് ഇന്ത്യ ഗവണ്‍മെന്റ് നിരോധിച്ചിരുന്നു. ഇന്ത്യാ ഗവണ്‍മെന്റ് എന്നു പറയുമ്പോള്‍, ഇന്ന് നരേന്ദ്രമോദി ഏറ്റവും അധികം പിന്തുണയ്ക്കുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലാണ് അന്ന് ആഭ്യന്തര മന്ത്രി.
ഹിന്ദുവര്‍ഗ്ഗീയവാദികള്‍ പറയുകയാണ്, ഞങ്ങള്‍ ഗാന്ധിയന്മാരാണ് എന്ന്! ഞങ്ങളുടെ സാമ്പത്തികനയം ഗാന്ധിയന്‍ സോഷ്യലിസമാണ് എന്ന്! നിങ്ങള്‍ വലതുപക്ഷം എന്നു പറയുന്ന “വലതുപക്ഷം” എവിടെ പോയി…?
ഒന്ന്, ഗാന്ധിയുടെ നിലപാട് വിശദീകരിക്കുന്നതില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് എത്രയെങ്കിലും തെറ്റുപറ്റിയിട്ടുണ്ട്. ഗാന്ധിയെ തിരിച്ചറിഞ്ഞതില്‍, തിരിച്ചറിയാത്തതില്‍ വലിയ തെറ്റു പറ്റിയിട്ടുണ്ട്! ഗാന്ധിയ്ക്ക് ഒരു തെറ്റും പറ്റില്ല – എന്നല്ല ഞാന്‍ പറഞ്ഞത്.
ഒന്ന് ഗാന്ധി, രണ്ട് അംബേദ്കര്‍, മൂന്ന് ലോഹ്യ.. ഒരു കമ്യൂണിസ്റ്റ് സൈദ്ധാന്തികനും ഇന്നതാണ് ജാതി… ഈ മട്ടിലാണത് ഉത്ഭവിച്ചത്, ഇന്ന മട്ടിലാണതിന്റെ പുരോഗതി… ഇന്ന മട്ടിലാണതിന്റെ നാശം… ഇന്ന മട്ടിലാണതിന്റെ നിര്‍മ്മാര്‍ജ്ജനം… എന്ന് വിശകലനം ചെയ്യുകയോ, ഇടപെടുകയോ ചെയ്തിട്ടുണ്ടോ? എന്റെ പിരിമിതമായ അറിവിലില്ല.
കോര്‍പ്പറേറ്റുകളുടെ കുത്തക മൂലധന താത്പര്യങ്ങളെ എതിര്‍ക്കുന്ന ഒന്നിനെയാണല്ലോ ഇടതുപക്ഷം എന്ന് പറയേണ്ടത്! അത് സഫലമായി സമര്‍ത്ഥമായി എതിര്‍ക്കുന്ന എത്ര പാര്‍ട്ടിയുണ്ട് കേരളത്തില്‍? അല്ലെങ്കില്‍ ഇന്ത്യയില്‍? ഇവരോട് സംഭാവന വാങ്ങാത്ത, സൗജന്യം പറ്റാത്ത കൂട്ടരായിട്ട് ആരുണ്ട്?
ഒരു വ്യത്യാസമുണ്ട്… ബി.ജെ.പിയ്ക്ക് കിട്ടുന്ന മാതിരി കോണ്‍ഗ്രസ്സിന് കിട്ടുന്നില്ല! കോണ്‍ഗ്രസ്സിന് കിട്ടുന്ന മാതിരി സി.പി.ഐ.എമ്മിന് കിട്ടുന്നുണ്ടാവില്ല! ഈ വ്യത്യാസം മാത്രം! പക്ഷേ കിട്ടുന്നുണ്ട്! ഇല്ലായെന്ന് അവര്‍ പറയട്ടെ!
അതായത് കമ്യൂണിസത്തെ നശിപ്പിക്കാന്‍ കമ്യൂണിസ്റ്റ് വിരുദ്ധന്മാര്‍ക്ക് പണം കൊടുക്കുയല്ല, കമ്യൂണിസ്റ്റുകാര്‍ക്ക് തന്നെ പണം കൊടുക്കുകയാണ് നല്ലത് എന്ന് സാമ്രാജ്യത്വം പഠിച്ചിട്ടുണ്ട്!
ഞാനൊരു നബിവചനം പറയാം… അദ്ദേഹം ശിഷ്യരോട് ഒരിയ്ക്കല്‍ പറഞ്ഞതാണ്.. “”നിങ്ങള്‍ക്ക് ദാരിദ്ര്യം വന്നു ഭവിക്കുന്നതിനെയല്ല, സമ്പത്ത് കുമിഞ്ഞുകൂടുന്നതിനെയാണ് ഞാന്‍ പേടിക്കുന്നത്”” എന്ന്! ദാരിദ്ര്യംകൊണ്ട് ഇല്ലാത്ത ആപത്ത് സമ്പത്ത്‌കൊണ്ട് ഉണ്ടാകും!
അടുത്ത പേജില്‍ തുടരുന്നു
ഇടതുപക്ഷ ജീര്‍ണ്ണതയുടെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമായി ഞാന്‍ കാണുന്നത് ഐസ്‌ക്രീം പാര്‍ലര്‍ കേസാണ്… ആ കേസ് ഒതുക്കിയത് ഇടതുപക്ഷമാണ്… അല്ലാതെ യു.ഡി.എഫ് അല്ല!
ഞാനെന്റെ തൊട്ട അയല്‍പക്കത്തുള്ള ചക്കിയമ്മയുടെ, നിങ്ങളാരും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഒരു കഥ പറയാം. അവരെന്റെ തൊട്ടടുത്ത വീട്ടിലാണ്, ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ദളിതാണ്… വിദ്യാഭ്യാസമൊന്നുമില്ല.
എന്റെ ഒരു ബന്ധുവുണ്ട്. കൈതമണ്ണ അസ്സയിനെന്നു പറയും. വല്യ കമ്യൂണിസ്റ്റാണ്! അവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടാക്കിയത് അദ്ദേഹമാണ്. ഞങ്ങളുടെ കുടുംബക്കാരൊക്കെ അദ്ദേഹത്തിന് എതിരായിരുന്നു, അയാള്‍ കമ്യൂണിസ്റ്റ് ആയതുകൊണ്ട്. ഇപ്പോള്‍ ഒരു പത്തെഴുപത് വയസ്സുണ്ട്.
ചക്കിയമ്മയ്ക്ക് ഒരെണ്‍മ്പത് എണ്‍പത്തഞ്ച് വയസുണ്ടാവും. ഒരു ദിവസം രാത്രി പന്ത്രണ്ട് മണിയാകുന്ന നേരത്ത് ചക്കിയമ്മ അസ്സയിന്റെ വാതില്‍ തട്ടിവിളിച്ചു. എന്താ ചക്കിയമ്മേ… വെരി… വെരി… ഇയാള്‍ വിചാരിക്കുന്നത് വീട്ടിലെന്തോ കലഹമോ മറ്റോ… അദ്ദേഹം പുറത്തിറങ്ങി.
ഇവരുടെ മകന് ഒരു ഓട്ടോറിക്ഷയുണ്ട്… ആ ആട്ടോറിക്ഷയില്‍ ആരോ ഒരാള്‍ എന്തോ ഒരു സാധനം വെച്ചു മറുന്നു. വീട്ടില്‍ കൊണ്ടുവന്ന് നോക്കുമ്പോള്‍ സി.പി.ഐ.എമ്മിന്റെ വലിയൊരു കൊടിയാണ്. ചക്കിയമ്മ പറഞ്ഞു. അത് അവര്‍ക്ക് തന്നെയങ്ങ് കൊടുത്തേക്ക് എന്ന്! അവന്‍ പറഞ്ഞു, കൊടുക്കൂല… ഭാര്യയ്ക്ക് നല്ലൊരു ബ്ലൗസ് തുന്നാനാണ്! നല്ല വെലേന്റെ തുണിയാണ്…!
അപ്പോള്‍ അസ്സയിനോട് ചക്കിയമ്മ പറയുന്നുണ്ട്… “”ഞാന്‍ പറഞ്ഞാല്‍ ഓന്‍ കേക്കൂല… നിങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കും. ഇപ്പോള്‍ പറഞ്ഞില്ലെങ്കില്‍ അവള് ബ്ലൗസ് തുന്നിക്കളയും”” എന്ന്! വളരെ ദരിദ്രമായ ഒരു ചെറ്റക്കുടിലിലാണ് അവര്‍ താമസിക്കുന്നത്, ഇപ്പോഴും! ചക്കിയമ്മ ചെറുമിയാണ്…
അസ്സയിന്‍ ചെന്ന് പറഞ്ഞു. “നിന്റെ ഓട്ടോറിക്ഷയില് നമ്മുടെ സഖാവൊരു കൊടിവെച്ച് മറന്നിരുന്നു. അതിങ്ങോട്ട് താ”” എന്ന്! ഈ ചക്കിയമ്മയാണ് കമ്യൂണിസ്റ്റ്! അതിന് വിദ്യാഭ്യാസം വേണ്ട…, അതിന് പരിഷ്‌ക്കാരം വേണ്ട… അതിന് സൗന്ദര്യം വേണ്ട… അതിന് ആരോഗ്യം വേണ്ട. അതിനൊരു മനസ്സ് വേണം.
അവര്‍ക്ക് ആശയത്തോട് പ്രതിബദ്ധതയുണ്ട്.. അതുള്ള എത്രയോ ലക്ഷം അനുയായികള്‍ ഇന്നും പാര്‍ട്ടിയ്ക്കുണ്ട്, ത്രിപുരയെ നമ്മള്‍ ഒരു കുറ്റവും പറയുന്നില്ലല്ലോ…! ബംഗാളിനെ പറ്റി പറയുന്നു, കേരളത്തെ പറ്റി പറയുന്നു; കാര്യമുണ്ട്… ത്രിപുരയെക്കുറിച്ച് നമുക്കൊക്കെ അഭിമാനമാണ്. അവരവിടെ ജയിക്കുന്നുണ്ട്… അവരവിടെ ഭരിക്കട്ടെ. അവിടെ ഇപ്പോഴും ഈ “സുഖാസക്തി” വന്നിട്ടില്ല. “പത്രാസ്” വന്നിട്ടില്ല.
ഞാന്‍ വായിച്ചതാണ് ഞാന്‍ പോയി കണ്ടിട്ടില്ല… ബംഗാളില്‍ ഞാന്‍ പോയി കണ്ടിട്ടുണ്ട്. ഞാനവിടെ ആഴ്ചകളോളം താമസിച്ചതാണ്. കല്‍ക്കട്ടയില്‍. അവിടെ ഇന്നും ചില ഭാഗങ്ങളില്‍ ദളിതന്മാര്‍ക്കും മുസ്‌ലീങ്ങള്‍ക്കും വാടകയ്ക്ക് വീട് കിട്ടില്ല. സി.പി.ഐ.എം. മൂന്നു പതിറ്റാണ്ട് ഒരു രാജ്യം ഭരിച്ചിട്ട്! സാംസ്‌ക്കാരികമായി സമ്പത്തുള്ള, പാരമ്പര്യമുള്ള രാജ്യമാണത്.
പരമഹംസരുടെ രാജ്യം… ടാഗോറിന്റെ രാജ്യം… വിവേകാനന്ദന്റെ രാജ്യം… ഈ പ്രദേശത്ത് നിങ്ങള്‍ ദളിതനാണ്, മുസലീമാണ് എന്നു പറഞ്ഞാല്‍ വാടകയ്ക്ക് വീട് കിട്ടില്ല. ചിലപ്പോള്‍ ഭക്ഷണം കിട്ടില്ല… ആ സ്ഥിതി മാറിയിട്ടില്ല!
സി.പി.ഐ.എം. എന്തു ചെയ്യുകയായിരുന്നു അവിടെ? ഇത് കമ്യൂണിസ്റ്റ് വിരോധമല്ല. ത്രിപുരയില്‍ നമ്മളത് പറയുന്നില്ല. കേരളത്തില്‍ പറയുന്നില്ല. നമ്മള്‍ പറയുന്നത് കൃഷ്ണപിള്ളയെ പറ്റിയും എ.കെ. ഗോപാലനെ പറ്റിയുമാണ്. അത് ചെറിയ ആള്‍ക്കാരെ പറ്റിയല്ല. ഗുരുവായൂര്‍ അമ്പലത്തില്‍ കയറി മണിയടിച്ചിട്ട് തലയ്ക്ക് തല്ലുകൊണ്ട് ചോരയൊഴുകി വീണു ബോധംകെടാന്‍പോയ ഒരുത്തനാണ് കൃഷ്ണപിള്ള. ഇന്ന് ഏതെങ്കിലും അമ്പലത്തില്‍ ചെന്ന് ഒരു മണിയടിക്കട്ടെ. കാണാം കാഴ്ച…!
ബംഗാളില്‍ എന്താണ് സംഭവിക്കുന്നത് മാഷേ?
ഈ അടുത്ത കാലത്ത് ഹിന്ദുവില്‍ വന്ന ഒരു ലേഖനം വായിച്ച് ഞാന്‍ ഞെട്ടി – സി.പി.ഐ.എമ്മിലെ മുസ്‌ലീങ്ങള്‍ മുഴുവന്‍ ഒലിച്ചുപോകുന്നത് തൃണമൂല്‍ കോണ്‍ഗ്രസ്സിലേക്കും ഹിന്ദുക്കള്‍ മുഴുവന്‍ ഒലിച്ചുപോകുന്നത് ബി.ജെ.പിയിലേക്കുമാണത്രെ. എന്നിട്ട് ഇവര്‍ തമ്മില്‍ അടിയാണ്… ബി.ജെ.പിയില്‍ എത്തിയ മുന്‍ മാര്‍ക്‌സിസ്റ്റ് ഹിന്ദുവും തൃണമൂലിലെത്തിയ മുന്‍ മാര്‍ക്‌സിസ്റ്റ് മുസ്‌ലീമും തമ്മിലടിയ്ക്ക്യാണ്.
