കോഴിക്കോട് കലോത്സവത്തിലെ ഊട്ടുപ്പുരയായ ചക്കരപ്പന്തലില്‍ ഒരു പന്തിയില്‍ 2000 പേര് വെച്ചായിരുന്നു കഴിക്കാനിരുന്നത്. ഒരു ദിവസം 30000 പേര്‍ വന്നുപോയ ഊട്ടുപ്പുര 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്നു. വിട്ടുവിഴ്ചയില്ലാത്ത വൃത്തിയാക്കലായിരുന്നു ഇവിടെ നടന്നത്.
തിരക്കുണ്ടെങ്കിലും ഒരിക്കലും തിക്കും തിരക്കുമുണ്ടായിരുന്നില്ല. മാത്രമല്ല, നേരം വൈകിയാലും ഭക്ഷണം ലഭിക്കാതെ ഒരാള്‍ക്ക് പോലും ഇവിടെ നിന്ന് തിരിച്ചുപോകേണ്ടി വന്നിരുന്നില്ല. അങ്ങനെ കോഴിക്കോട് കപ്പടിച്ചത് സ്റ്റേജില്‍ മാത്രമല്ല, ചക്കരപ്പന്തലെന്ന ഈ ഊട്ടുപ്പുരയില്‍ കൂടിയാണ്.
അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കുറച്ചധികം അധ്യാപകരാണ്. അധ്യാപക സംഘടനയായ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന് (കെ.എസ്.ടി.എ) ഭക്ഷണത്തിന്റെ ചുമതല ലഭിച്ചപ്പോള്‍ തന്നെ ഒരു കിറുകൃത്യം പ്ലാനുണ്ടായാലേ കലോത്സവത്തില്‍ കാര്യങ്ങള്‍ നടക്കൂവെന്ന് ഇവര്‍ക്കറിയാമായിരുന്നു. അതുകൊണ്ട് ഒന്നും രണ്ടുമല്ല, പത്തോളം സബ് കമ്മിറ്റികളായി തിരിഞ്ഞായിരുന്നു പ്രവര്‍ത്തനം.
കലവറയില്‍ തയ്യാറാകുന്ന ഭക്ഷണം, ഒട്ടും വൈകാതെ എല്ലാവര്‍ക്കും എത്തിക്കുക എന്നതായിരുന്നു ആദ്യ കടമ്പ. പ്രഭാതഭക്ഷണവും, ഊണും, അത്താഴവും, ഇടക്കുള്ള ചായയുമെല്ലാം വിതരണം ചെയ്യുന്നതിനായി മൂന്ന് ബാച്ചുകളായി തിരിഞ്ഞ്
വേസ്റ്റ് മാനേജ്‌മെന്റായിരുന്നു അടുത്ത കടമ്പ. മാലിന്യങ്ങള്‍ കുന്നുക്കൂട്ടിയിടാതെ അതാത് സമയത്ത് തന്നെ നീക്കം ചെയ്യണമെന്ന് കെ.എസ്.ടി.എ ഉറപ്പിച്ചു. ആ പ്ലാന്‍ നടപ്പിലാക്കാന്‍ അധ്യാപകര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കോഴിക്കോട് കോര്‍പറേഷനിലെ ശുചീകരണതൊഴിലാളികള്‍ കച്ചകെട്ടിയിറങ്ങി.
അധ്യാപകരും ശുചീകരണതൊഴിലാളികളും മാത്രമല്ല, മറ്റ് ഒട്ടനവധി മേഖലകളില്‍ നിന്നുള്ളവര്‍ ചക്കരപ്പന്തല്‍ സുന്ദരമായി കൊണ്ടുപോകാന്‍ അണിനിരന്നിരുന്നു. വിദ്യാര്‍ത്ഥികളും സന്നദ്ധ സംഘടനകളും
ഭക്ഷണം കഴിച്ചിറങ്ങുന്ന കുട്ടികളും അധ്യാപകരും മാതാപിതാക്കളുമെല്ലാം ചക്കരപ്പന്തലിന് വേണ്ടി നടന്ന കൂട്ടായ പ്രവര്‍ത്തനത്തെ നിറഞ്ഞ മനസോടെ അഭിനന്ദിക്കുകയാണ്.
Content Highlight: KSTA and others behind Food Coommitte in Kerala School Kalotsavam, Kozhikode