ഫുട്ബോള്‍ ലോകത്തെ ഇതിഹാസ താരമാണ് ലയണല്‍ മെസി. വേള്‍ഡ് കപ്പ് ഉള്‍പ്പെടെ ഫുട്‌ബോള്‍ ലോകത്തെ പ്രധാന ട്രോഫികളും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരവും അര്‍ജന്റൈന്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. ക്ലബ് ലെവലില്‍ ബാഴ്‌സലോണയ്ക്ക് വേണ്ടിയും മെസി ഏറെ കാലം കളിച്ചിരുന്നു.
ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച താരമാണ് ലയണല്‍ മെസി. ക്ലബ്ബിന് വേണ്ടി 672 ഗോള്‍ സ്വന്തമാക്കി മെസി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ബാഴ്‌സ താരമെന്ന നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. മുമ്പ് തന്നെ ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ പ്രകോപിപ്പിച്ച താരമേതാണെന്ന് ചോദിച്ചപ്പോള്‍ മുന്‍ റയല്‍ മാഡ്രിഡ് താരം സെര്‍ജിയോ റാമോസിന്റെ പേരാണ് മെസി പറഞ്ഞത്.
മാത്രമല്ല കളിക്കളത്തില്‍ വലിയ ആവേശത്തോടെ കളിക്കുന്ന താരമായി മെസി റാമോസിനെ തെരഞ്ഞെടുത്തിരുന്നു. ഇതുവരെ 44 മത്സരങ്ങളില്‍ ഇരുവരും ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ 16 തവണയാണ് സ്പാനിഷ് താരം വിജയിച്ചത്. എന്നാല്‍ മെസി 19 മത്സരങ്ങളില്‍ വിജയം സ്വന്തമാക്കിയിട്ടുണ്ട്.
‘ഞങ്ങള്‍ക്ക് സെര്‍ജിയോ റാമോസുമായി നിരവധി ഏറ്റുമുട്ടലുകള്‍ ഉണ്ടായിരുന്നു, ഞാന്‍ എത്ര തവണ അവനുമായി തര്‍ക്കിച്ചു. എന്നെ ഏറ്റവും കൂടുതല്‍ ദേഷ്യം പിടിപ്പിച്ച കളിക്കാരന്‍ അവനാണ്. പിന്നീട് ഞങ്ങള്‍ ടീമംഗങ്ങളായിരുന്നു, പക്ഷേ ഞങ്ങള്‍ എല്ലായ്‌പ്പോഴും ക്ലാസിക്കോയില്‍ ഏറ്റുമുട്ടി. അവ തീവ്രമായ മത്സരങ്ങളായിരുന്നു.
നിലവില്‍ എം.എല്‍.എസില്‍ ഇന്റര്‍ മയാമിയുടെ കരാര്‍ നീട്ടിയ മെസി 850 കരിയര്‍ ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2005ല്‍ അര്‍ജന്റൈന്‍ ടീമില്‍ എത്തിയ മെസി 112 ഇന്റര്‍നാഷണല്‍ ഗോളുകള്‍ ടീമിനായി നേടി.
Content Highlight: Lionel Messi Talking About Sergio Ramos