കെ.എസ്.ആര്‍.ടി.സി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ രാജേഷ് നാരായണന്‍ നായര്‍ വധക്കേസിലെ ഒന്നാം പ്രതിയാണ്.
നേരത്തെ കെ.എല്‍. രാജേഷിനെ കെ.എസ്.ആര്‍.ടി.സി എന്തുകൊണ്ട് പുറത്താക്കുന്നില്ലെന്ന ചോദ്യമുയര്‍ത്തി സി.പി.ഐ.എം അനുകൂല തൊഴിലാളി സംഘടനയായ കെ.എസ്.ആര്‍.ടി.ഇ.എ- സി.ഐ.ടി.യു അടക്കം രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ നവംബര്‍ 14നാണ് ആനാവൂര്‍ നാരായണന്‍ നായര്‍ കൊലപാതക കേസില്‍ ബി.എം.എസ്. സംസ്ഥാനനേതാവടക്കം 11 പ്രതികളെയും നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് വിധിച്ചത്. ഒന്ന് മുതല്‍ നാല് വരെയുള്ള പ്രതികള്‍ക്ക് പത്തുവര്‍ഷം അധിക തടവും കോടതി വിധിച്ചിരുന്നു.
രാജേഷിനെ കൂടാതെ അരശുവിള മേലേ പുത്തന്‍വീട്ടില്‍ പ്രസാദ്കുമാര്‍ (35), കാര്‍ത്തിക സദനത്തില്‍ ഗിരീഷ് കുമാര്‍ (41), എലിവാലന്‍കോണം ഭാഗ്യവിലാസം ബംഗ്ലാവില്‍ പ്രേംകുമാര്‍ (36), പേവറത്തലക്കുഴി ഗീതാഭവനില്‍ അരുണ്‍കുമാര്‍ എന്ന അന്തപ്പന്‍(36), ഇടപ്പറക്കോണം വടക്കേക്കര വീട്ടില്‍ ബൈജു(42), സഹോദരങ്ങളായ കാവല്ലൂര്‍ മണികണ്ഠവിലാസത്തില്‍ കുന്നു എന്ന അനില്‍(32), അജയന്‍ എന്ന ഉണ്ണി(33), പശുവണ്ണറ ശ്രീകലാഭവനില്‍ സജികുമാര്‍(43), ശാസ്താംകോണം വിളയില്‍ വീട്ടില്‍ ബിനുകുമാര്‍(43), പറയിക്കോണത്ത് വീട്ടില്‍ ഗിരീഷ് എന്ന അനിക്കുട്ടന്‍(48) എന്നിവരെയാണ് ജീവപര്യന്തം തടവിന് വിധിച്ചത്.