ന്യൂദല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടത് ഭരണത്തുടര്‍ച്ച പ്രവചിച്ച് ടൈംസ് നൗ-സീ വോട്ടര്‍ സര്‍വേ. 140 അംഗ നിയമസഭയില്‍ എല്‍.ഡി.എഫ് 78-86 സീറ്റ് നേടുമെന്നാണ് പ്രവചനം.
യു.ഡി.എഫ് 52-60 സീറ്റ് വരേയും ബി.ജെ.പി 0-2 മുതല്‍ സീറ്റ് വരേയും നേടുമെന്നും സര്‍വേ പറയുന്നു. അതേസമയം 2016 നെ അപേക്ഷിച്ച് എല്‍.ഡി.എഫിന്റെ വോട്ടുവിഹിതത്തില്‍ 0.6 ശതമാനത്തിന്റെ കുറവുണ്ടാകും. 2016 ല്‍ 43.5 ശതമാനമുണ്ടായിരുന്നത് 42.9 ആകും.
യു.ഡി.എഫിന്റേത് 38.8 ശതമാനത്തില്‍ നിന്ന് 37.6 ആയി കുറയും.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തില്‍ 42.34 ശതമാനം പേരും സംതൃപ്തി രേഖപ്പെടുന്നുണ്ട്. ജനപ്രിയനായ മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ പിണറായി വിജയനാണ് ഒന്നാമതെന്നും സര്‍വേ പറയുന്നു.
അതേസമയം 234 അംഗ തമിഴ്‌നാട് നിയമസഭയില്‍ 158 സീറ്റുകള്‍ നേടി ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ എത്തുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി സഖ്യം 65 സീറ്റില്‍ ഒതുങ്ങും.
തമിഴ്‌നാട്ടില്‍ 38.4 ശതമാനം പേര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എം.കെ.സ്റ്റാലിനെ പിന്തുണയ്ക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക