മാസ് സിനിമകളില്‍ വേറിട്ട മേകിങ് കൊണ്ട് ജനപ്രീയനായ സംവിധായകനാണ് ലോകേഷ് കനകരാജ്. ജൂണ് മൂന്നിനാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ നായകനായ വിക്രം റിലീസ് ചെയ്യുന്നത്.
മാസ് സിനിമകളില്‍ വേറിട്ട മേകിങ് കൊണ്ട് ജനപ്രീയനായ സംവിധായകനാണ് ലോകേഷ് കനകരാജ്. ജൂണ് മൂന്നിനാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ നായകനായ വിക്രം റിലീസ് ചെയ്യുന്നത്.
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ‘സിനിമ വികടന്‍’ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് വിഷമം വരുമ്പോള്‍ താങ്ങായി നില്‍ക്കുന്നവരെ പറ്റി പറഞ്ഞിരിക്കുകയാണ് ലോകേഷ് ഇപ്പോള്‍.
‘അസിസ്റ്റന്റ് ഡയറക്ടര്‍ ആയി സിനിമയില്‍ വന്നവര്‍ക്ക് ലൈഫിലോ സിനിമയിലോ എന്തെങ്കിലും ഇഷ്യൂസ് വരുമ്പോള്‍ ഓടി ചെല്ലാന്‍ ഒരു ഗുരു ഉണ്ടാകും. എല്ലാത്തിനും പരിഹാരം നിര്‍ദേശിക്കാന്‍ ഒരാള്‍. പക്ഷെ ഞാന്‍ ആരുടേയും അസിസ്റ്റന്റ് അല്ലാതിരുന്നത് കൊണ്ട് എനിക്ക് വിഷമങ്ങള്‍ പങ്കുവയ്ക്കാനായി അങ്ങനെയൊരാള്‍ ഇല്ലായിരുന്നു. എന്റെ അസിസ്റ്റന്റ്സ് പോലും എന്നോട് അവരുടെ സങ്കടങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ഞാന്‍ ഇത് ഓര്‍ക്കാറുണ്ട്.
എന്നാല്‍ ഇപ്പോള്‍ എനിക്ക് വിഷമങ്ങള്‍ പങ്കുവെയ്ക്കാന്‍ വിക്രമിന് ശേഷം കമല്‍ സാറുണ്ട്. മാസ്റ്റര്‍ മുതല്‍ വിജയ് സാറും. എന്ത് വിഷമം ഉണ്ടെങ്കിലും ഞാന്‍ വിജയ് സാറിനോട് പറയാറുണ്ട് സാര്‍ അതിനുള്ള സൊല്യൂഷന്‍ എപ്പോഴും പറഞ്ഞ് തരാറുമുണ്ട്. സാര്‍ എനിക്ക് പേര്‍സണല്‍ അഡൈ്വസുകള്‍ വരെ പറഞ്ഞു തരാറുണ്ട് ; ലോകേഷ് പറഞ്ഞു
വിക്രമിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്നത് വിജയ് നായകനായ ചിത്രമാണ്. മാസ്റ്ററിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം വേറിട്ട ഒരു വിജയ് ചിത്രമാകും എന്ന് നേരത്തെ ലോകേഷ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന വിക്രമില്‍ കമല്‍ ഹാസനെ കൂടാതെ സൂര്യ വിജയ് സേതുപതി , ഫഹദ് ഫാസില്‍ തുടങ്ങി വന്‍ താരനിരയാണ് അണി നിരക്കുന്നത്.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlights : Lokesh kanakaraj says whenever he have a problem he share it with Actor Vijay