അടുത്ത പേജില്‍ തുടരുന്നു
ബെന്നറ്റ് എബ്രഹാം ഇവിടത്തെ തൊഴിലാളികള്‍ക്കു വേണ്ടി… ജനങ്ങള്‍ക്കുവേണ്ടി… പാവപ്പെട്ടവര്‍ക്കുവേണ്ടി എന്താണ് ചെയ്തത്! ജനങ്ങളോട് വോട്ട് ചോദിയ്ക്കാന്‍ നിങ്ങള്‍ക്ക് അര്‍ഹത വേണം… വി.എസ് അച്യുതാനന്ദന് അതുണ്ട്… വി.എം. സുധീരനത് ഉണ്ട്. മറ്റു പലര്‍ക്കുമുണ്ട്, പലര്‍ക്കുമില്ല…
അവിടുത്തെ തെരുവ് യുദ്ധങ്ങളില്‍ കച്ചറകളില്‍ എല്ലാമുള്ളത് മുന്‍ സി.പി.ഐ.എം ആണ്. അവര്‍ മുസ്‌ലീമും ഹിന്ദുവുമായി അടിയ്ക്കുകയാണ്! പേര് ബി.ജെ.പി എന്നും തൃണമൂല്‍ കോണ്‍ഗ്രസ്സെന്നും. തൃണമൂല്‍ കോണ്‍ഗ്രസ്സ് എല്ലാ ഗുണ്ടായിസത്തിനും അനുകൂലമാണ്! നേരത്തെ മാര്‍ക്‌സിസ്റ്റായിരുന്നവരാണ്!
അവരെക്കുറിച്ച് ഒരു കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ പാടില്ലല്ലോ. അതാണ്! ഒരു കാര്‍ട്ടൂണ്‍ വരച്ചതിന്… അതൊന്ന് ഷെയര്‍ ചെയ്തതിന് ആ പ്രൊഫസറെ ഇവര്‍ സസ്‌പെന്‍ഡ് ചെയ്തു. ഫെയ്‌സ്ബുക്കില്‍ ഷെയറുചെയ്തതിനാണത്… അപ്പോള്‍ എന്താണവസ്ഥ ബംഗാളില്‍?
കമ്യൂണിസത്തില്‍ നിന്ന് കമ്യൂണലിസത്തിലേക്ക് ആളുകള്‍ക്ക് ഇത്രയെളുപ്പം പോകാന്‍ കഴിയുന്നു! റഷ്യ തകര്‍ന്നപ്പോള്‍ അസ്സര്‍ബയിജാനും അര്‍മേനിയും തമ്മില്‍ യുദ്ധം ഉണ്ടാവുകയാണ്. അസ്സര്‍ബൈജാന്‍ എന്നു പറയുന്നത് മുസ്‌ലീങ്ങളും അര്‍മേനിയ എന്നു പറയുന്നത് ക്രിസ്ത്യാനികളുമാണ്. അപ്പോള്‍ ഇവര്‍ പത്തെഴുപത്തഞ്ചുകൊല്ലം എന്തു കമ്യൂണിസമാണ് പഠിച്ചിരുന്നത്?
നിങ്ങള്‍ക്ക് ക്രിസ്ത്യാനിയും മുസ്‌ലീമുമായി കലഹിക്കാന്‍ പറ്റുമെങ്കില്‍ ഇവര്‍ക്ക് കൊടുത്ത പരിശീലനം എന്താണ്? കേരളത്തില്‍, എത്രയെളുപ്പത്തിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പിണങ്ങി ബി.ജെ.പിയില്‍ പോകുന്നത്, ഇപ്പോള്‍? അതെ, ബംഗാളില്‍ മുപ്പത് കൊല്ലം കമ്മ്യൂണിസ്റ്റ് ഭരണം! മൂന്ന് മിനുട്ടുകൊണ്ട് നിങ്ങള്‍ ബി.ജെ.പിയില്‍ എത്തുന്നു! പേരിനൊരു പ്രത്യയശാസ്ത്രം!
വലതുപക്ഷവത്ക്കരണം എന്നൊക്കെ പറയുന്നത് വെറുതെയാണ്! എന്ത് പരിശീലനമാണ് അവര്‍ക്ക് ഈ നേതാക്കള്‍ അവിടെ കൊടുത്തത്? എന്താണ് അണികള്‍ പഠിച്ചത്…? എന്തു മുദ്രാവാക്യമാണ് അവരുയര്‍ത്തിയത്….? ഈ ചെങ്കൊടി എന്നു പറഞ്ഞു… “ഇന്‍ക്വിലാബ്” എന്നു പറഞ്ഞു. മാര്‍ക്‌സ്… ഏംഗല്‍സ്… ലെനിന്‍ എന്നൊക്കെ പറഞ്ഞു…
രാഷ്ട്രീയം എന്നുപറയുന്നത് ഈ വ്യക്തിപരമായ ബോധ്യങ്ങളും വൈകാരികതയുമാണ്… അനീതി കണ്ടാല്‍ അതിന്റെ നേരെയുള്ള പ്രതികരണം ആണ് രാഷ്ട്രീയം എന്നു ഞാന്‍ പറയും. അല്ലാതെ ഒരു കൊടിയ്ക്ക്, ഒരു നേതാവിന് പറയുന്ന പേരല്ല അത്! ഒരു ബസ്സില്‍ കുത്തിയിരിക്കുമ്പോള്‍ പ്രായമായ ഒരാളോട് അല്ലെങ്കില്‍ പാവപ്പെട്ട ഒരുത്തനോട്, കണ്ടക്ടര്‍ മോശമായി പെരുമാറുമ്പോള്‍, അങ്ങനെ എന്റെ മുമ്പില്‍ നിന്ന് പെരുമാറാന്‍ പറ്റില്ല എന്നു പറയാന്‍ പറ്റാത്തത് രാഷ്ട്രീയമല്ല! അതിനുനേരെ അസഹിഷ്ണുത തോന്നാത്ത ഒരാള്‍ക്ക്, രാഷ്ട്രീയമില്ല…
അപ്പോള്‍ അവന്‍ നായരാണ്, ഞാനും നായരാണ്, അല്ലെങ്കില്‍ അവര്‍ സി.പി.ഐ.എം. ആണ്, ഞാനും സി.പി.ഐ.എം. ആണ് അതുകൊണ്ട് പറഞ്ഞോട്ടെ…, എന്നു പറയുന്ന ഒരു പരിപാടിയുണ്ട്… ഈ വര്‍ഗ്ഗീയ വാദികള്‍ പറയുന്ന അതേ രീതിശാസ്ത്രമാണ് ഇവിടുത്തെ കമ്യൂണിസ്റ്റുകാര്‍ കൊണ്ടുനടക്കുന്നത്. അത് കമ്മ്യൂണിസമല്ല! കമ്യൂണിസ്റ്റാണെങ്കില്‍ എന്ത് അന്യായവും ചെയ്യാം, നിങ്ങള്‍ മിണ്ടാതിരിക്കും- ഇതാണവസ്ഥ. അത് നടപ്പില്ല!
കോണ്‍ഗ്രസ്സ് അത്രയധികം ജനങ്ങളെ നിരാശപ്പെടുത്തി. ഒരു നേതാവില്ല അതിനകത്ത്! ആരാ നേതാവ്? രാഹുല്‍ഗാന്ധിയെന്നു പറയുന്ന മന്ദബുദ്ധിയായ ഒരു ചെറുപ്പക്കാരന്‍…!
വലത്തോട്ടുള്ള ഓട്ടത്തിലും കേരളത്തെ നയിക്കുന്നത് ഇടതുപക്ഷം തന്നെയാണോ?
അതെ, ഞാന്‍ ഒരു ഉദാഹരണം പറയാം. ബെന്നറ്റ് എബ്രഹാം തിരുവനന്തപുരത്ത് ടിക്കറ്റ് കിട്ടാന്‍ പണം കൊടുത്തോയെന്ന് എനിക്കറിയില്ല… അദ്ദേഹം എത്രകോടി ചെലവാക്കിയെന്ന് എനിക്കറിയില്ല.
എനിക്കൊരു ചോദ്യമുണ്ട്… സുരേന്ദ്രനാഥ്, പന്ന്യന്‍ രവീന്ദ്രന്‍… പി.കെ. വാസുദേവന്‍ നായര്‍.. ഒക്കെ നിന്ന മണ്ഡലമാണ്… ഒ.എന്‍.വി കുറുപ്പ് മാഷ് നിന്നിട്ടുണ്ട്. ഈ മണ്ഡലത്തില്‍ നിങ്ങള്‍ ബെന്നറ്റ് എബ്രഹാമിനെ നിര്‍ത്തുന്നു… ഈ ബെന്നറ്റ് എബ്രഹാം, എന്ത് ജനസേവനം… എന്ത് രാഷ്ട്രീയപ്രവര്‍ത്തനം എന്ത് സഹനം ജനങ്ങള്‍ക്ക് വേണ്ടി നടത്തിയതിന്റെ പേരിലാണ് നിങ്ങള്‍ ജനങ്ങളോട് വോട്ട് ചെയ്യാന്‍ പറയുന്നത്?
പന്ന്യന്‍ രവീന്ദ്രന്‍ അല്ലെങ്കില്‍ ബിനോയ് വിശ്വം അല്ലെങ്കില്‍ കാനം രാജേന്ദ്രന്‍ – ഇവരാണെങ്കില്‍ ശരി… പക്ഷേ ബെന്നറ്റ് എബ്രഹാമിന് വോട്ട് ചെയ്യാന്‍ പറഞ്ഞതിന്റെ കണക്കെന്താണ്? എന്ത് രാഷ്ട്രീയമാണ് അത്? എന്താണ് അതിന്റെ ധാര്‍മ്മികത?
ബെന്നറ്റ് എബ്രഹാം ഇവിടത്തെ തൊഴിലാളികള്‍ക്കു വേണ്ടി… ജനങ്ങള്‍ക്കുവേണ്ടി… പാവപ്പെട്ടവര്‍ക്കുവേണ്ടി എന്താണ് ചെയ്തത്! ജനങ്ങളോട് വോട്ട് ചോദിയ്ക്കാന്‍ നിങ്ങള്‍ക്ക് അര്‍ഹത വേണം… വി.എസ് അച്യുതാനന്ദന് അതുണ്ട്… വി.എം. സുധീരനത് ഉണ്ട്. മറ്റു പലര്‍ക്കുമുണ്ട്, പലര്‍ക്കുമില്ല…
അടുത്ത പേജില്‍ തുടരുന്നു
കമ്യൂണിസത്തില്‍ നിന്ന് കമ്യൂണലിസത്തിലേക്ക് ആളുകള്‍ക്ക് ഇത്രയെളുപ്പം പോകാന്‍ കഴിയുന്നു! റഷ്യ തകര്‍ന്നപ്പോള്‍ അസ്സര്‍ബയിജാനും അര്‍മേനിയും തമ്മില്‍ യുദ്ധം ഉണ്ടാവുകയാണ്. അസ്സര്‍ബൈജാന്‍ എന്നു പറയുന്നത് മുസ്‌ലീങ്ങളും അര്‍മേനിയ എന്നു പറയുന്നത് ക്രിസ്ത്യാനികളുമാണ്. അപ്പോള്‍ ഇവര്‍ പത്തെഴുപത്തഞ്ചുകൊല്ലം എന്തു കമ്യൂണിസമാണ് പഠിച്ചിരുന്നത്?
എ.കെ. ഗോപാലനത് ഉണ്ടായിരുന്നു. ഇ.എം.എസിനത് ഉണ്ടായിരുന്നു… ബെന്നറ്റ് എബ്രഹാമിനെ പറ്റി സി.പി.ഐ.എം ചോദിച്ചോ അദ്ദേഹം ആരാണ് എന്ന്? അദ്ദേഹം നിന്നതിന്റെ ഗുണഭോക്താവ് ഒന്നുകില്‍ ശശിതരൂരാണ്… അല്ലെങ്കില്‍ ഒ. രാജഗോപാലാണ്! അത് തിരിച്ചറിഞ്ഞോ സി.പി.ഐ.? സി.പി.എം? അല്ലെങ്കില്‍ എല്‍.ഡി.എഫ്? അക്കാര്യം മാത്രമെടുത്താല്‍ മതി!
2014ലെ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ വളരെ പ്രധാനപ്പെട്ട രണ്ടുപേര്‍ നിന്നു.. ഒന്ന് ഒ. രാജഗോപാല്‍, അദ്ദേഹം ജയിച്ചാല്‍ കേന്ദ്രമന്ത്രിയാണല്ലോ എല്ലാവര്‍ക്കും അറിയുന്നതാണല്ലോ… കേന്ദ്രമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ചതാണല്ലോ…
രണ്ട്, ശശിതരൂര്‍ എല്ലാ നിലയ്ക്കും പിന്തിരിപ്പന്‍ എന്നുപറയാവുന്ന, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും കോര്‍പ്പറേറ്റുകളുടെയും മൂലധന താത്പര്യങ്ങളുടെയും പ്രതിരൂപമാണ്. എങ്ങനെയാണ് അദ്ദേഹം സ്ഥാനാര്‍ത്ഥിയായത്? എങ്ങനെയാണ് ജയിച്ചത്… എങ്ങനെയാണ് മന്ത്രിയായത്… ഇതൊക്കെ കഴിഞ്ഞിട്ട്, നമുക്കറിഞ്ഞുകൂടെ എന്താണ് സംഭവിച്ചത് എന്ന്! ഭാര്യയുടെ മരണത്തിന്റെ കാര്യത്തില്‍ സംശയത്തിന്റെ നിഴലിലുമാണ്…
ഈ രണ്ടു സ്ഥാനാര്‍ത്ഥികളോട് മത്സരിക്കാന്‍ സി.പി.ഐ, എല്‍.ഡി.എഫ് ആരെയാണ് നിര്‍ത്തിയത്? ഇന്ന് പിണറായി വിജയന്‍ പറയുകയാണ് ബന്നറ്റിന് ജനസമ്മതിയില്ല എന്ന്! നിങ്ങള്‍ അന്ന് എവിടെയായിരുന്നു? ജനസമ്മതിയുടെ കണക്ക് അന്ന് അവരുടെ അടുത്ത് ഉണ്ടായിരുന്നില്ല! ആ ബാരോമീറ്റര്‍ അന്നുണ്ടായിരുന്നില്ലേ…
ഈ ഇരുപത് മണ്ഡലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലമല്ലേ അത്? എന്നിട്ട് അവിടെ നായന്മാര്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലമായതുകൊണ്ട്, രാജഗോപാലോ, ശരി തരൂരോ ഏത് നായരാണ് ജയിക്കുകയെന്ന സംശയം മാത്രമേ കേരളത്തില്‍ ഉണ്ടായിട്ടുള്ളൂ ഈ സംശയം ഉണ്ടാക്കിയത് നിങ്ങളല്ലേ…
ഞാന്‍ വിചാരിയ്ക്കുന്നത് ബെന്നറ്റ് എബ്രഹാമിനെ നിര്‍ത്തിയത് ഒന്നുകില്‍ ശശിതരൂരിനെ സഹായിക്കാനാണ്…. കൃത്യമായി സാമ്രാജ്യത്വത്തിനെ സഹായിക്കാന്‍ നിങ്ങള്‍ കൂട്ടുനിന്നു. എന്നിട്ട് നിങ്ങള്‍ പറയുകയാണ്… നിങ്ങള്‍ ഇടതുപക്ഷമാണ് എന്ന്. ഏത്, ശശി തരൂര്‍ വലതുപക്ഷവും!
