ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ തമിഴ് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് ലോകേഷ് കനകരാജ്. ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്ത വിക്രം തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്.
വിക്രത്തിലൂടെ ലോകേഷ് തന്റെ സിനിമാറ്റിക്ക് യൂണിവേഴ്‌സിനും തുടക്കം കുറിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ വിക്രം മലയാളത്തിലാണ് ചെയ്തത് എങ്കില്‍ ആരൊക്കെയാവും കാസ്റ്റ് ചെയ്യുക എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലോകേഷ്.
ബിഹൈന്‍വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് ലോകേഷിന്റെ പ്രതികരണം.
‘റോളക്‌സായി പൃഥ്വിരാജ് സാറിനെയാവും കാസ്റ്റ് ചെയ്യുക, കമല്‍സര്‍ ചെയ്ത റോളിലേക്ക് മമ്മൂട്ടി സാറും മോഹന്‍ലാല്‍ സാറും വിജയ് സേതുപതി സാര്‍ ചെയ്ത സന്താനം റോളിലേക്ക് ആരെ മലയാളത്തില്‍ നിന്ന് കാസ്റ്റ് ചെയ്യണമെന്ന് അറിയില്ല. ഒരുപാട് ഓപ്ഷന്‍ ഉണ്ടല്ലോ.’ ലോകേഷ് പറഞ്ഞു.
ഫഹദ് ഫാസില്‍ ചെയ്ത റോളിലേക്ക് മറ്റ് ആരെയും തന്നെ കാസ്റ്റ് ചെയ്യില്ല ഫഹദിനെ മാത്രമേ കാസ്റ്റ് ചെയ്യൂ എന്നും ലോകേഷ് മറുപടിയില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
Content Highlight : Lokesh says if vikram was made in malayalam i will these malayalam actors