തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൊവിഡ് വാക്‌സിന്‍ വില നിര്‍ണയാധികാരം കമ്പനികള്‍ക്ക് കൊടുത്തെങ്കിലും കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി തന്നെ വാക്‌സിനേഷന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കേന്ദ്രത്തെ അറിയിക്കുകയാണ് വി. മുരളീധരനടക്കമുള്ള പ്രതിനിധികള്‍ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാക്‌സിന്‍ തരാനുള്ള ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ട്. സംസ്ഥാനത്തിന്റെ പെടലിക്ക് കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കരുത്. സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
‘ഇവിടെ വാക്‌സിന്‍ സൗജന്യമായിരിക്കും. നേരത്തെ പ്രഖ്യാപിച്ചതാണ്. ഇടയ്ക്കിടയ്ക്ക് മാറ്റിപ്പറയുന്ന സ്വഭാവം ഞങ്ങള്‍ക്കില്ല. എല്ലാ പ്രായക്കാര്‍ക്കും സൗജന്യമായിരിക്കും’, മുഖ്യമന്ത്രി പറഞ്ഞു.
വാക്‌സിനേഷന്‍ പരമാവധി പേര്‍ക്ക് വേഗത്തില്‍ നല്‍കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.