വാക്കുകള്‍ക്കൊരു അര്‍ത്ഥം വേണ്ടേ? ഞാന്‍ പറഞ്ഞത് സി. ദിവാകരന്‍ ബെന്നറ്റ് എബ്രഹാമിന്റെ അടുത്ത് നിന്ന് പണം വാങ്ങിയോ ഇല്ലയോ എന്ന് എനിക്കറിയില്ല, അങ്ങനെ ആരോപണമായിട്ട് ഞാന്‍ പറയുന്നില്ല…. ഒരു സംസ്ഥാനകമ്മിറ്റിയോ കേന്ദ്രകമ്മിറ്റിയോ ഉള്ള ഒരു പ്രസ്ഥാനം എന്തെടുക്കുകയായിരുന്നു! പിണറായി എന്തെടുക്കുകയായിരുന്നു? പ്രകാശ് കാരാട്ട് എന്തെടുക്കുകയായിരുന്നു?
ത്രിപുരയെ നമ്മള്‍ ഒരു കുറ്റവും പറയുന്നില്ലല്ലോ…! ബംഗാളിനെ പറ്റി പറയുന്നു, കേരളത്തെ പറ്റി പറയുന്നു; കാര്യമുണ്ട്… ത്രിപുരയെക്കുറിച്ച് നമുക്കൊക്കെ അഭിമാനമാണ്. അവരവിടെ ജയിക്കുന്നുണ്ട്… അവരവിടെ ഭരിക്കട്ടെ. അവിടെ ഇപ്പോഴും ഈ “സുഖാസക്തി” വന്നിട്ടില്ല. “പത്രാസ്” വന്നിട്ടില്ല.
ഞാനതിന്റെ മറ്റൊരുവശം പറയാം; ശശിതരൂര്‍ മലയാളിയാണെങ്കിലും കേരളവുമായി വളരെ ബന്ധം കുറവാണ്. അദ്ദേഹം പണിയെടുത്തത് ന്യൂയോര്‍ക്കിലെ യു.എന്നിന്റെ ഓഫീസില്‍, എഴുതിയത് മുഴുവന്‍ ഇംഗ്ലഷിലാണ്. പഠിച്ചതും വളര്‍ന്നതും മുഴുവന്‍ ഇംഗ്ലീഷില്‍.. അദ്ദേഹം തിരുവനന്തപുരത്ത് മത്സരിക്കുമ്പോള്‍ മുണ്ട് ഉടുക്കും. തോളത്ത് ഷോള്‍ ഇടും. മലയാളത്തിലാണ് സംസാരിയ്ക്കുക.
എന്നാല്‍ പ്രകാശ് കാരാട്ടിന്റെ കാര്യമോ… പാലക്കാട്ടുകാരനാണ്… ദല്‍ഹിയില്‍ ജീവിയ്ക്കുന്ന ഒരാള്‍ക്ക് മലയാളം പറയാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. എന്തുകൊണ്ടാണ് പ്രകാശ് കാരാട്ടിന്റെ വേഷം… ശരീരഭാഷ… മാധ്യമം – ഈ അളവില്‍ ജനവിരുദ്ധവും ജനങ്ങളില്‍ നിന്ന് അകന്നതുമായിരിക്കുന്നത്…? അതൊരു സൂചനയായിട്ടാണ് ഞാന്‍ പറഞ്ഞത്. ആ രീതിയില്‍ ഇടതുപക്ഷം അകന്നുപോയിട്ടുണ്ട് ജനങ്ങളില്‍ നിന്ന്!
പ്രകാശ് കാരാട്ട് ജെ.എന്‍.യുവില്‍ പഠിച്ച ആളല്ലേ… ശശിതരൂരിന്റെ മാതിരി വിദേശത്ത് ജീവിച്ച ആളൊന്നുമല്ലല്ലോ… പിന്നെ വിവാഹം കഴിച്ചത് ഒരു ബംഗാളി പെണ്‍കുട്ടിയെയുമാണ്. എ.കെ.ജിയുടെ കൂടെ കുറേക്കാലം ഉണ്ടായിരുന്ന ആളാണ്… എ.കെ.ജിക്ക് മലയാളമല്ലാതെ വേറെയെന്തെങ്കിലും മര്യാദയ്ക്ക് പറയാന്‍ അറിയുമായിരുന്നോ?
എ.കെ.ജിയെക്കുറിച്ച് ഞങ്ങള്‍ മാതൃഭൂമിയില്‍ ഒരു തമാശക്കഥ പറയാറുണ്ട്… മാതൃഭൂമി ലേഖകനായിട്ട് മാധവന്‍കുട്ടി ദല്‍ഹിയിലെത്തി. അവിടെ എത്തിയപ്പോള്‍ താമസിക്കാന്‍ സ്ഥലമില്ല… അപ്പോള്‍ ആ പയ്യനെ, (മാധവന്‍കുട്ടിയെ കണ്ടപ്പോള്‍) എവിടെയാടോ നീ താമസിക്കുന്നത് എന്ന് എ.കെ.ജി ചോദിച്ചു. എനിക്ക് താമസിക്കാന്‍ സ്ഥലമൊന്നുമായിട്ടില്ല… “എന്നാല്‍ പോര് എന്റെ കൂടെ” എന്ന് എ.കെ.ജി പറഞ്ഞു.
അടുത്ത പേജില്‍ തുടരുന്നു
കമ്മ്യൂണിസത്തെ നശിപ്പിക്കാന്‍ കമ്യൂണിസ്റ്റ് വിരുദ്ധന്മാര്‍ക്ക് പണം കൊടുക്കുയല്ല, കമ്മ്യൂണിസ്റ്റുകാര്‍ക്ക് തന്നെ പണം കൊടുക്കുകയാണ് നല്ലത് എന്ന് സാമ്രാജ്യത്വം പഠിച്ചിട്ടുണ്ട്!
എ.കെ.ജി സി.പി.ഐ.എമ്മിന്റെ പാര്‍ലിമെന്റ് മെമ്പറാണ്.. പ്രതിപക്ഷ നേതാവാണ്! മാതൃഭൂമി എന്നു പറയുന്നത് കോണ്‍ഗ്രസ്സ് പത്രമാണ്! എ.കെ. ഗോപാലന്റെ മുറിയിലാണ് മാധവന്‍കുട്ടി താമസിയ്ക്കുന്നത്… എന്നിട്ട് പ്രധാനമന്ത്രിയെ എതിര്‍ത്തു സംസാരിയ്ക്കാന്‍ എ.കെ.ജിയും പ്രധാനമന്ത്രിയെ അനുകൂലിച്ച് വാര്‍ത്തകള്‍ നല്കാന്‍ മാധവന്‍കുട്ടിയും ഒരുമിച്ച് ഒരു മുറിയില്‍നിന്നാണ് പോവുക.
കണ്ടോ? എ.കെ. ഗോപാലന് ഒരു പരിഭ്രമവും ഇല്ല. ഇന്നിപ്പോള്‍ മാതൃഭൂമി ലേഖകന് ഒരു പാര്‍ട്ടി എം.പി. ചായ വാങ്ങികൊടുത്താല്‍ എന്താണ് സ്ഥിതി! നടപടിയെടുക്കൂലെ? മാധവന്‍കുട്ടി ഞങ്ങള്‍ക്ക് റിപ്പോര്‍ട്ടുകളയക്കുന്നത് ഇംഗ്ലീഷിലാണ്… മാധവന്‍കുട്ടിയുടെ ഇംഗ്ലീഷ് അത്ര നന്നല്ല… ഞങ്ങളൊരു തമാശ പറയും… മാധവന്‍കുട്ടി ഇംഗ്ലീഷ് പഠിച്ചത് എ.കെ.ജി.യുടെ അടുത്തുനിന്നാണ് എന്ന്!
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭരണകാലം. ബജറ്റിനെ പറ്റി ചര്‍ച്ച തുടങ്ങിയപ്പോള്‍ എ.കെ.ജി എഴുന്നേറ്റ് നിന്ന് പറഞ്ഞു. Now the congress copper is out! കോണ്‍ഗ്രസ്സിന്റെ ചെമ്പ് പുറത്തായി എന്ന്! ആ മട്ടിലാണ് എ.കെ.ജി ഇംഗ്ലീഷ് പറയുകയെന്നാണ് ഞങ്ങളുടെ പരിഹാസം…
എ.കെ.ജി. മഹാനായ മനുഷ്യന്‍ – ഇത് എ.കെ.ജിയുടെ പാര്‍ട്ടിയാണ് എന്നു പറയുന്നതില്‍ നമുക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ! എ.കെ.ജി 1969ല്‍ ചെയ്ത ഒരു പണിയെന്താ… പാലക്കാട് ഭാഗത്ത് പ്രസംഗിയ്ക്കാന്‍ പോവുകയാണ്… റോഡില്‍ ഒരു ചുവന്ന കൊടിയും പന്തലുമൊക്കെയുണ്ട്… അവിടെ നിര്‍ത്തൂവെന്ന് പറഞ്ഞു.
കുടിയിറക്കിനെതിരായ സമരമാണ്… ഒരു കുടുംബത്തിന്റെ – അപ്പോള്‍ എ.കെ.ജി പറഞ്ഞു. “നിങ്ങള്‍ പൊയ്‌ക്കോ ഞാന്‍ മീറ്റിംഗിന് വരുന്നില്ല…” എന്നിട്ട് അവിടെയങ്ങ് ഇരുന്നു… എന്താണ് സമരം എന്നൊന്നും അറിയില്ല. അവിടെയിരുന്നു. ഇ.എം.എസിന്റെ പോലീസ് കുടിയിറക്കിയ ഒരു കുടുംബം… അതിനെതിരായിട്ട് സമരം ചെയ്യുകയാണ്.
എല്ലാ ജാതിഘടനയിലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയാണ്. അതില്‍ ഏറ്റവും അധികം പീഡിപ്പിക്കപ്പെടുന്നത് മേല്‍ജാതി എന്ന് സ്വയം വിളിക്കുന്ന കൂട്ടത്തിലെ സ്ത്രീകളാണ്. ഒരു ചെറുമിക്ക് കിട്ടിയ സ്വാതന്ത്ര്യം ഒരു അന്തര്‍ജ്ജനത്തിന് കിട്ടിയിട്ടില്ല. ഒരു ചെറുമിക്ക് പുറത്തിറങ്ങി നടക്കാം, കാറ്റു കൊള്ളാം! എന്റെ കുട്ടിക്കാലത്ത് സ്ത്രീകള്‍ക്കിടയില്‍ ആര്‍ക്കെങ്കിലും സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ അത് ചെറുമികള്‍ക്കാണ്…
എ.കെ.ജി ഇരുന്നപ്പോള്‍ പെട്ടെന്ന് പോലീസ് വിവരം കൊടുത്തു. എ.കെ.ജിയാണെന്നതു മാത്രമല്ല, പ്രതിപക്ഷ നേതാവല്ലേ ലോകസഭയില്‍… പ്രശ്‌നം അതോടെ തീര്‍ന്നു. കുടിയിറക്കപ്പെട്ട ആള്‍ ഏത് ജാതിയാണ്, ഏത് പാര്‍ട്ടിയാണ്, എന്ന് എ.കെ.ജി നോക്കൂല! ഇ.എം.എസിന്റെ ഭരണത്തിന് എതിരായിട്ടാണ് സമരം! ആ സമരപന്തലില്‍ കുത്തിയിരിയ്ക്ക്യാണ് എ.കെ.ജി. ഇതിനെയാണ് “രാഷ്ട്രീയം” എന്നു പറയുക.
മാധവന്‍കുട്ടി എ.കെ.ജിയെ എതിര്‍ത്ത് ലേഖനവും റിപ്പോര്‍ട്ടും എഴുതുന്ന ഒരുത്തനാണ്! താമസം അദ്ദേഹത്തിന്റെ മുറിയില്‍! ഇതാണ് ഇടതുപക്ഷരാഷ്ട്രീയം എന്നാണ് ഞാന്‍ പറഞ്ഞത്! ഒരിയ്ക്കല്‍ നാലഞ്ചു നേതാക്കന്മാര്‍ ഒരു കാര്യം ചര്‍ച്ച ചെയ്യുകയാണ്! എ.കെ.ജി അപ്പോള്‍ നമുക്ക് അതിങ്ങനെ ചെയ്യാം എന്നു പറഞ്ഞു. കൃഷ്ണപിള്ള എ.കെ.ജിയെക്കാള്‍ ബുദ്ധിമാനാണെന്ന് എല്ലാവര്‍ക്കും അറിയാം.
കൃഷ്ണപിള്ള അത് ഇന്നയിന്ന കാരണങ്ങള്‍ കൊണ്ട് പറ്റില്ല എന്നു പറഞ്ഞു. അപ്പോള്‍ കൂടെയുള്ള മറ്റു മൂന്നു പേര്‍ അതിനോട് അനുകൂലിച്ചു. എ.കെ.ജിയ്ക്ക് ഭയങ്കര ദേഷ്യം വന്നു. ഒരൊറ്റ അടി കൊടുത്തു. അടി കൊണ്ട് കൃഷ്ണപിള്ള മറിഞ്ഞുകെട്ടി വീണു… എ.കെ.ജി ആജാനുബാഹുവല്ലേ… കൃഷ്ണപിള്ള എണീറ്റ് ശാന്തമായി ചോദിച്ചു, “”നീയെന്നെ തല്ലിയല്ലേ…?””
