'കുറെ കാലം കളിച്ചില്ലേ, ഇനി കുറച്ച് വിശ്രമിക്കട്ടെ'; മെസിയുടെ 2026 ലോകകപ്പ് സാധ്യതകളെ കുറിച്ച് ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്
Football
'കുറെ കാലം കളിച്ചില്ലേ, ഇനി കുറച്ച് വിശ്രമിക്കട്ടെ'; മെസിയുടെ 2026 ലോകകപ്പ് സാധ്യതകളെ കുറിച്ച് ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 4th January 2023, 2:00 pm

ഖത്തര്‍ ലോകകപ്പില്‍ സൂപ്പര്‍താരം ലയണല്‍ മെസിക്കൊപ്പം കളിച്ച അര്‍ജന്റീനയുടെ യുവതാരം ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് ഇപ്പോള്‍ മെസിയുടെ 2026 ലോകകപ്പ് സാധ്യതകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.

ഇനി ഞങ്ങള്‍ക്ക് നായകന്‍ ലയണല്‍ മെസി അല്പം വിശ്രമം നല്‍കേണ്ടതായുണ്ടെന്നും അദ്ദേഹത്തിന് മറ്റുകാര്യങ്ങള്‍ ആസ്വദിക്കാന്‍ അവസരം നല്‍കേണ്ടതുണ്ടെന്നുമാണ് ലിസാന്‍ഡ്രോ പറഞ്ഞത്.

‘ഞങ്ങള്‍ മെസിയെ വെറുതെ വിടുകയാണ്, ഇത്രയും കാലം രാജ്യത്തിനായ കഠിന പ്രയത്‌നം നടത്തിയ താരം ഇനി കുറച്ച് വിശ്രമിക്കട്ടെ,’ എന്നാണ് ലിസാന്‍ഡ്രോ പറഞ്ഞത്.

എന്നാല്‍ മെസിക്ക് ടീമില്‍ തുടരാ മറ്റ് ബുദ്ധിമുട്ടുകള്‍ ഇല്ലെങ്കില്‍ അത് തങ്ങള്‍ക്ക് പ്രചോദനം നല്‍കുമെന്നും ലിസാന്‍ഡ്രോ കൂട്ടിച്ചേര്‍ത്തു. ഇ.എസ്.പി.എന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലിസാന്‍ഡ്രോ.

ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ തകര്‍ത്താണ് അര്‍ജന്റീന വിശ്വകിരീടമുയര്‍ത്തിയത്. നീണ്ട 36 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം അര്‍ജന്റീന മൂന്നാമത്തെ വേള്‍ഡ്കപ്പ് നേടുകയായിരുന്നു. സൂപ്പര്‍താരം ലയണല്‍ മെസിയുടെ ക്യാപ്റ്റന്‍സിയില്‍ അസാധ്യ പ്രകടനമായിരുന്നു ടീം അര്‍ജന്റീന കാഴ്ചവെച്ചത്.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോല്‍വി വഴങ്ങിയെങ്കിലും മെക്സിക്കോയെയും പോളണ്ടിനെയും കീഴ്പ്പെടുത്തി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായിട്ടാണ് അര്‍ജന്റീന പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്.

തുടര്‍ന്ന് ഓസ്ട്രേലിയയെയും നെതര്‍ലന്‍ഡ്സിനെയും അട്ടിമറിച്ച് ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായിരുന്ന ഫ്രഞ്ച് പടയെയും കീഴ്പ്പെടുത്തിയാണ് മെസിയുടെയും സംഘത്തിന്റെയും കുതിപ്പ്.

അര്‍ജന്റീനക്കായി കോപ്പ അമേരിക്കയും ഫൈനലിസിമ കിരീടവും ഉയര്‍ത്തിയ മെസിക്ക് വിശ്വകിരീടം മാത്രമായിരുന്നു അകന്നിരുന്നത്. എന്നാല്‍ ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പ് ടൂര്‍ണമെന്റില്‍ ലോകചാമ്പ്യന്മാരായതോടെ താരത്തിന്റെ കരിയര്‍ സമ്പൂര്‍ണമായിരിക്കുകയാണ്.

Content Highlights: Lisandro Martinez about Lionel Messi