പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ആയിരം തവണ കേരളം ഭരിച്ചാലും വഖഫ് നിയമനം പി.എസ്.സിക്ക് വിടാന്‍ അനുവദിക്കില്ല: ടി. സിദ്ദിഖ്
Kerala News
പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ആയിരം തവണ കേരളം ഭരിച്ചാലും വഖഫ് നിയമനം പി.എസ്.സിക്ക് വിടാന്‍ അനുവദിക്കില്ല: ടി. സിദ്ദിഖ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th December 2021, 4:28 pm

കോഴിക്കോട്: വഖഫ് നിയമനം പി.എസി.സക്ക് വിടാന്‍ അനുവദിക്കില്ലെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ്. വഖഫ് വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നീങ്ങുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ആയിരം തവണ കേരളം ഭരിച്ചാലും വഖഫ് നിയമനം പി.എസ്.സിക്ക് വിടാന്‍ അനുവദിക്കില്ല.

അരക്ഷിതാവസ്ഥയും മത സാമുദായിക ഭിന്നിപ്പും സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

ബില്ല്  കൊണ്ടുവന്ന് ചര്‍ച്ചയ്ക്ക് വിളിച്ച് കൂടെനിര്‍ത്താൻ ശ്രമിച്ചതുപോലെ ഒരോ സാഹചര്യത്തിലും ബ്ലാക്ക് മെയിലിംഗ് ഇടപെടലുകളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

നടപ്പിലാക്കാന്‍ ഉദ്ദേശിക്കാത്ത നിയമം എന്തിന് നിലനിര്‍ത്തുന്നു എന്നതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സമസ്തയുടെ എതിര്‍പ്പ് വകവെയ്ക്കാതെ വഖഫ് നിയമന വിവാദത്തില്‍ പ്രക്ഷോഭവുമായി ലീഗ് മുന്നോട്ടുപോവുകയാണ്.
അതിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ മഹാറാലി സംഘടിപ്പിക്കുകയാണ്. സമസ്തയൊഴികെയുള്ള മറ്റ് സംഘടനകളുടെ പിന്തുണയോടെ പ്രതിഷേധം വിജയമാക്കാനുള്ള പ്രതീക്ഷയിലാണ് ലീഗ്.

വഖഫ് ബോര്‍ഡ് നിയമനം സംബന്ധിച്ച് സര്‍ക്കാരിന് പ്രത്യേക നിര്‍ബന്ധ ബുദ്ധിയില്ലെന്ന് മുഖ്യമന്ത്രി നേ പറഞ്ഞിരുന്നു. വിശദമായ ചര്‍ച്ച നടത്തുകയും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുകയും ചെയ്യുമെന്നും പി.എസ്.സിക്ക് നിയമനം വിടുന്നതിലൂടെ മുസ്‌ലിം വിഭാഗത്തില്‍ പെടാത്തവര്‍ക്കും വഖഫ് ബോര്‍ഡില്‍ ജോലി കിട്ടും എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. അത്തരം ആശങ്കകള്‍ അടിസ്ഥാനരഹിതമാണ്. ഇക്കാര്യം സമസ്ത നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  KPCC Working President  T. Siddique  says Waqf appointment will not be allowed to leave PAC