ഈ ദേഷ്യം പിടിച്ചതും തച്ചതും ക്ഷമിച്ചതുമൊന്നും ഇവരുടെ വ്യക്തിപരമായ ആവശ്യത്തിനല്ലായെന്നും, ജനങ്ങളുടെ ആവശ്യത്തിനാണെന്നും അവര്‍ക്കറിയാം. ഇതൊരു പാര്‍ട്ടിയാണ്, ഒരു പ്രസ്ഥാനമാണ്, ഒരാദര്‍ശമാണ്, ഒരു മുന്നേറ്റമാണ് എന്ന് രണ്ടുപേര്‍ക്കും അറിയാം. അതുകൊണ്ട് അവര്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ല! ഇന്നിപ്പോള്‍ ആരെങ്കിലും ഇങ്ങനെ മനസ്സിലാക്കുമോ…?
ഇവരുടെയൊക്കെ ഈഗോ… ഇവരുടെയൊക്കെ സുഖം… ഇവരുടെയൊക്കെ കൂടുംബങ്ങള്‍… മക്കളാണ് ഇപ്പോള്‍ വലിയ കാര്യം. വി.എസ്. അച്യുതാനന്ദന്റെ മകന്‍… കോടിയേരി ബാലകൃഷ്ണന്റെ മകന്‍.. പിണറായി വിജയന്റെ മകന്‍.. ഇങ്ങനെ മക്കളുടേതാണ്.. ഇ.എം. ശ്രീധരന്‍ എന്തു വകുപ്പിലാണ് ഇടതു സ്ഥാനാര്‍ത്ഥിയായി നിയമസഭയില്‍ മത്സരിച്ചത്? ഇ.എം.എസിന്റെ മകന്‍ എന്ന ഒറ്റ വകുപ്പല്ലേ ഉണ്ടായിരുന്നുള്ളൂ?
ഇതൊക്കെ വലതുപക്ഷക്കാരന്റെ ഏര്‍പ്പാടാണെന്ന് നമ്മള്‍ പറഞ്ഞുകൊണ്ടിരിയ്ക്കും, മറ്റേതാക്കുന്നു, മറിച്ചേതാക്കുന്നു. ഇപ്പോള്‍ എന്താണ് വ്യത്യാസം? ഇടതുപക്ഷ ജീര്‍ണ്ണതയുടെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമായി ഞാന്‍ കാണുന്നത് ഐസ്‌ക്രീം പാര്‍ലര്‍ കേസാണ്… ആ കേസ് ഒതുക്കിയത് ഇടതുപക്ഷമാണ്… അല്ലാതെ യു.ഡി.എഫ് അല്ല!
നായനാര്‍ ഭരിക്കുമ്പോഴാണ് ആ കേസ് പൊങ്ങുന്നത്. ഏഴു കൊല്ലം കുഞ്ഞാലിക്കുട്ടിയുടെ പേര് പത്രങ്ങളില്‍ വന്നിട്ടില്ല. ആ റജീന ദീപയോട് പറഞ്ഞിട്ട്.. അവര്‍ക്ക് അത് കൊടുക്കാന്‍ പറ്റാതെ ഇന്ത്യാവിഷന്‍ കൊടുത്തപ്പോഴാണ് അത് വരുന്നത്… മുന്‍മന്ത്രി… മുന്‍മന്ത്രി… മുന്‍മന്ത്രി എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്.
അടുത്ത പേജില്‍ തുടരുന്നു
സോഷ്യലിസം, ജനാധിപത്യം, തൊഴിലാളിവര്‍ഗ്ഗരാഷ്ട്രീയം തുടങ്ങിയ കാര്യങ്ങളുടെ കൂടെ നില്‍ക്കുന്ന ആളുകളെയാണല്ലോ ഇടതുപക്ഷം എന്നു പറയുന്നത്. അങ്ങനെ ആരാണിപ്പോള്‍ ഉള്ളത്? അങ്ങനെയുള്ള വാദഗതി ഉയര്‍ത്താന്‍ ആരാണ് ഇന്ത്യയിലുളളത്?
ഇവിടെ അന്ന് മുന്‍മന്ത്രിയായി പി.പി. ഉമ്മര്‍കോയയുണ്ട്. പി.പി. ഉമ്മര്‍കോയ ആരല്ലെന്ന് നമ്മള്‍ക്ക് കൃത്യമായിട്ടറിയാം. എത്രവട്ടം അജിത പൊതുയോഗങ്ങളില്‍ വിളിച്ചു പറഞ്ഞു ആ പേര്! കൊടുത്തില്ലല്ലോ. ഇവിടെയുള്ള ഒരു പത്രവും പേര് കൊടുത്തില്ല. അന്ന് മുസലീം ലീഗോ യു.ഡി.എഫോ അല്ല കേരളം ഭരിയ്ക്കുന്നത്.. എല്‍.ഡിഎഫാണ്.
ഈ കേസിനോട് ബന്ധപ്പെട്ട് കോഴിക്കോട് മേയറായിരുന്ന ടി.പി. ദാസനെ സി.പി.ഐ.എമ്മും മേയറായിരുന്ന ഒ. രാജഗോപാലിനെ സി.പി.ഐ.യും ശിക്ഷിച്ചു. അപ്പോള്‍ മുസലീം ലീഗുകാര്‍ ഞങ്ങളോട് ചോദിച്ചു – അത്രയധികം മെനക്കെട്ട സി.പി.ഐ.എം… മെനക്കെട്ട സി.പി.ഐ… മെനക്കെട്ട എല്‍.ഡി.എഫ് എന്തെങ്കിലും കുറ്റം ഉണ്ടെങ്കില്‍ കുഞ്ഞാലിക്കുട്ടിയെ വെറുതെ വിടുമോ? ഞങ്ങളെന്താണ് മനസ്സിലാക്കേണ്ടത്…?
നിങ്ങള്‍ പറയുന്നത് ശരിയായിരിക്കും, ഞങ്ങള്‍ക്ക് അറിയില്ല, ഞങ്ങള്‍ കാണുന്നത് ഇതാണ്, അവരെന്തുകൊണ്ട് നടപടിയെടുക്കുന്നില്ല? മറുപടിയുണ്ടോ? അതിന് സി.പി.ഐ.എം മറുപടി പറയണം….! സി.പി.ഐ മറുപടി പറയണം…! എല്‍.ഡി.എഫ് മറുപടി പറയണം!
ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യങ്ങള്‍ എങ്ങനെ വിശദീകരിക്കും – സൈദ്ധാന്തിക മൂഢത എന്നുവച്ചാല്‍?
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രധാനപ്പെട്ട ദൗര്‍ബല്യം സൈദ്ധാന്തിക ശാഠ്യമാണ്. മറ്റു കാര്യങ്ങളെക്കുറിച്ചൊന്നും ഞാന്‍ പറയുന്നില്ല. മാര്‍ക്‌സാണ് പറഞ്ഞത് , ലോകത്തെ വ്യാഖ്യാനിക്കുകയല്ല അതിനെ മാറ്റിമറിക്ക്യാണ് വേണ്ടത് എന്ന്! ഇന്ത്യയിലെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നമെന്താണ് ?
അതിന്റെ ദൂരവ്യാപകമായ ഫലങ്ങള്‍ എന്താണെന്ന് ഇവര്‍ ഒരിയ്ക്കലും മനസ്സിലാക്കിയിട്ടില്ല! ഇവര്‍ പണ്ട് മുസ്‌ലീം ലീഗിനെ അനുകൂലിച്ചു. സിദ്ധാന്തം പ്രമാണമാക്കി പറഞ്ഞു, പാക്കിസ്ഥാന് സ്വയം നിര്‍ണ്ണയാവകാശം കൊടുക്കണമെന്ന്! എന്നിട്ട് അഞ്ചുകൊല്ലം കഴിഞ്ഞപ്പോള്‍ 1952ല്‍ കമ്യൂണിസറ്റ് പാര്‍ട്ടിയെ പാകിസ്ഥാന്‍ നിരോധിച്ചു!
ഒന്നാമത്തെ വിഷയം ജാതിയാണ്. ഇന്ത്യന്‍ രാഷ്ട്രീയം…; ഇന്ത്യന്‍ സാമൂഹ്യജീവിതം… ഇന്ത്യന്‍ പാരമ്പര്യം…; ഇന്ത്യന്‍ മതജീവിതം…; ഇന്ത്യന്‍ ആത്മീയത എന്ത് പറഞ്ഞാലും മുഴുവന്‍ ജാത്യാചാരങ്ങളാല്‍ കലുഷിതമാണ്! ഈ ജാതിയെ തിരിച്ചറിയുന്നതിലും വിശകലനം ചെയ്യുന്നതിലും പരിപൂര്‍ണ്ണമായി പരാജയപ്പെട്ടുപോയി കമ്യൂണിസ്റ്റുകാര്‍.
അത് ചെറിയ തോല്‍വിയല്ല. സൈദ്ധാന്തികമാണ്. കാരണം ജാതി, കാസ്റ്റ് എന്നൊരു സാധനമുണ്ട്. ഇതില്‍ വരില്ല വര്‍ഗ്ഗം, ഇവരുടെ ക്ലാസ്സ്… ഇന്ത്യയില്‍ മൂന്നുപേരാണ് ഇതിനെപ്പറ്റി ആലോചിച്ചത്. ഒന്ന് ഗാന്ധി, രണ്ട് അംബേദ്കര്‍, മൂന്ന് ലോഹ്യ.. ഒരു കമ്യൂണിസ്റ്റ് സൈദ്ധാന്തികനും ഇന്നതാണ് ജാതി… ഈ മട്ടിലാണത് ഉത്ഭവിച്ചത്, ഇന്ന മട്ടിലാണതിന്റെ പുരോഗതി… ഇന്ന മട്ടിലാണതിന്റെ നാശം… ഇന്ന മട്ടിലാണതിന്റെ നിര്‍മ്മാര്‍ജ്ജനം… എന്ന് വിശകലനം ചെയ്യുകയോ, ഇടപെടുകയോ ചെയ്തിട്ടുണ്ടോ? എന്റെ പിരിമിതമായ അറിവിലില്ല.
അംബേദ്ക്കര്‍ അറിവില്‍ നിന്ന് എന്നതുപോലെ അനുഭവത്തില്‍ നിന്ന് കൂടി സംസാരിച്ച ആളാണ്… അത്ഭുതകരമാംവണ്ണം ദൂരക്കാഴ്ച ഉണ്ടായിരുന്ന ഒരാളാണ് രാംമനോഹര്‍ ലോഹ്യ… അദ്ദേഹം കമ്യൂണിസ്റ്റുകാരോട് പറയുകയാണ്… നിങ്ങള്‍ ക്ലാസ്സ് നശിപ്പിക്കാന്‍ ശ്രമിക്കുന്നു. നല്ലത് പക്ഷെ നിങ്ങള്‍ മനസ്സിലാക്കണം… കാസ്റ്റിന് ക്ലാസായി മാറാന്‍ സാധിക്കും! ജാതി ഒരു വര്‍ഗ്ഗമായി രൂപാന്തരപ്പെടാന്‍ എളുപ്പമുള്ളതാണ്…
കെ. ദാമോദരന്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പരിഭാഷപ്പെടുത്തിയിട്ട് പൈസ കൊടുത്തിട്ടുപോലും അത് അച്ചടിയ്ക്കാന്‍ പ്രസ്സുകാര്‍ തയ്യാറാകുന്നില്ലായെന്ന് അറിഞ്ഞപ്പോള്‍ സ്വന്തം പ്രസ്സില്‍ നിന്ന് അച്ചടിച്ച് കൊടുത്തയാളാണ് അബ്ദുറഹിമാന്‍! “ദാമോദരാ ഇത് ഇവിടെ അച്ചടിക്കും. അതിന്റെ പൈസ അവിടെ കൊടുത്തേക്ക്” എന്നു പറഞ്ഞു! അത് അബ്ദുറഹിമാനാണ് അച്ചടിച്ചത് എന്ന് ആര്‍ക്കുമറിയില്ലായിരുന്നു!
മാര്‍ക്‌സിന് അറിയുമോ ഇത്? അംബേദ്ക്കറും അങ്ങനെ പറഞ്ഞിട്ടില്ലേ… “ജാതിയും വര്‍ഗ്ഗവും തമ്മിലുള്ള ദൂരം ഒരടിപോലുമില്ലാ” എന്ന്. മതക്കാര്‍ വേദഗ്രസ്ഥം വായിക്കുമ്പോലെയാണോ മൂലധനവും മാനിഫെസ്റ്റോയും കമ്യൂണിസ്റ്റുകാര്‍ വായിക്കേണ്ടത്? ജാതി എന്ന് പറയുന്നത് മാര്‍ക്‌സ് ജനിച്ചുവളര്‍ന്ന ജര്‍മനിയിലും ജീവിച്ച ലണ്ടനിലും ഉള്ള ചരക്കാണോ?
