കൊവിഡ് കാലത്ത് നമ്മുടെ ഓട്ടോറിക്ഷക്കാര്‍ എങ്ങിനെ ജീവിക്കുന്നു
‘ഒരു മണിക്കൂര്‍ കാത്തിരുന്നാലാണ് ഇരുപത്തിയഞ്ച് രൂപയുടെ ഒരു ഓട്ടം കിട്ടുക. ശരാശരി ഇരുനൂറ് മുതല്‍ ഇരുനൂറ്റിയമ്പത് രൂപ വരെ മാത്രമാണ് ഒരു ദിവസം മുഴുവന്‍ ജോലി ചെയ്താല്‍ ലഭിക്കുന്ന വരുമാനം. അത് ഡീസലിന്റെ പൈസയ്ക്കും വണ്ടിയുടെ വാടകയ്ക്ക് പോലും തികയില്ല.’ കോഴിക്കോട് പയ്യാനക്കല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഹസറത് അലി ഹസന്‍ പറഞ്ഞ വാക്കുകളാണിത്.
സമൂഹത്തിലെ നാനാവിധ തൊഴില്‍മേഖലകളെയും താറുമാറാക്കിയ കൊവിഡ് വ്യാപനം ഓട്ടോറിക്ഷ തൊഴിലാളികളെയും ഗുരുതരമായ പ്രതിസന്ധികളിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ഹസ്‌റത് അലി ഹസന്‍ എന്ന ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ കൊവിഡ് കാല അനുഭവസാക്ഷ്യങ്ങളിലൂടെ കൊവിഡ് കാലത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ ജീവിതം അടയാളപ്പെടുത്തുകയാണിവിടെ…