national news
അനുവദനീയമായതില്‍ കൂടുതല്‍ സ്വര്‍ണ്ണം കൊണ്ടുവന്നു; ഐ.പി.എല്‍ കഴിഞ്ഞ് മുംബൈയില്‍ വിമാനമിറങ്ങിയ ക്രുണാള്‍ പാണ്ഡ്യയെ തടഞ്ഞു
സ്പോര്‍ട്സ് ഡെസ്‌ക്
2020 Nov 12, 02:36 pm
Thursday, 12th November 2020, 8:06 pm

 

മുംബൈ: മുംബൈ ഇന്ത്യന്‍സ് ഔള്‍റൗണ്ടര്‍ ക്രുണാള്‍ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തില്‍ ഡി.ആര്‍.ഐ തടഞ്ഞു. കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണം താരത്തിന്റെ പക്കലില്‍ നിന്ന് കണ്ടെത്തിയതോടെയാണ് ഡി.ആര്‍.ഐയുടെ നടപടി.

ഐ.പി.എല്‍ കഴിഞ്ഞ് മടങ്ങിവരികയായികരുന്നു ക്രുണാള്‍ പാണ്ഡ്യ. ഫൈനലില്‍ മുംബൈയായിരുന്നു ജയിച്ചത്.


അനുവദനീയമായതില്‍ കൂടുതല്‍ സ്വര്‍ണ്ണം താരം കൊണ്ടുവന്നുവെന്നാണ് റിപ്പോര്‍ട്ട്. 2016 ഏപ്രില്‍ ഒന്നിലെ ചട്ടപ്രകാരം ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന പുരുഷയാത്രക്കാര്‍ക്ക് 20 ഗ്രാം സ്വര്‍ണ്ണം മാത്രമാണ് കൈവശം വെക്കാനാവുക.

സ്ത്രീ യാത്രക്കാര്‍ക്ക് 40 ഗ്രാം സ്വര്‍ണ്ണവും കൊണ്ടുവരാം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Krunal Pandya Questioned by DRI At Mumbai Airport For Allegedly Possessing Undisclosed Gold While Returning From UAE