കുമ്പള: കുമ്പളയിലെ സി.പി.ഐ.എം പ്രവര്‍ത്തകന്‍ പി.മുരളീധരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകന് ജീവപര്യന്തം തടവ്. അനന്തപുരം സ്വദേശി ശരത് രാജിനെയാണ് കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജീവപരന്ത്യം തടവിന് വിധിച്ചത്.
രണ്ടുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ജയിലില്‍ നിന്നും ലഭിക്കുന്ന വരുമാനം മുരളിയുടെ കുടുംബത്തിന് നല്‍കണമെന്നും കോടതി പറഞ്ഞു. കേസിലെ മറ്റ് പ്രതികളായ ഏഴ് ബി.ജെ.പി പ്രവര്‍ത്തകരെ വെറുടെ വിടുകയായിരുന്നു.
രണ്ട് മുതല്‍ നാല് വരെയുള്ള പ്രതികളെ വെറുതെ വിട്ടതില്‍ അപ്പീല്‍ നല്‍കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ എം.അബ്ദുള്‍ സത്താര്‍ പറഞ്ഞു. പ്രതികള്‍ക്ക് മുരളിയോടുള്ള രാഷ്ട്രീയ വിരോധമാണ് കൊലക്ക് പിന്നിലെന്നാണ് കോടതിയുടെ കണ്ടെത്തല്‍.
2011 ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. സീതാംഗോളി അപ്‌സര മില്ലിനടുത്തുവെച്ച് മുരളി സഞ്ചരിച്ച ഓട്ടോറിക്ഷ ശരത് രാജും സംഘവും തടയുകയും മുരളിയെ കുത്തിപ്പരുക്കേല്‍പ്പിക്കുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായ മുരളിയെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മുരളിയുടെ ശരീരത്തില്‍ 14 മുറിവുകള്‍ ഉണ്ടായിരുന്നു. ഇതില്‍ നാലെണ്ണം മാരകമായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക