തിരുവനന്തപുരം: പി.എസ്.സി ബുള്ളറ്റിനില്‍ മതവിഭാഗീയത പരത്തുന്ന തരത്തിലുളള ചോദ്യം ഉള്‍പ്പെടുത്തിയതില്‍ നടപടി. സംഭവവുമായി ബന്ധപ്പെട്ട് പി.എസ്.സി ബുള്ളറ്റിന്‍ എഡിറ്റോറിയല്‍ സമകാലികം വിഭാഗത്തിലെ മൂന്ന് പേരെ എഡിറ്റോറിയല്‍ സ്ഥാനത്തു നിന്ന് നീക്കി.
ഏപ്രിലിലെ പി.എസ്.സി ബുള്ളറ്റിനില്‍ തബ്‌ലീഗ് സമ്മേളനത്തെ കുറിച്ചുള്ള ചോദ്യമാണ് വിവാദമുണ്ടാക്കിയത്. ചോദ്യത്തില്‍ നിസാമുദ്ദീന്‍ സമ്മേളനം കൊവിഡ് പരത്തിയെന്ന ധ്വനിയുള്ളതിനെ തുടര്‍ന്നാണ് നടപടി.
പി.എസ്.സിയുടെ പ്രത്യേക യോഗത്തിലാണ് തീരുമാനം. തബ്‌ലീഗ് സമ്മേളനം രാജ്യത്ത് കൊവിഡ് പരത്തിയെന്ന സംഘപരിവാര്‍ ആരോപണം പി.എസ്.സിയുടെ ഔദ്യോഗിക ബുള്ളറ്റിനില്‍ അതേ പടി പകര്‍ത്തുകയായിരുന്നു.
എം.ശ്രീകുമാര്‍, ബി, രാജേഷ് കുമാര്‍, എന്നിവര്‍ ചേര്‍ന്നാണ് സമകാലികം പക്തി തയ്യാറാക്കിയത്. ഒരു പി.എസ്.സി മെമ്പര്‍ക്കാണ് ബുള്ളറ്റിന്റെ ചുമതല. പി.എസ്.സി സെക്രട്ടറിയാണ് ജനറല്‍ എഡിറ്റര്‍.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.