Obituary
ബംഗാളി സംവിധായകന്‍ ബുദ്ധദേബ് ദാസ്ഗുപ്ത അന്തരിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jun 10, 05:25 am
Thursday, 10th June 2021, 10:55 am

കൊല്‍ക്കത്ത: മുതിര്‍ന്ന ബംഗാളി സംവിധായകന്‍ ബുദ്ധദേബ് ദാസ്ഗുപ്ത അന്തരിച്ചു. 77 വയസായിരുന്നു.

വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സിനിമാ, സാഹിത്യമേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന് അഞ്ച് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

ഉത്തര, സ്വപ്‌നേര്‍ ദിന്‍ എന്നീ സിനിമകള്‍ക്ക് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ഭാഗ് ബഹദൂര്‍, തഹദാര്‍ കഥ, ചരാചര്‍ എന്നിവയാണ് ശ്രദ്ധേയമായ മറ്റ് ചലച്ചിത്രങ്ങള്‍.

കവിയെന്ന നിലയിലും ശ്രദ്ധേയനായിരുന്നു ദാസ്ഗുപ്ത. 2018 ല്‍ ഇറങ്ങിയ ഉരോജഹാജ് ആണ് അവസാനമിറങ്ങിയ സിനിമ.