രണ്ടാമത്തെ കാര്യം – സ്ത്രീ! ലിംഗവേവചനം ലോകം മുഴുവനുമുണ്ട്. ഇന്ത്യയില്‍ ഇത് വിശേഷമാണ്. ജാതിയുടെ പീഡനമുണ്ട്, കൂട്ടത്തില്‍ സ്ത്രീയുടെ പീഡനം ഒന്നുകൂടി അധികമാണ്. ഉദാഹരണം പറഞ്ഞാല്‍ മേല്‍ജാതിയില്‍ പിറന്നാലും അന്തര്‍ജ്ജനത്തിന് രക്ഷയില്ല. കാരണം അവര്‍ സ്ത്രീയാണ്…
സ്ത്രീയ്ക്ക് രണ്ടു തരം പീഡനമുണ്ട്… ഒന്ന് ജാതിനിഷ്ഠമായ പീഡനം. രണ്ട് ലിംഗനിഷ്ഠമായ പീഡനം.. എല്ലാ സമുദായങ്ങളിലും എല്ലാ ജാതിഘടനയിലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയാണ്. അതില്‍ ഏറ്റവും അധികം പീഡിപ്പിക്കപ്പെടുന്നത് മേല്‍ജാതി എന്ന് സ്വയം വിളിക്കുന്ന കൂട്ടത്തിലെ സ്ത്രീകളാണ്. ഒരു ചെറുമിക്ക് കിട്ടിയ സ്വാതന്ത്ര്യം ഒരു അന്തര്‍ജ്ജനത്തിന് കിട്ടിയിട്ടില്ല. ഒരു ചെറുമിക്ക് പുറത്തിറങ്ങി നടക്കാം, കാറ്റു കൊള്ളാം! എന്റെ കുട്ടിക്കാലത്ത് സ്ത്രീകള്‍ക്കിടയില്‍ ആര്‍ക്കെങ്കിലും സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ അത് ചെറുമികള്‍ക്കാണ്…
അടുത്ത പേജില്‍ തുടരുന്നു
കേരളത്തില്‍ ഏറ്റവും അധികം പെരുകുന്ന സാധനമെന്താണെന്ന് അറിയുമോ? ആശുപത്രികളാണ്… എന്നിട്ട് എല്ലാ മതക്കാരും വിശ്വാസികളും, പ്രചരിപ്പിക്കുന്നത് ചികിത്സിക്കേണ്ട, പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ്! ചികിത്സിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക!
അവര്‍ക്ക് ഭര്‍ത്താവിനോട് കലഹിയ്ക്കാം.. ഒന്നിച്ച് കള്ളുകുടിയ്ക്കാം, റോഡില്‍ അടികൂടാം. എന്റെ കുട്ടിക്കാലത്തെ അറിവില്‍ നിന്നുപറഞ്ഞാല്‍ വ്യഭിചാരം ഏറ്റവും കുറവ് ചെറുമികള്‍ക്കിടയിലായിരുന്നു! കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ത്രീകളുടെ പ്രശ്‌നം കണ്ടതേയില്ല. അവിടെയും സൈദ്ധാന്തിക ശാഠ്യമാണ് വിഷയം!
മൂന്നാമത്തേത്, “വര്‍ഗ്ഗീയത” – അത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്? അതിന്റെ ദൂരവ്യാപകമായ ഫലങ്ങള്‍ എന്താണെന്ന് ഇവര്‍ ഒരിയ്ക്കലും മനസ്സിലാക്കിയിട്ടില്ല! ഇവര്‍ പണ്ട് മുസ്‌ലീം ലീഗിനെ അനുകൂലിച്ചു. സിദ്ധാന്തം പ്രമാണമാക്കി പറഞ്ഞു, പാക്കിസ്ഥാന് സ്വയം നിര്‍ണ്ണയാവകാശം കൊടുക്കണമെന്ന്! എന്നിട്ട് അഞ്ചുകൊല്ലം കഴിഞ്ഞപ്പോള്‍ 1952ല്‍ കമ്യൂണിസറ്റ് പാര്‍ട്ടിയെ പാകിസ്ഥാന്‍ നിരോധിച്ചു!
ഇവിടുത്തെ കമ്യൂണിസ്റ്റുകാരില്‍ പലരും ലീഗില്‍ ചേര്‍ന്നു, അവിടെ ചെന്നു പാര്‍ട്ടിയുണ്ടാക്കാന്‍. ഒരൊറ്റ ഉദാഹരണം എന്റെ നാട്ടുകാരന്‍, എന്റെ പ്രിയ സുഹൃത്ത് ബി.എം. കുട്ടി. തിരൂരിനടുത്തുള്ള വൈലത്തൂരുകാരനാണ്, കമ്യൂണിസ്റ്റാണ്, പാകിസ്ഥാനില്‍ പോയി! ഇപ്പോള്‍ അവിടെ കൊടി പുറത്തേയ്ക്ക് വെക്കാന്‍ വയ്യ. സിന്ദാബാദ് വിളിയ്ക്കാന്‍ വയ്യ.
അവര്‍ അവിടെ പലപല പേരുകളിലും പ്രവര്‍ത്തിയ്ക്കുകയാണ്! ഇപ്പോള്‍ കുട്ടി പീസ് മൂവ്‌മെന്റില്‍ പ്രവര്‍ത്തിയ്ക്കുകയാണ്! കമ്മ്യൂണിസ്റ്റുകാര്‍ പാക്കിസ്ഥാന്‍ വാദത്തെ അനുകൂലിച്ചു. ഈ സൈദ്ധാന്തിക മൂഢതയാണ് പ്രശ്‌നം! ഇവര്‍ക്ക് എല്ലാം അറിയാം, മറ്റുള്ളവര്‍ക്ക് ഒരു വിവരവുമില്ല എന്നാണ് അവര്‍ കരുതുന്നത്!
അബ്ദുറഹിമാന്‍ മരിച്ചതിന്റെ പിറ്റേന്ന് കോഴിക്കോട് മുതലക്കുളത്ത് ഒരു മീറ്റിംഗില്‍ കരഞ്ഞുകൊണ്ടാണ് ദാമോദരന്‍ ആ കഥ പറഞ്ഞത്. കാരണം അബ്ദുറഹിമാന്‍ ജനാധിപത്യവാദിയാണ്. കമ്യൂണിസ്റ്റൊന്നുമല്ല… വലിയ ദൈവവിശ്വാസിയാണ്. മതവിശ്വാസിയുമാണ്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയെങ്കില്‍ അത് അച്ചടിയ്ക്കണം എന്ന് വിചാരിയ്ക്കുന്ന ഒരാളാണ്!
ഇന്ത്യയിലെ മൂന്ന് പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ – ഒന്ന് ജാതി, രണ്ട് ലിംഗനീതി, മൂന്ന് വര്‍ഗ്ഗീയത – ഇതിനെയൊക്കെ തിരിച്ചറിയുന്നതില്‍, ഇതിനെയൊക്കെ ഇന്നത്തെ കുട്ടികള്‍ പറയുന്ന മാതിരി അഭിസംബോധന ചെയ്യുന്നതില്‍ വലിയ പാളിച്ചകളാണ് കമ്യൂണിസ്റ്റുകാര്‍ക്ക് ഉണ്ടായിട്ടുള്ളത്! അത് വലിയ കുറവാണ്!
പാണ്ഡിത്യമുണ്ട്, വിശകലനമുണ്ട്, സിദ്ധാന്തങ്ങളുണ്ട്… ഈ സിദ്ധാന്തങ്ങള്‍ ഉള്ളതാണ് ബുദ്ധിമുട്ട്. കാരണം ഇത് പലപ്പോഴും പ്രോക്രസ്റ്റസിന്റെ കട്ടിലാണ്. എന്നിട്ട് ഒന്നുകില്‍ കട്ടിലിനനുസരിച്ച് ആളെ വലിച്ചു നീട്ടും അല്ലെങ്കില്‍ ആളുടെ നീളം കട്ടിലിനനുസരിച്ച് മുറിച്ചുകളയും. അങ്ങനെയാണ് പാകിസ്ഥാന്റെ കാര്യം.
സജാദ് സഹീറിന്റെ പുസ്തകത്തിന്റെ പരിഭാഷ മലയാളത്തില്‍ ഉണ്ടായിരുന്നു. പാക്കിസ്ഥന്റെ സ്വയം നിര്‍ണ്ണായവകാശം! പാക്കിസ്ഥാന്‍ വാദത്തെ മലബാറില്‍ കാര്യമായി എതിര്‍ത്തത് മുഹമ്മദ് അബ്ദുറഹിമാനായിരുന്നു. മുഹമ്മദ് അബ്ദുറഹിമാന്‍ അന്ന് ആക്രമിച്ചത് മുസ്‌ലീം ലീഗുകാരേയും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരേയുമാണ്.
കെ. ദാമോദരന്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പരിഭാഷപ്പെടുത്തിയിട്ട് പൈസ കൊടുത്തിട്ടുപോലും അത് അച്ചടിയ്ക്കാന്‍ പ്രസ്സുകാര്‍ തയ്യാറാകുന്നില്ലായെന്ന് അറിഞ്ഞപ്പോള്‍ സ്വന്തം പ്രസ്സില്‍ നിന്ന് അച്ചടിച്ച് കൊടുത്തയാളാണ് അബ്ദുറഹിമാന്‍! “ദാമോദരാ ഇത് ഇവിടെ അച്ചടിക്കും. അതിന്റെ പൈസ അവിടെ കൊടുത്തേക്ക്” എന്നു പറഞ്ഞു! അത് അബ്ദുറഹിമാനാണ് അച്ചടിച്ചത് എന്ന് ആര്‍ക്കുമറിയില്ലായിരുന്നു!
ഇ.എം.എസ്. മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി… അദ്ദേഹം കമ്യൂണിസ്റ്റുകാരനല്ല, കമ്യൂണിസ്റ്റ് സഹയാത്രികനാണ്.
അബ്ദുറഹിമാന്‍ മരിച്ചതിന്റെ പിറ്റേന്ന് കോഴിക്കോട് മുതലക്കുളത്ത് ഒരു മീറ്റിംഗില്‍ കരഞ്ഞുകൊണ്ടാണ് ദാമോദരന്‍ ആ കഥ പറഞ്ഞത്. കാരണം അബ്ദുറഹിമാന്‍ ജനാധിപത്യവാദിയാണ്. കമ്യൂണിസ്റ്റൊന്നുമല്ല… വലിയ ദൈവവിശ്വാസിയാണ്. മതവിശ്വാസിയുമാണ്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയെങ്കില്‍ അത് അച്ചടിയ്ക്കണം എന്ന് വിചാരിയ്ക്കുന്ന ഒരാളാണ്!
ഇ.എം.എസ് കെ.പി.സി.സി സെക്രട്ടറിയാകുമ്പോള്‍ പ്രസിഡണ്ടായിരുന്ന ആളാണ് അബ്ദുറഹിമാന്‍. കൃഷ്ണപിള്ളയുടെയും എ.കെ. ഗോപലന്റെയും സുഹൃത്താണ്…! എ.കെ.ജി “എന്റെ ജീവിതസമരം” എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്, താന്‍ പൊതു പ്രവര്‍ത്തനം എന്താണെന്ന് പഠിച്ചത് മുഹമ്മദ് അബ്ദുറഹിമാനെ കണ്ടിട്ടാണ് എന്ന്. എ.കെ.ജി പണ്ഡിതനും പുസ്തകവായനക്കാരനും ബുദ്ധിജീവിയുമൊന്നുമല്ലല്ലോ.
ആ അബ്ദുറഹിമാന്‍ അവസാനം ജയില്‍നിന്ന് വന്നിട്ട് എഴുപത്തേഴ് ദിവസമാണ് ജീവിച്ചത്… 1945ല്‍! ആ എഴുപത്തേഴ് ദിവസവും നിരന്തരം പ്രസംഗമാണ്. പ്രസംഗിച്ചത് അധികവും കമ്യൂണിസ്റ്റുകാര്‍ക്ക് എതിരായിട്ടായിരുന്നു. കാരണം അവര്‍ പാക്കിസ്ഥാന്‍വാദത്തെ അനകൂലിച്ചവരാണ്..! ജന്മിമാര്‍ക്കെതിരെയുള്ള സമരത്തില്‍ അബ്ദുറഹിമാനും അവരും ഒന്നിച്ചാണ്, ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സമരത്തില്‍ അവരൊന്നിച്ചാണ്, പാക്കിസ്ഥാന്‍ വാദം എന്നത് ലോകചരിത്രത്തെ തന്നെ മലീമസമാക്കുന്ന ഒരു സാധനമാണ്…
അടുത്ത പേജില്‍ തുടരുന്നു
കുതിരവട്ടത്ത് ഒരു ഭ്രാന്താശുപത്രിയുണ്ടെന്ന് കേട്ടിട്ടുണ്ടോ ഇദ്ദേഹം? ഇവടുത്തെ ചേരികളെ പറ്റി? വയനാട്ടിലെ ആദിവാസികളെ പറ്റി? വയറ് നിറച്ചുണ്ണാന്‍ നിവൃത്തിയില്ലാത്ത കോടികളുള്ള ഒരു രാജ്യത്ത്, അതിന്റെ പ്രധാനപ്പെട്ട ഒരു പാര്‍ട്ടിയുടെ നേതാവ് കോഴിക്കോട്ട് വരുമ്പോള്‍ നന്നായിട്ട് “സ്റ്റ്യൂ” കിട്ടുന്നത് എവിടെയാണ്, വെള്ളപ്പവും പൊറോട്ടയും കിട്ടുന്നത് എവിടെയാണ്… അതൊക്കെയാണ് അന്വേഷിക്കുന്നത്.
അതൊരു ജനവിരുദ്ധനിലപാടാണ് എന്ന് മനസ്സിലാക്കാന്‍ അബ്ദുറഹിമാന് സാധിച്ചു. അബ്ദുറഹിമാന് ദൂരക്കാഴ്ച്ചയുണ്ട്. ഇവര്‍ക്ക് അതില്ല… അദ്ദേഹം പണ്ഡിതനും ചിന്തകനുമാണെന്ന് ഞാന്‍ വിചാരിയ്ക്കുന്നില്ല. എന്നാല്‍ വളരെ അധികം പ്രതിബദ്ധതയുള്ള രാഷ്ട്രീയക്കാരനായിരുന്നു. ഞാന്‍ ആഗ്രഹിക്കുന്നതില്‍… പുരോഗതി വികസനം തുടങ്ങിയിട്ടുള്ള ചില വലിയ വാക്കുകളുണ്ടല്ലോ… ആ വാക്കുകള്‍ ഇന്ന് സമ്പത്തിനോട് ബന്ധപ്പെട്ടതാണ്. അത് മുതലാളിത്തത്തന്റെ സങ്കല്‍പ്പമാണ്… അതായത് നമ്മള്‍ നടന്നുപോകുന്നതിനേക്കാള്‍ പുരോഗതിയാണ് കാറില്‍ പോകുന്നത് എന്ന വിചാരം!
