വിയര്‍ത്തൊലിച്ച് കേരളം; താപനില ഇനിയും ഉയര്‍ന്നേക്കും
സംസ്ഥാനത്ത് ഉടന്‍ മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണ തരംഗത്തിന് സാധ്യതെയന്ന് കാലാവസ്ഥ നീരീക്ഷകരുടെ മുന്നറിയിപ്പ്. അതിതീവ്രമായി അന്തരീക്ഷ താപനില ഉയരുന്ന പശ്ചാത്തലത്തിലാണ് കാലാസ്ഥാ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പാലക്കാട്, പുനലൂര്‍, കോട്ടയം എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗം അനുഭവപ്പെടാന്‍ സാധ്യത.
പ്രധാന നഗരങ്ങളിലെല്ലാം താപനില 37 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ഇനിയും മഴ ലഭിച്ചില്ലെങ്കില്‍ താപനില 40 ഡിഗ്രി വരെ ഉയരുമെന്നും മുന്നറിയിപ്പ് ഉണ്ട്. 2016ലാണ് സംസ്ഥാനത്ത് ആദ്യമായി ഉഷ്ണ തരംഗം അനുഭവപ്പെട്ടത്. വെയിലത്ത് ജോലി ചെയ്യുന്നവര്‍ സൂര്യാഘാതം എല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ മുന്‍ കരുതല്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.