Entertainment
ക്രിസ്സോസ്റ്റം തിരുമേനിക്ക് ശേഷം ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ എന്നെ അത്ഭുതപ്പെടുത്തിയ ഒരാള്‍ മാത്രമേയുള്ളൂ: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 22, 09:49 am
Wednesday, 22nd January 2025, 3:19 pm

2024ല്‍ തിയേറ്ററില്‍ എത്തി വലിയ വിജയമായ സിനിമയായിരുന്നു ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്ത് ഏറെ നാളത്തെ പ്രീ പ്രൊഡക്ഷന് ശേഷം തിയേറ്ററില്‍ എത്തിയ ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനായിരുന്നു നായകന്‍.

മലയാളികള്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമായിരുന്നു ഈ സിനിമ. വര്‍ഷങ്ങള്‍ക്ക് ശേഷം എ.ആര്‍. റഹ്‌മാന്‍ മലയാളത്തിലേക്ക് തിരിച്ചുവന്ന ചിത്രം കൂടിയായിരുന്നു ആടുജീവിതം.

ഇപ്പോള്‍ എ.ആര്‍. റഹ്‌മാനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ബ്ലെസി. മ്യൂസിക്കിലൂടെ ആടുജീവിതത്തില്‍ പലതും പറയാനുണ്ടായിരുന്നെന്നും എന്നും മലയാളത്തില്‍ മാത്രം ഒതുക്കേണ്ടതല്ല ഈ സിനിമയെന്ന് തനിക്ക് തോന്നിയിരുന്നെന്നും അദ്ദേഹം പറയുന്നു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബ്ലെസി.

അതുകൊണ്ടാണ് എ.ആര്‍. റഹ്‌മാനെയും റസൂല്‍ പൂക്കുട്ടിയേയും സമീപിച്ചതെന്നും ആടുജീവിതം പറയുന്ന വിഷയം അദ്ദേഹത്തെ വളരെയധികം സ്വാധീനിക്കുകയും സ്പര്‍ശിക്കുകയും ചെയ്തിരുന്നെന്നും ബ്ലെസി പറഞ്ഞു. ഒരു മ്യുസിഷ്യന്‍ എന്നതിലുപരി ക്രിസ്സോസ്റ്റം തിരുമേനിക്ക് ശേഷം ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ തന്നെ അത്ഭുതപ്പെടുത്തിയ ഒരു പേഴ്‌സണാലിറ്റിയാണ് എ.ആര്‍. റഹ്‌മാനെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.

‘മ്യൂസിക്കിലൂടെ ആടുജീവിതത്തില്‍ പലതും പറയാനുണ്ടായിരുന്നു. എന്നും മലയാളത്തില്‍ മാത്രം ഒതുക്കേണ്ടതല്ല ഈ സിനിമയെന്നും എനിക്ക് തോന്നിയിരുന്നു. ശബ്ദത്തിനും പശ്ചാത്തല സംഗീതത്തിനും ഒക്കെ വളരെ വ്യത്യസ്തമായ ഒരു അനുഭവമുണ്ടാകുമെന്ന് ഉറപ്പായിരുന്നു.

അതുകൊണ്ടാണ് എ.ആര്‍. റഹ്‌മാനെയും റസൂല്‍ പൂക്കുട്ടിയേയും സമീപിച്ചത്. ആടുജീവിതം എന്ന സിനിമ പറയുന്ന വിഷയം എ.ആര്‍. റഹ്‌മാനെ വളരെയധികം സ്വാധീനിക്കുകയും സ്പര്‍ശിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് റഹ്‌മാന്‍ ആടുജീവിതം സിനിമയിലേക്ക് എത്തിയത്.

എ.ആര്‍. റഹ്‌മാന്‍ ആ കഥ കേട്ടു, അതിനുവേണ്ടി പ്രവര്‍ത്തിച്ചു എന്നു പറയുന്നത് അദ്ദേഹത്തിന് അഹങ്കാരം ഒട്ടും ഇല്ലാത്തതുകൊണ്ടാണ്. ഒരു മ്യുസിഷ്യന്‍ എന്നതിലുപരി ക്രിസ്സോസ്റ്റം തിരുമേനിക്ക് ശേഷം ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ എന്നെ അത്ഭുതപ്പെടുത്തിയ ഒരു പേഴ്‌സണാലിറ്റിയാണ് എ.ആര്‍. റഹ്‌മാന്‍,’ ബ്ലെസി പറയുന്നു.

Content Highlight: Blessy Talks About AR Rahman And Aadujeevitham Movie