വികസനം ഒരു പ്രത്യയശാസ്ത്രമല്ല… മനുഷ്യന്റെ വളര്‍ച്ച എന്നു പറയുന്നത് സാംസ്‌കാരികമായ വളര്‍ച്ചയാണ്.. മൂല്യബദ്ധമായ ജീവിതത്തിലുള്ള വളര്‍ച്ചയാണ്! നിങ്ങള്‍ ബിരിയാണിയാണോ കഴിച്ചത്… കഞ്ഞിയാണോ കുടിച്ചത് എന്നതിലല്ല വികസനമിരിക്കുന്നത്. നിങ്ങള്‍ എന്തു വസ്ത്രം ധരിച്ചു… എവിടെന്ന് ഊണു കഴിച്ചു…. ഏത് കാറില്‍ യാത്ര ചെയ്തു എന്നതല്ല പുരോഗതിയുടെയും വളര്‍ച്ചയുടെയും മാനദണ്ഡം.
ഇതൊക്കെ കുത്തക മൂലധനത്തിന്റെ മാനദണ്ഡങ്ങളാണ്. ഞങ്ങളൊക്കെ കുട്ടിക്കാലത്ത് നാല് വാക്കുകള്‍ കേള്‍ക്കും – “ഫ്യൂഡലിസം” “കാപ്പിറ്റലിസം” “സോഷ്യലിസം” “കമ്യൂണിസം”. ഫ്യൂഡലിസം ഇപ്പോള്‍ കേള്‍ക്കാനില്ല. കാപ്പിറ്റലിസം കേള്‍ക്കുന്നുണ്ട്. സോഷ്യലിസം കേള്‍ക്കാനില്ല. ഈ കാപ്പിറ്റലിസം എന്ന് പറയുമ്പോഴും കമ്യൂണിസം എന്ന് പറയുമ്പോഴും ഇന്ന് രണ്ടും കാപ്പിറ്റലിസമാണ്.
അയ്യപ്പപണിക്കരുടെ ഒരു തമാശയുണ്ട് – സി.പി.ഐ.എം എന്നതിന്റെ പൂര്‍ണ്ണരൂപം capitalist party of India (marxist) എന്നാണ്! സോഷ്യലിസം എന്നുള്ള ഒരു ആശയം, ആദര്‍ശം തിരിച്ചുകൊണ്ടുവരികയാണ് നമ്മള്‍ ചെയ്യേണ്ടത്. നമ്മുടെ ഭരണഘടനയില്‍ പറയുന്നുണ്ട്… ഇത് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കാണെന്ന്!
ടെക്സ്റ്റാക്കിയതിനെ കമ്യൂണിസ്റ്റുകാര്‍ എതിര്‍ത്തു…. ലീഗുകാര്‍ എതിര്‍ത്തു. കോണ്‍ഗ്രസ്സുകാരും എതിര്‍ത്തു. സി.എച്ച് അതിനെക്കുറിച്ച് പ്രസംഗിയ്ക്കുകയാണ്. “കമ്യൂണിസ്റ്റുകാര്‍ എതിര്‍ത്തത്, അത് വായിച്ചു മനസ്സിലാക്കിയത് കൊണ്ടാണ്, കോണ്‍ഗ്രസ്സുകാര്‍ എതിര്‍ത്ത് വായച്ചിട്ട് മനസ്സിലാകാത്തത് കൊണ്ടാണ്, മുസ്ലീം ലീഗുകാര്‍ എതിര്‍ത്തത് വായിക്കാത്തത്‌കൊണ്ടാണ്”.
അത് സ്ഥിതിസമത്വമാണ്. അതിനുവേണ്ടത് സ്വകാര്യവത്കരണമോ ഉദാരവത്ക്കരണമോ നഗരവത്ക്കരണമോ അല്ല. ഒരൊറ്റ ഉദാഹരണത്തില്‍ അത് വിശദീകരിക്കാം. കേരളത്തില്‍ ആര് നടത്തിയാലും വിജയിക്കുന്ന ഒരേര്‍പ്പാടാണ് ബസ് വ്യവസായം. എല്‍.ഡി.എഫ് ഭരിച്ചാലും യു.ഡി.എഫ് ഭരിച്ചാലും കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലാകുന്നത് എന്തുകൊണ്ടാണ്? കെ.എസ്.ആര്‍.ടി.സി വന്നിട്ട്, കേരളത്തിലെ എല്ലാ റൂട്ടുകളിലും കെ.എസ്.ആര്‍.ടി.സി ഓടിയ്ക്കുന്ന അവസ്ഥയാണ് എന്റെ കണക്കില്‍ ഐഡിയല്‍ ആയ അവസ്ഥ. അതില്‍ നല്ല ഒന്നാന്തരം ഡ്രൈവര്‍മാരുണ്ട്… നല്ല ബസുണ്ട്.. നല്ല കണ്ടക്ടര്‍മാരുണ്ട്… ഇപ്പോഴും നിവൃത്തിയുണ്ടെങ്കില്‍ കെ.എസ്.ആര്‍.ടി.സി.യി.ലേ ഞാന്‍ പോകൂ. ബസ് ബഹുജനങ്ങളുടേതാണ്. അത് പൊതു ഉടമസ്ഥതയിലോ സഹകരണ മേഖലയിലോ മാത്രമേ നല്‍കാവൂ… അത് സ്വകാര്യമുതലാളിമാര്‍ക്കും വ്യക്തികള്‍ക്കും കൊടുക്കുകയില്ല എന്നു തീരുമാനിച്ചാല്‍ തന്നെ കാര്യങ്ങള്‍ മാറും. ഈ മട്ടില്‍ ആരും ഒന്നും ചെയ്യുന്നില്ലല്ലോ.
വിമര്‍ശനം, സംവാദം, വീണ്ടും വിമര്‍ശനം അതല്ലേ വേണ്ടത്?
സി.പി.ഐ.മ്മിനും സി.പി.ഐയ്ക്കും വേണ്ടത് കൃത്യമായി പാര്‍ട്ടിക്കകത്ത് വിമര്‍ശനം അനുവദിയ്ക്കുകയെന്നതാണ്. ആ വിമര്‍ശനം അനുവദിച്ചിരുന്നെങ്കില്‍ ഏതെങ്കിലുമൊരു പഞ്ചായത്ത് പ്രസിഡണ്ട് അല്ലെങ്കില്‍ ഒരു ബ്ലോക്ക് പ്രസിഡണ്ട്… ഒരു ജില്ലാ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ചോദിയ്ക്കില്ലേ… സഖാവേ, ഈ ബെന്നറ്റ് എബ്രഹാം ആരാണെന്ന്? അത് ചോദിയ്ക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാഞ്ഞിട്ടല്ലേ ബെന്നറ്റ് എബ്രഹാം സ്ഥാനാര്‍ത്ഥിയായത്!
കുഞ്ഞാലിക്കുട്ടിയ്‌ക്കോ മുനീറിനോ എതിരായ ഒരു ലേഖനം ചന്ദ്രികയില്‍ വരുമോ… ഈ ജന്മത്ത് വരില്ല. സി.എച്ച്. മുഹമ്മദ് കോയ ചന്ദ്രികയുടെ സബ് എഡിറ്റര്‍ ആയിരിയ്ക്കുമ്പോള്‍ സി.എച്ചിനെതിരായ ലേഖനം അതില്‍ വരും. അതിന് തെളിവ് ഞാന്‍ തരാം. കേരള കൗമുദിയിലോ ദേശാഭിമാനിയിലോ ലീഗിനോ സി.എച്ചിനോ ചന്ദ്രികയ്‌ക്കോ എതിരായി വല്ല ലേഖനവും വന്നാല്‍ അത് മുറിച്ചിട്ട് പുനഃപ്രസിദ്ധീകരിക്കാന്‍ പറയും സി.എച്ച്. അതിനൊരു കോളമുണ്ട്…. “സഹജീവി പറയുന്നു”
കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ് സി.പി.ഐ.എം…. കേരളത്തില്‍ പത്രം വായിക്കുന്നവരുടെ പട്ടികയുണ്ടാക്കിയാല്‍ അതില്‍ സി.പി.ഐ.എമ്മിന്റെ ആള്‍ക്കാരായിരിക്കും കൂടുതല്‍. എന്നിട്ട് എന്തുകൊണ്ടാണ് ദേശാഭിമാനി പത്രം നേരെയാകാത്തത്? അതിനകത്ത് പാര്‍ട്ടിയുടെ ഔദ്യോഗിക സാധനം മാത്രമേ വരൂ…
അടുത്ത പേജില്‍ തുടരുന്നു
എല്ലാം ജനകീയമാകണമെന്ന് പറഞ്ഞ് വന്ന കൂട്ടരാണ്… ഇപ്പോള്‍ അവരുടെ കൂട്ടത്തിലുള്ള പലയാളുകളും വര്‍ത്തമാനം പറഞ്ഞാലും പ്രസംഗിച്ചാലും ആര്‍ക്കും മനസ്സിലാവില്ല… എഴുതിയാലും മനസ്സിലാവില്ല… ഇതാണ് പ്രശ്‌നം. ജനങ്ങളെ പറ്റിക്കാനല്ലെങ്കില്‍ നിങ്ങള്‍ക്ക് എന്തിനാണ് ഈ കഠിനമായ ഭാഷ?
ഒരു തമാശയുണ്ട്… അത് അമേരിക്കക്കാര്‍ ഉണ്ടാക്കിയതാണ്. ലോകചെസ്സ് മത്സരം. അമേരിക്കയെ പ്രതിനിധീകരിച്ച് കെന്നഡിയും റഷ്യയെ പ്രതിനിധീകരിച്ച് ക്രൂഷ്‌ചേവും പങ്കെടുത്തു. ക്രൂഷ്‌ചേവ് തോറ്റു. പിറ്റേന്ന് റഷ്യന്‍ പത്രമായ പ്രവദ്‌യില്‍ റിപ്പോര്‍ട്ട് വരികയാണ്. “”ലോക ചെസ്സ് മത്സരം – റഷ്യക്ക് രണ്ടാം സ്ഥാനം… ഇവിടെ നടന്ന ലോക ചെസ്സ് മത്സരത്തില്‍ റഷ്യ രണ്ടാം സ്ഥാനം നേടി. അമേരിക്കയ്ക്കാവട്ടെ വെറും ഒന്നാം സ്ഥാനം മാത്രമേ കിട്ടിയുള്ളൂ.”” ഇതാണ് പത്രപ്രവര്‍ത്തനം. ഇതാണ് സത്യം!
“നേരറിയാന്‍ നേരത്തെ അറിയാന്‍” ആദ്യം നേരെയാക്കേണ്ടത് ഇതൊക്കെയാണ്! സി.പി.ഐ.എമ്മിനെ കുറ്റം പറഞ്ഞ് ഞാന്‍ വല്ല ലേഖനമോ ചാനല്‍ ചര്‍ച്ചയോ നടത്തിയാല്‍… ഉഷാറായി മാഷേ… എന്നു പറയുന്ന ആളുകള്‍ ദേശാഭിമാനിയില്‍ ഉണ്ട്.
ഞാന്‍ കുറച്ചുകാലം കൈരളിയില്‍ ഒരു കോളം നടത്തിയിരുന്നു. ഞാന്‍ ചിലതൊക്കെ അവിടുന്ന് തുറന്നു പറയും. ചിലര്‍ പറയും മാഷിതൊന്ന് ബേബി സഖാവിനോട് പറയണം! ഞാന്‍ തിരിച്ചു ചോദിക്കും, നിങ്ങള്‍ക്കെന്താണ് പണി എന്ന്! ഞങ്ങള്‍ക്ക് പറയാന്‍ പറ്റില്ല… ഒരൊറ്റ കാര്യം മാത്രം ഞാന്‍ പറയാം… ദേശാഭിമാനി യഥാര്‍ത്ഥ ദിനപത്രമായാല്‍ തന്നെ പാര്‍ട്ടി നന്നാവും. കാരണം അത് ആളുകള്‍ വായിക്കും…
സി.എച്ചിന്റെ വലിയൊരു തമാശയുണ്ട്. “ന്റുപ്പൂപ്പായ്ക്ക് ഒരാനേണ്ടാര്‍ന്നു” എന്ന പുസ്തകം പാഠപുസ്തകം ആക്കിയപ്പോള്‍ എല്ലാവരും എതിര്‍ത്തു. അതൊരു പാഠപുസ്തകം ആക്കുന്നത് മുണ്ടശ്ശേരിയാണ്. ഇ.എം.എസ്. മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി… അദ്ദേഹം കമ്യൂണിസ്റ്റുകാരനല്ല, കമ്യൂണിസ്റ്റ് സഹയാത്രികനാണ്.
ടെക്സ്റ്റാക്കിയതിനെ കമ്യൂണിസ്റ്റുകാര്‍ എതിര്‍ത്തു…. ലീഗുകാര്‍ എതിര്‍ത്തു. കോണ്‍ഗ്രസ്സുകാരും എതിര്‍ത്തു. സിഎച്ച് അതിനെക്കുറിച്ച് പ്രസംഗിയ്ക്കുകയാണ്. “കമ്യൂണിസ്റ്റുകാര്‍ എതിര്‍ത്തത്, അത് വായിച്ചു മനസ്സിലാക്കിയത് കൊണ്ടാണ്, കോണ്‍ഗ്രസ്സുകാര്‍ എതിര്‍ത്ത് വായച്ചിട്ട് മനസ്സിലാകാത്തത് കൊണ്ടാണ്, മുസ്ലീം ലീഗുകാര്‍ എതിര്‍ത്തത് വായിക്കാത്തത്‌കൊണ്ടാണ്”.
പാര്‍ട്ടിക്കകത്ത് ജനാധിപത്യം വരുത്താനുള്ള ആദ്യത്തെ പണി ആ പത്രം യഥാര്‍ത്ഥപത്രമാക്കുകയാണ്.
ഇസ്‌ലാമിസത്തിന് ആഗോളവ്യാപകമായി സാമ്രാജ്യങ്ങളും സമ്പത്തും സ്വന്തം പ്രത്യയശാസ്ത്രവും ഒക്കെയുണ്ട്. എങ്ങിനെയാണ് ഇതിനെ ദളിത് പ്രശ്‌നവുമായി സമരസപ്പെടുത്തുന്നത്. എന്നിട്ട് ഇത് പുരോഗമന പ്രസ്ഥാനമാണെന്ന് പറയുക! ജമാഅത്തെ ഇസ്ലാമിയെ പോലെ മനുഷ്യത്വവിരുദ്ധമായ, എല്ലാ അര്‍ത്ഥത്തിലും ചരിത്രവിരുദ്ധമായ ഒരു പ്രസ്ഥാനം പുരോഗമനാണ് എന്നാണ് പറയുന്നതത്. “ഏഴാം നൂറ്റാണ്ടിലേക്ക് തിരിച്ചു പോകണം മനുഷ്യന്‍” എന്നു പറയുന്ന പ്രസ്ഥാനമാണത്. അവരെയാണ് കൊണ്ടുനടക്കുന്നത്!
