കോഴിക്കോട്: സംസ്ഥാനത്ത് യു.ഡി.എഫിനെ തിരികെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് പികെ കുഞ്ഞാലിക്കുട്ടി എം.പി. ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്‌തേ കേരളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘യു.ഡി.എഫിന്റെ അടിത്തറ ശക്തമാണ്. ഉപതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം സുനിശ്ചിതമാണ്’, കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നേരത്തെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മുസ്‌ലിം ലീഗിന്റെ ചുമതല കുഞ്ഞാലിക്കുട്ടിയ്ക്കായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചിരുന്നു. മലപ്പുറത്ത് ചേര്‍ന്ന മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയിലാണ് തീരുമാനം.
ലീഗിന്റെ അഖിലേന്ത്യാ ചുമതല ഇ.ടി മുഹമ്മദ് ബഷീറിനായിരിക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് വിജയങ്ങള്‍ ഉറപ്പാക്കുകയാണ് ദൗത്യമെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. യു.ഡി.എഫ് ഭരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. അത് തിരികെ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു
ചവറയില്‍ യു.ഡി.എഫ് ജയിച്ച പ്രതീതിയാണ് ഇപ്പോള്‍ ഉള്ളതെന്നും ഷിബു ബേബി ജോണിനെതിരെ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ പോലും ഇടതുമുന്നണിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക