Kerala News
സമാന്തര ബാര്‍ സംവിധാനമൊരുക്കി മദ്യവില്‍പ്പന; 25 കുപ്പികളില്‍ സൂക്ഷിച്ച വിദേശമദ്യവുമായി പ്രതി പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 20, 12:51 pm
Thursday, 20th May 2021, 6:21 pm

ഇടുക്കി: നെടുങ്കണ്ടത്ത് സമാന്തര ബാര്‍ സംവിധാനമൊരുക്കി മദ്യവില്‍പ്പന നടത്തിയ ആള്‍ അറസ്റ്റില്‍. നെടുങ്കണ്ടം ചക്കക്കാനം സ്വദേശി ആലുങ്കല്‍ ജയനാണ് അറസ്റ്റിലായത്.

25 കുപ്പികളിലായി സൂക്ഷിച്ചിരുന്ന വിദേശമദ്യമാണ് പിടികൂടിയത്. മദ്യം സൂക്ഷിച്ചിരുന്ന വാഹനം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

ചക്കക്കാനത്തെ സ്വകാര്യ വര്‍ക്ക് ഷോപ്പിനോട് ചേര്‍ന്നുള്ള പ്രദേശം കേന്ദ്രീകരിച്ചാണ് ഇയാള്‍ മദ്യ വില്‍പ്പന നടത്തിയിരുന്നത്.

കോണ്‍ക്രീറ്റ് മിക്‌സച്ചര്‍ കൊണ്ടുപോകുന്ന വാഹനത്തില്‍ നിന്നും സമീപത്ത് റോഡരികില്‍ ഒളിപ്പിച്ച നിലയിലുമാണ് മദ്യം കണ്ടെത്തിയത്.

25 കുപ്പികളിലായി പത്ത് ലിറ്ററോളം മദ്യമാണ് കണ്ടെത്തിയത്.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Liquor sales with parallel bar system; man arrested with 25 bottles of foreign liquor