ദേശാഭിമാനിയെ പറ്റി വി.കെ.എന്‍ പറഞ്ഞ ഒരു തമാശയുണ്ട്.. വി.കെ.എന്‍ ഒരിയ്ക്കല്‍ പറഞ്ഞു. “”എടോ എനിയ്ക്കിപ്പോള്‍ അഞ്ചാറ് പത്രം വായിക്കാന്‍ നേരമില്ല. അതുകൊണ്ട് ഞാനിപ്പോള്‍ ദേശാഭിമാനി മാത്രമേ വായിക്കാറുള്ളൂ.”” അതെന്താ കാര്യം… “”ഒന്നുമില്ലാ ദേശാഭിമാനി വായിക്കുക… എന്നിട്ട് അതിന് എതിരായിട്ട് മനസ്സിലാക്കുക. ഉദാഹരണത്തിന് മുഖ്യമന്ത്രി ദല്‍ഹിയ്ക്ക് പോയി… മുഖ്യമന്ത്രി ദല്‍ഹിയ്ക്ക് പോയിട്ടില്ല! അണക്കെട്ട് ഉദ്ഘാടനം ചെയ്തു. അണക്കെട്ട് ഉദ്ഘാടനം ചെയ്തിട്ടില്ല!””! ദേശാഭിമാനിയില്‍ വരുന്നതിന് എതിര് ആലോചിച്ചാല്‍ മതിയെന്നാണ് വി.കെ.എന്‍ പറഞ്ഞത്.
കാരണം അതൊരു “ന്യൂസ് പേപ്പര്‍” അല്ല, “വ്യൂസ് പേപ്പര്‍” ആണ്. അതിനെ ഒരു “ന്യൂസ് പേപ്പര്‍” ആക്കിയാല്‍തന്നെ കാര്യങ്ങള്‍ ഒരുപാട് മാറും. സംഭാഷണങ്ങള്‍ നടക്കും. ജനാധിപത്യം വളരണമെങ്കില്‍… രാഷ്ട്രീയം വളരണമെങ്കില്‍ ഒരു പ്രാണവായുവേയുള്ളൂ… അത് സംവാദമാണ്. ചര്‍ച്ചയാണ് വേണ്ടത്! അത് പാര്‍ട്ടിക്കകത്ത് നടക്കണമെങ്കില്‍ എന്തുവേണം? ദേശാഭിമാനിയും മൊത്തം പാര്‍ട്ടിയുടെ പ്രസിദ്ധീകരണസ്ഥാപനങ്ങളും മാറണം.
ഇല്ലെങ്കില്‍ പിന്നെ ലീഗുമായിട്ട് എവിടെയാണ് നിങ്ങളുടെ വ്യത്യാസം? ബി.ജെ.പിയുമായിട്ട് എവിടെയാണ് വ്യത്യാസം? അതായത് നരേന്ദ്രമോദി അനുവദിയ്ക്കൂല, പിണറായി വിജയനും അനുവദിക്കൂല! എന്താണ് രണ്ടും തമ്മില്‍ വ്യത്യാസം? പിന്നെ എങ്ങിനെ ജനാധിപത്യത്തിന് വേണ്ടി വാദിക്കാന്‍ പറ്റും! പ്രധാനകാര്യം സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാവാത്ത പദാവലികളും സംജ്ഞകളും വെച്ച് കാര്യം പറയുന്നതു തന്നെ ജനവിരുദ്ധമാണ്. എനിക്ക് ഒരു സംശയവുമില്ല. എന്നെ പറ്റിയുള്ള ഒരു പരാതി… എന്റെ ഭാഷ വളരെ ലളിതമാണെന്നാണ്. എനിയ്ക്ക് ജനങ്ങളെ പറ്റിക്കാനൊന്നുമില്ല.
എല്ലാം ജനകീയമാകണമെന്ന് പറഞ്ഞ് വന്ന കൂട്ടരാണ്… ഇപ്പോള്‍ അവരുടെ കൂട്ടത്തിലുള്ള പലയാളുകളും വര്‍ത്തമാനം പറഞ്ഞാലും പ്രസംഗിച്ചാലും ആര്‍ക്കും മനസ്സിലാവില്ല… എഴുതിയാലും മനസ്സിലാവില്ല… ഇതാണ് പ്രശ്‌നം. ജനങ്ങളെ പറ്റിക്കാനല്ലെങ്കില്‍ നിങ്ങള്‍ക്ക് എന്തിനാണ് ഈ കഠിനമായ ഭാഷ?
മനുഷ്യന് ബുദ്ധി വേണ്ടത് ലളിതമായത് സങ്കീര്‍ണ്ണമാക്കാനല്ല… സങ്കീര്‍ണ്ണമായത് ലളിതമാക്കാനാണ് അല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് നിങ്ങള്‍ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്നത്? സംസ്‌കൃതമാണല്ലോ ആര്‍.എസ്.എസിന്റെ മാതൃഭാഷ പഥസഞ്ചലനം എന്നാണ് അവരു പറയാറ്! അത് പരിഹാസ്യമാണെങ്കില്‍ മാര്‍ക്‌സിസ്റ്റുകാര്‍ ഉപയോഗിക്കുന്ന ജാര്‍ഗണുകളും പരിഹാസ്യമാണ്!
അടുത്ത പേജില്‍ തുടരുന്നു
കോഴിക്കോട്ട് വന്നാല്‍ രാഹുല്‍ സന്ദര്‍ശിക്കുമെന്ന് ഉറപ്പുള്ളത് വലിയ ഹോട്ടലുകളാണ്! അവിടുത്തെ ചിക്കന്റെയും വെള്ളപ്പത്തിന്റെയും രുചി മാത്രമേ അറിയൂ!
ഇതൊന്നും ഇവിടത്തെ സാധാരണക്കാരന് തിരിയുന്നില്ല. അവര്‍ നിങ്ങള്‍ക്ക് വോട്ട് തരുന്നു. ലെവി തരുന്നു. സംഭാവന തരുന്നു. നിങ്ങള്‍ക്ക് വേണ്ടി നില്‍കുന്നു… കൊല്ലുന്നു… മരിക്കുന്നു… അവരുടെ കുടുംബം തന്നെ നിങ്ങള്‍ക്കുവേണ്ടിയാണ്… എന്നിട്ട് നിങ്ങള്‍ അവര്‍ക്ക് മനസ്സിലാകാത്ത ഭാഷ പറയുന്നു. വലിയ കഷ്ടമല്ലേ..? സ്വത്വരാഷ്ട്രീയം എന്നൊരു ഗഡാഗഡിയന്‍ വാക്കു കൊണ്ടുവരുന്നു – കെ.ഇ.എന്നും പി.കെ.പോക്കറും.
ആര്‍ക്കെങ്കിലും മനസ്സിലാവുന്നുണ്ടോ…? ജമാഅത്തെ ഇസ്‌ലാമി മുന്നോട്ട് വെയ്ക്കുന്ന ഇസ്‌ലാമിസമാണ് ഈ സ്വത്വരാഷ്ട്രീയം എന്ന സാധനത്തിന്റെ ഇവിടുത്തെ ഒരു രൂപം. ഇവിടത്തെ സ്ത്രീകളുടെയും ആദിവാസികളുടെയും പ്രശ്‌നങ്ങളുമായി കൂട്ടിച്ചേര്‍ത്ത് എങ്ങനെയാണ് ഇസ്‌ലാമീകരണത്തിന്റെ പ്രശ്‌നം പറയുന്നത്? മുത്തങ്ങയിലെ ആദിവാസി പ്രശ്‌നം പറയുന്നത്?
ഇസ്‌ലാമിസത്തിന് ആഗോളവ്യാപകമായി സാമ്രാജ്യങ്ങളും സമ്പത്തും സ്വന്തം പ്രത്യയശാസ്ത്രവും ഒക്കെയുണ്ട്. എങ്ങിനെയാണ് ഇതിനെ ദളിത് പ്രശ്‌നവുമായി സമരസപ്പെടുത്തുന്നത്. എന്നിട്ട് ഇത് പുരോഗമന പ്രസ്ഥാനമാണെന്ന് പറയുക! ജമാഅത്തെ ഇസ്ലാമിയെ പോലെ മനുഷ്യത്വവിരുദ്ധമായ, എല്ലാ അര്‍ത്ഥത്തിലും ചരിത്രവിരുദ്ധമായ ഒരു പ്രസ്ഥാനം പുരോഗമനാണ് എന്നാണ് പറയുന്നതത്. “ഏഴാം നൂറ്റാണ്ടിലേക്ക് തിരിച്ചു പോകണം മനുഷ്യന്‍” എന്നു പറയുന്ന പ്രസ്ഥാനമാണത്. അവരെയാണ് കൊണ്ടുനടക്കുന്നത്! ഇവര്‍ ജനങ്ങളെ ഉപേക്ഷിക്കുന്നു എന്നുപറയുന്നത് വെറുതെയാണോ?
അതായത് മുസ്‌ലീങ്ങള്‍ക്കുവേണ്ടി ലോകചരിത്രത്തില്‍ ആദ്യമുണ്ടാകുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. ആ പാക്കിസ്ഥാന് വേണ്ടാത്ത ചരക്കാണ് ജമാഅത്തെ ഇസ്‌ലാമി. അതാണ് ഇവിടെ വേണ്ടത്, അല്ലേ? ഇവിടത്തെ ദളിത്, സ്ത്രീ, പ്രകൃതി… പ്രശ്‌നങ്ങളൊന്നായി കൂട്ടിപ്പിടിച്ചുകൊണ്ടുള്ള ഏര്‍പ്പാട്… കഷ്ടം! ഇവിടത്തെ പരിസ്ഥിതിപ്രസ്ഥാനം… വനിതാ പ്രസ്ഥാനം… ഇതിന്റെ കൂട്ടത്തിലുള്ള ഒരു ചരക്കാണ് ഇസ്‌ലാമിസം!
മനുഷ്യചരിത്രത്തിലെ മഹാബുദ്ധിമാന്മാരില്‍ ഒരാളാണ് മാര്‍ക്‌സ്. എന്നാലും അബദ്ധങ്ങള്‍ സംഭവിക്കാം. കാപ്പിറ്റലിസം കമ്മ്യൂണിസത്തെയാണ് തോല്‍പ്പിക്കുന്നത്, മറിച്ചല്ല. കാപ്പിറ്റലിസത്തിന് ഒരുതരം ഇലാസ്റ്റിസിറ്റിയുണ്ട്. വലിയ്ക്കുമ്പോള്‍ നീളും. വിടുമ്പോള്‍ ചുരുങ്ങും. വര്‍ഗ്ഗസഹകരണം പിന്തിരിപ്പനാണ്… അത് റിവിഷനിസമാണ്… ഈ ജാതിയുള്ള കുറേ സിദ്ധാന്തങ്ങള്‍ പഠിച്ചുവെച്ചിട്ട് അതില്‍ കടിച്ചുപിടിച്ചുകൊണ്ടിരിക്കും.
സദ്ദാംഹുസൈന്‍ മരിച്ചുപോയി…. അദ്ദേഹത്തോട് അമേരിക്ക വലിയ അന്യായം കാണിച്ചിട്ടുണ്ട്. സംശയമില്ല, അദ്ദേഹത്തിന്റെ പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം ചെയ്തത് കമ്യൂണിസ്റ്റുകാരെ കൊന്നു തീര്‍ക്കുകയാണ്… രണ്ടാമത് ചെയ്തത് ഇസ്‌ലാമിസ്റ്റുകളെ കൊന്നു തീര്‍ക്കുയാണ്. ഈ രണ്ടു കൂട്ടരാണ്, കേരളത്തില്‍ സദ്ദാമിന് പിന്തുണ കൊടുക്കുന്നത്!
എവിടെയെത്തി എന്ന് അറിയുമോ അത്? സദ്ദാംഹുസൈനെ തൂക്കികൊന്ന അന്ന് ഇവിടെ സദ്ദാം ബീച്ചില്‍നിന്ന് നൗഫല്‍ (മനോരമ ന്യൂസ് ചാനല്‍ റിപോര്‍ട്ടര്‍) ഒരു സത്രീയോട് സംസാരിയ്ക്കുകയാണ്… “”ഉമ്മാ സദ്ദാം ഹുസൈനെ തൂക്കിക്കൊല്ലുന്നത് കണ്ടിട്ട് നിങ്ങള്‍ക്ക് വളരെ വലിയ സങ്കടമായി. എന്താണ് കാരണം..?”” ആ വൃദ്ധ മറുപടി പറഞ്ഞു “”മക്കളേ, ഞമ്മക്ക് റേഷന്‍ കാര്‍ഡ് ഉണ്ടായത് അവരുണ്ടായിട്ടല്ലേ…”” ആ മട്ടിലാണ് പ്രചാരവേല പുരോഗമിച്ചത് എന്നാര്‍ത്ഥം… കേരളത്തിലുള്ള ഒരു സ്ത്രീ മനസ്സിലാക്കി വെച്ചത്… സദ്ദാംഹുസൈന്‍ ഇവിടുത്തെ ഏതോ ഒരു നേതാവ് ആണെന്നാണ്!
ഈ അളവില്‍ സദ്ദാം ഹുസൈനെ വാഴ്‌ത്തേണ്ട ആവശ്യം എന്താണ് സി.പി.ഐ.എമ്മിനുള്ളത്. ജമാഅത്തെ ഇസ്‌ലാമിക്കുള്ളത്? ഇനി, സി.പി.ഐ.എമ്മിന് എന്താണ് ജമാഅത്തുമായി ബന്ധം? കേരളത്തില്‍ ജനസംഖ്യയില്‍ 27 ശതമാനം വരും മുസ്‌ലീങ്ങള്‍. അതില്‍ കൂടിയാല്‍ ഒരു ലക്ഷം വരുമോ ഇക്കൂട്ടര്‍! അവരൊറ്റക്ക് നിന്നല്ലോ…
1948 മുതല്‍ ജമാഅത്ത് പ്രവര്‍ത്തിയ്ക്കുന്നു. അവരുടെ പ്രധാനപ്പെട്ട പ്രവര്‍ത്തനമേഖല എന്നു പറയുന്നത് കോഴിക്കോട് ജില്ലയാണ്… അവരുടെ പത്രം… അവരുടെ ചാനല്‍.. അവരുടെ പ്രസിദ്ധീകരണശാല എല്ലാം കോഴിക്കോട്ടാണ്. അവരുടെ മക്കയാണ് ഇത്!
