രണ്ടാം ഇന്നിങ്‌സില്‍ കേരളത്തിന് 232 റണ്‍സിന്റെ തോല്‍വി. 33 ഓവര്‍ പിന്നിട്ടപ്പോള്‍ വെറും 95 റണ്‍സ് മാത്രമാണ് കേരളത്തിന് നേടാന്‍ സാധിച്ചത്. മുംബൈ ഉയര്‍ത്തിയ 319 റണ്‍സ് മറികടക്കാന്‍ കേരള ബാറ്റര്‍മാര്‍ തുടക്കം തന്നെ വിയര്‍ക്കുകയായിരുന്നു.
ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ 36 പന്തില്‍ നിന്നും 26 റണ്‍സ് നേടി പുറത്തായപ്പോള്‍ സ്റ്റാര്‍ ഓണ്‍ റൗണ്ടര്‍ ജലജ് സക്‌സേന 22 പന്തില്‍ നിന്നും 16 റണ്‍സ് മാത്രമാണ് നേടിയത്. മൂന്നാമനായി ഇറങ്ങിയ കൃഷ്ണപ്രസാദ് വെറും നാല് റണ്‍സിന് പിന്‍വാങ്ങിയപ്പോള്‍ 11 റണ്‍സും സച്ചിന്‍ ബേബി 12 റണ്‍സുമാണ് കണ്ടെത്തിയത്.
ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 53 പന്തുകളില്‍ നിന്നും 15 റണ്‍സ് നേടി യാണ് പുറത്തായത്. മധ്യനിരയില്‍ വിഷ്ണുവിനോദ് ആറ് റണ്‍സിന് പുറത്തായപ്പോള്‍ ശ്രേയസ് ഗോപാല്‍ 0 റണ്‍സിനാണ് കൂടാരം കയറിയത്. ബേസില്‍ തമ്പി നാലു റണ്‍സിന് വിക്കറ്റ് കൈവിട്ടപ്പോള്‍ നിതീഷ് എം.ഡി ഗോള്‍ഡണ്‍ ഡക്കാവുകയും ചെയ്തു. ലാസ്റ്റ് ബാറ്ററായ വിശ്വേശര്‍ എ. സുരേഷ് പരിക്ക് മൂലം കളത്തില്‍ ഇറങ്ങിയില്ലായിരുന്നു. ഇതോടെ കേരളം മുബൈക്ക് മുമ്പില്‍ തല കുനിക്കുകയായിരുന്നു.
മുംബൈ ബൗളിങ് നിരയുടെ ആക്രമണത്തിലാണ് കേരളം നിലം പതിച്ചത്. ഷാംസ് മുനാനിയുടെ തകര്‍പ്പന്‍ പ്രകടനത്തിലാണ് മുംബൈ വിജയം എളുപ്പമാക്കിയത്. 16 ഓവര്‍ എറിഞ്ഞപ്പോള്‍ 44 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 2.75 എന്ന മികച്ച എക്കോണമിയിലാണ് താരം കേരളത്തെ തളച്ചത്. മുലാനിക്ക് പുറമേ ധവാല്‍ കുല്‍ക്കര്‍ണക്കും തനുഷ് കോട്ടിയനും രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കാന്‍ സാധിച്ചു.
കഴിഞ്ഞ മത്സരത്തില്‍ അസമിനോട് കേരളം സമനിലയാണ് വഴങ്ങിയത്. ആദ്യ മത്സരത്തില്‍ മുംബൈ യോടും സമനില തന്നെയായിരുന്നു ഫലം.