എന്താണ് അദ്ദേഹത്തിന് അറിയുന്നത്? “ദാരിദ്ര്യം എന്നുപറയുന്നത് ഒരു മാനസികാവസ്ഥയാണ്” എന്നു പറയാന്‍ മാത്രം ചരിത്രബോധമില്ലായ്മ, വിവേകമില്ലായ്മ ആ യുവാവ് കാണിച്ചു. 80% ജനങ്ങള്‍ ഒരു ദിവസം 20 രൂപയില്‍ താഴെ മാത്രം വരുമാനമുള്ള ഒരു രാജ്യത്ത് ജീവിച്ചുകൊണ്ടാണിത് പറയുന്നത്!
കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അവര്‍ മത്സരിച്ചു. “വെല്‍ഫെയര്‍ പാര്‍ട്ടി”യുടെ പേരിലാണ് അവര്‍ നിന്നത്. ജയിച്ചത് രണ്ടുപേരാണ്. വേളം പഞ്ചായത്തില്‍ ഒരാളും… മുക്കം പഞ്ചായത്തില്‍ ഒരാളും. രണ്ടു ഗ്രാമപഞ്ചായത്തില്‍ ഓരോ മെമ്പര്‍മാരെ ജയിപ്പിയ്ക്കാനേ അവര്‍ക്ക് പറ്റിയിട്ടുള്ളൂ. ഇത്ര ചെറിയ സാധനമാണിത്!
കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് വിട്ടുവന്നപ്പോള്‍, അബ്ദുല്‍ നാസര്‍ മഅ്ദനിയെ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് പൊന്നാനിയില്‍ ബഹുമാനിച്ച് സ്വീകരിക്കുന്നത് പിണറായി വിജയനാണ്! ആ മഅ്ദനിയുടെ കൂടെ ആളില്ലെന്ന് എനിക്കുകൂടി അറിയാമായിരുന്നു! അദ്ദേഹം ജയിലില്‍ കിടന്നപ്പോള്‍ ആള്‍ക്കാരൊക്കെ എന്‍.ഡി.എഫില്‍ പോയി. അവര്‍ ഇന്ന് എസ്.ഡി.പി.ഐയാണ് പി.ഡി.പിയില്‍ ആളില്ലായെന്നറിയാനുള്ള രാഷ്ട്രീയ വിജ്ഞാനം പിണറായി വിജയനില്ലായെന്ന് അത് തെളിയിച്ചു.
ജമാഅത്തെ ഇസ്ലാമി… സുന്നി… മുജാഹിദ്… അഹമ്മദി… തബ്‌ലീഗ്.. സൂഫി എന്നൊക്കെ മുസ്ലിം സമുദായത്തിനകത്ത് ഒരുപാട് വകഭേദങ്ങളുണ്ട്. ഇത് എന്താണെന്ന് ഇവിടത്തെ പാര്‍ട്ടി ജില്ലാ സെക്രട്ടറി അറിഞ്ഞിരിക്കണം. ഇതേപോലെ പെന്തക്കോസ്റ്റ്, പ്രൊട്ടസ്റ്റന്റ,് സിറിയന്‍ കാത്തലിക,് യഹോവ സാക്ഷികള്‍… എന്നൊക്കെ പറഞ്ഞാല്‍ വ്യത്യാസമെന്താണെന്ന് കോട്ടയത്തെ പാര്‍ട്ടി ജില്ലാ സെക്രട്ടറി അറിഞ്ഞിരിക്കണം.
അടുത്ത പേജില്‍ തുടരുന്നു
നിങ്ങളെ എങ്ങനെ വെടിവെയ്ക്കും എന്ന് ബംഗാളിലെ സി.പി.എം. ഗവണ്‍മെന്റ് കാണിച്ചു തന്നു! വെസ്റ്റ് ബംഗാളില്‍! ചെറിയ ഒരു കാര്യമല്ല അത്. ടാറ്റയുടെ ഒരു കമ്പനി ഉണ്ടാക്കാന്‍ വേണ്ടി അവിടുത്തെ ദരിദ്രന്മാരെയും തൊഴിലാളികളെയും സാധാരണക്കാരെയും വെടിവെച്ച് കൊല്ലാനും ഇറക്കിവിടാനും ഒരു ഇടതുപക്ഷ ഗവണ്‍മെന്റിന് സാധിയ്ക്കും! ഇതാണ് രാജ്യത്തിന്റെ സ്ഥിതി!
ഇവിടുത്തെ ഏറ്റവും സ്ത്രീവിരുദ്ധനും പിന്തിരിപ്പനുമായ എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ ഒപ്പമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നടക്കുന്നത്. ഒറ്റ കാര്യം ആലോചിച്ചു നോക്കൂ… ചേകന്നൂര്‍ വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടി എന്താണ് ചെയ്തത്? ഒരു പാര്‍ട്ടി എം.എല്‍.എ ഒരു തവണയെങ്കിലും കേരളനിയമസഭയില്‍ എഴുന്നേറ്റ് നിന്ന് ചേകനൂരിന് എന്തുപറ്റിയെന്ന് ചോദിച്ചിട്ടില്ലല്ലോ?
ഈ സമുദായങ്ങള്‍ക്ക് അകത്തെ പുരോഗമന വീക്ഷണമുള്ള ആളുകള്‍ ആരാണ് അവരുടെ ആശയങ്ങള്‍ എന്താണ്… അതിന്റെ കൂടെ നില്ക്കുന്നത് എന്തിനാണ്, എങ്ങനെയാണ് എന്നൊക്കെ പാര്‍ട്ടിക്ക് അറിയാമോ? ശരീഅത്ത്‌നകത്തെ സ്ത്രീവിരുദ്ധത മുഖ്യധാരയുടെ ചര്‍ച്ചാ പ്രമേയമാക്കിയത് 1984-86 കാലത്ത് ഇ.എം.എസ്. ആണ്. ആ പാരമ്പര്യം ഇന്നില്ല…
സോവിയറ്റ് സോഷ്യലിസം തകര്‍ന്നിട്ട് കാല്‍ നൂറ്റാണ്ടായി… എന്താണ് സോഷ്യലിസ്റ്റുകള്‍ തേടേണ്ട മറുവഴികള്‍?
കമ്യൂണിസ്റ്റുകാര്‍ ഉപയോഗിക്കുന്ന പദാവലികള്‍ വെച്ചു പറഞ്ഞാല്‍ ഫ്യൂഡലിസം കഴിഞ്ഞാല്‍ കാപ്പിറ്റലിസം വരും. കാപ്പിറ്റലിസം കഴിഞ്ഞാല്‍ സോഷ്യലിസം വരും. പിന്നെ കമ്യൂണിസം വരും… കമ്യൂണിസത്തെപ്പറ്റി ഇവര് പറഞ്ഞ വാക്ക് ശാസ്ത്രീയ സോഷ്യലിസം എന്നാണ്. ആ വാക്ക് തന്നെ അസംബന്ധമാണ്…
ശാസ്ത്രീയം എന്നുപറയുന്ന സാധനം ഏത് കാലത്തും ഏത് ദേശത്തും ഒരുപോലെ സത്യമായിരിക്കണം; ശരിയായിരിക്കണം. ഭൂമിക്ക് ഗുരുത്വാകര്‍ഷണമുണ്ട്… അറേബ്യയിലും കേരളത്തിലുമൊക്കെ അതുണ്ട്. ഏത് കാലത്തും ഏത് ദേശത്തുമുണ്ട്… ഇതിനെയാണ് ശാസ്ത്രീയം എന്ന് പറയുക. ഭൂമി ഉരുണ്ടതാണ്. അത് എല്ലായിടത്തും സത്യമാണ്.
റഷ്യന്‍ കമ്യൂണിസവും ചൈനീസ് കമ്യൂണിസവും കാലംകൊണ്ടും ദേശംകൊണ്ടും പ്രയോഗരീതികൊണ്ടും വ്യത്യസ്തമാണെങ്കില്‍ അതിനെ ശാസ്ത്രീയം എന്ന് വിളിക്കുന്നത് അശാസ്ത്രീയമാണ്. ജാതിയില്ല ഇംഗ്ലണ്ടില്‍… അവിടെയുള്ളത് വെള്ളക്കാരനും കറുത്തവനും തമ്മിലുള്ള പ്രശ്‌നമാണ്. അല്ലെങ്കില്‍ ഭാഷയുടെ പ്രശ്‌നം. അയര്‍ലണ്ടുകാരനും ഇംഗ്ലണ്ടുകാരനും എന്നായിരുന്നു…
എന്താണ് നിങ്ങള്‍ക്ക് വേണ്ടത്? കാറുകമ്പനിയാണോ, വാച്ച് കമ്പനിയാണോ… അതോ ജനങ്ങളുടെ വേരുകളാണോ? മണ്ണില്‍…കൃഷിയില്‍…സംസ്‌കാരത്തില്‍…ഭാഷയില്‍..ഇതിലെല്ലാം ഉള്ളതാണ് “വേര്” എന്നു പറയുന്നത്. മനുഷ്യന് “വേര്” ഉണ്ട് എന്ന് തിരിച്ചറിയാത്ത ഒരു രാഷ്ട്രീയപ്രസ്ഥാനം എന്തു പ്രസ്ഥാനമാണ്? അതില്‍ എന്തു ജനാധിപത്യമാണുള്ളത്? അതിനകത്ത് എന്തു സ്വാതന്ത്യമാണുള്ളത്?
ഇന്ത്യയില്‍ ജാതിയെന്നു പറയുന്ന ഒരു സാധനമുണ്ട്. “ഫ്യൂഡല്‍” എന്നൊരു സാധനമുണ്ട്… അങ്ങനെ പലതും. സാഹചര്യങ്ങള്‍ വ്യത്യസ്തം. അതുകൊണ്ട് സയന്റിഫിക് സോഷ്യലിസം എന്ന വാക്കിനു തന്നെ ഞാന്‍ എതിരാണ്. ഇതിങ്ങനെ സംഭവച്ചാല്‍ അതിങ്ങനെ സംഭവിക്കും. അപ്പോള്‍ ഇങ്ങനെയെല്ലാം സംഭവിക്കും എന്ന മാതിരിയുള്ള പ്രവചനങ്ങള്‍. ചരിത്രത്തിന് ഈ മട്ടിലേ പോകാന്‍ കഴിയൂ എന്ന്-
മനുഷ്യചരിത്രത്തിലെ മഹാബുദ്ധിമാന്മാരില്‍ ഒരാളാണ് മാര്‍ക്‌സ്. എന്നാലും അബദ്ധങ്ങള്‍ സംഭവിക്കാം. കാപ്പിറ്റലിസം കമ്മ്യൂണിസത്തെയാണ് തോല്‍പ്പിക്കുന്നത്, മറിച്ചല്ല. കാപ്പിറ്റലിസത്തിന് ഒരുതരം ഇലാസ്റ്റിസിറ്റിയുണ്ട്. വലിയ്ക്കുമ്പോള്‍ നീളും. വിടുമ്പോള്‍ ചുരുങ്ങും. വര്‍ഗ്ഗസഹകരണം പിന്തിരിപ്പനാണ്… അത് റിവിഷനിസമാണ്… ഈ ജാതിയുള്ള കുറേ സിദ്ധാന്തങ്ങള്‍ പഠിച്ചുവെച്ചിട്ട് അതില്‍ കടിച്ചുപിടിച്ചുകൊണ്ടിരിക്കും.
ചെറിയ ഒരു ഉദാഹരണം പറയാം : ട്രാക്ടര്‍ വരുന്നു. തൊഴിലാളിക്ക് തൊഴില്‍ നഷ്ടപെടും എന്ന് പറഞ്ഞ് കമ്മ്യൂണിസത്തിന്റെ പേരില്‍ അതിനെതിരെ സമരം ചെയ്യുന്നതിന് പകരം ട്രാക്ടര്‍ ഉപയോഗിച്ച് ജോലി ചെയ്യാന്‍ തൊഴിലാളിയെ പഠിപ്പിക്കുകയാണ് വേണ്ടത്. കാലത്തിനും ദേശത്തിനും അനുയോജ്യമായ തരത്തില്‍ നമ്മള്‍ മാറണം. അതാണ് വേണ്ടത്!
എല്ലാ വിമര്‍ശനങ്ങളും ആരംഭിയ്ക്കുന്നത് മതവിമര്‍ശനത്തിലാണ് എന്നു പറഞ്ഞത് കാറല്‍ മാര്‍ക്‌സാണ്. കമ്യൂണിസ്റ്റുകാരന്റെ ഒരു പണി മതങ്ങളെ വിമര്‍ശിക്കുക എന്നുള്ളതാണ്. മതങ്ങളുടെ നേരെ മൗനം പാലിക്കുകയല്ല. 1984-86 കാലത്ത് ഇ.എം.എസ്. അത് ചെയ്തു. ഇന്ന് അതവര്‍ ചെയ്യുന്നില്ല. അതിന് ആവാത്തത് എന്താണെന്ന് വെച്ചാല്‍ ഇപ്പോള്‍ പാര്‍ലിമെന്ററി വ്യാമോഹം മാത്രമേ ഉള്ളൂ. തെരഞ്ഞെടുപ്പില്‍ മത്സരിക്കുക, ജയിക്കുക എന്നതാണ് രാഷ്ട്രീയ പ്രവര്‍ത്തനം. രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ അനേകം പണികളില്‍ ഒന്നാണ് തെരഞ്ഞെടുപ്പ്… ഒരേയൊരു പണിയല്ല! ഈ നിലപാട് മാറണം.
(കോഴിക്കോട് വെച്ച് 6-10-2014ന് നടത്തിയതാണ് ഈ അഭിമുഖം)